ഇരുപത്തിയൊന്ന്
ബൈജു ടി. ഷയ്ബു കോരങ്ങാട്
വിടരാന്‍ കൊതിക്കുന്ന-
പനിനീര്‍ മൊട്ടിനെ-
ചെടി മുള്ളുകൊണ്ട്-
കുത്തിനോവിക്കുന്ന-
ഈ നൂറ്റാണ്ടിന്റെ-
പേര്..
ഇരുപത്തിയൊന്ന്.
ബിസാറയിലെ ദാദ്രിയോര്‍ത്തും
ദല്‍ഹിയിലെ പെണ്‍കുട്ടിയെ
ഓര്‍ത്തും കാലം വിതുമ്പിയ
ഈ നൂറ്റാണ്ടിന്റെ പേര്
ഇരുപത്തിയൊന്ന്.
സഹയാത്രികരില്ലാത്ത-
ബോഗിയിലെ സൗമ്യ ഭാവത്തെ
പുറത്തേക്കെറിഞ്ഞ്
കാമം തീര്‍ത്തവന്‍
സുഖസൗകര്യത്തിനായി തടവറയില്‍
ശാഠ്യം പിടിച്ച
ഈ നൂറ്റാണ്ടിന്റെ പേര്
ഇരുപത്തിയൊന്ന്.
പതിവ്രത ചമഞ്ഞ്-
മനവും തനുവും
കാമുകന് സമര്‍പ്പിച്ച്
കണവനെ കൊത്തി നുറുക്കുന്ന
ഈ നൂറ്റാണ്ടിന്റെ പേര്
ഇരുപത്തിയൊന്ന്.
ഓരോ രാത്രിയും പകലും
ഒരഛനെ ഒരു ബന്ധുവിനെ
ഒരു സുഹൃത്തിനെ...
ഒരധ്യാപകനെ ഒരപരിചിതനെ
ഭയന്നിരിക്കുന്ന
ഈ നൂറ്റാണ്ടിന്റെ പേര്
ഇരുപത്തിയൊന്ന്.
Comments