പറ്റ്‌നയില്‍ പീസ് കോണ്‍ഫറന്‍സ്
പറ്റ്‌ന: തെറ്റിദ്ധാരണകള്‍ നീക്കലും നന്മയും സ്‌നേഹവും പ്രചരിപ്പിക്കലും ഓരോ പൗരന്റെയും കടമയാണെന്ന് പറ്റ്‌നയില്‍ നടന്ന പീസ് കോണ്‍ഫറന്‍സ്. 'സമാധാനം, മാനവികത' ജമാഅത്തെ ഇസ്‌ലാമി ദേശീയ കാമ്പയിന്റെ ഭാഗമായി വ്യത്യസ്ത മത-സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സമ്മേളനം നടന്നത്. ഐക്യവും വൈവിധ്യവുമാണ് ബിഹാറിന്റെ പ്രത്യേകതയെന്ന് സമ്മേളനത്തില്‍ പ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ നുസ്‌റത്ത് അലി അഭിപ്രായപ്പെട്ടു. സമാധാനവും മാനവികതയും ഊട്ടിയുറപ്പിക്കാന്‍ ജനകീയ പ്രസ്ഥാനം ഉയര്‍ന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ബിഹാര്‍ ഘടകം ജനറല്‍ സെക്രട്ടറി ഹസന്‍ അഹ്മദ് ഖാദിരി, പി.യു.സി.എല്‍ മുന്‍ പ്രസിഡന്റ് ഡോ. വിനയ്കാന്ത്, സാമൂഹിക പ്രവര്‍ത്തകന്‍ മഹേന്ദ്ര യാദവ്, ഉര്‍ദു ഭാഷാ ഉപദേശക സമിതി പ്രസിഡന്റ് ശാഫി മശ്ഹദി എന്നിവര്‍ സംസാരിച്ചു.
'വോട്ടിനു വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്നു'
ബെലഗാവി (കര്‍ണാടക): സമുദായങ്ങള്‍ക്കിടയില്‍ അകലം വര്‍ധിക്കുന്നതുകൊണ്ടുതന്നെ സമാധാനവും മാനവികതയും ഉച്ചത്തില്‍ പറയേണ്ട കാലമാണിതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ശാഹിദ് മേമന്‍ പറഞ്ഞു. 'സമാധാനം, മാനവികത' ജമാഅത്തെ ഇസ്‌ലാമി ദേശീയ കാമ്പയിന്റെ ജില്ലാതല പരിപാടികള്‍ വിശദീകരിച്ച് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടിന് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളെ വഞ്ചിക്കുകയാണ്. 2015-ല്‍ സാമുദായിക കലാപങ്ങള്‍ 17 ശതമാനത്തോളം ഉയര്‍ന്നതായി ആഭ്യന്തരമന്ത്രി തന്നെ പറയുന്നു. വിദേശ നിക്ഷേപങ്ങള്‍ വഴിമാറാനും സാമ്പത്തികമായി നാടിന് ക്ഷീണം വരുത്താനുമാണ് ഇതൊക്കെ കാരണമാവുക എന്നൊന്നും ബന്ധപ്പെട്ടവര്‍ ആലോചിക്കുന്നില്ല-അദ്ദേഹം പറഞ്ഞു.
ശ്രീ സിദ്ധാറാം സ്വാമി, റവ. പീറ്റര്‍ മെച്ചാഡോ, മുഫ്തി അബ്ദുല്‍ അസീസ് ഖാസിമി, മുന്‍ മേയര്‍ മലോജി റാവു അഷ്‌തേകര്‍, ബസവരാജ് ജഗജംബി, 'ശൈഖ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്' ചെയര്‍മാന്‍ അബൂശൈഖ് തുടങ്ങിയവരടങ്ങുന്ന കാമ്പയിന്‍ കമ്മിറ്റിയാണ് പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
വിദ്യാര്‍ഥി റാലി
ഉഡുപ്പി: 'സമാധാനം, മാനവികത' കാമ്പയിന്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി, എസ്.ഐ.ഒ ഹൂഡെ ഘടകങ്ങളും കെമ്മെന്നു സാലിഹത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളും സംയുക്തമായി വിദ്യാര്‍ഥി റാലി സംഘടിപ്പിച്ചു. മാല്‍പെ എ.എസ്.ഐ ജനാര്‍ദനും ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക ഘടകം അധ്യക്ഷന്‍ അബ്ദുല്‍ ഖാദര്‍ മൊയ്തീനും പ്രാവുകളെ പറത്തിയാണ് റാലി ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ഫൗസിയ സ്വാദിഖ്, അംഗം ഗുരുരാജ് ഭട്ട്, ഇദ്‌രീസ് ഹൂഡെ സംസാരിച്ചു. സാലിഹത്ത് ഗ്രൂപ്പ് സെക്രട്ടറി ഇംതിയാസ്, മാനേജര്‍ അസ്‌ലം, ഹുസൈന്‍ കോഡി (സോളിഡാരിറ്റി), സ്വലാഹുദ്ദീന്‍ (എസ്.ഐ.ഒ) സംബന്ധിച്ചു. ശുഐബ് മാല്‍പെ പരിപാടി വിശദീകരിച്ചു. യാസീന്‍ നന്ദി പറഞ്ഞു.
Comments