Prabodhanm Weekly

Pages

Search

2016 മെയ് 13

2951

1437 ശഅ്ബാന്‍ 06

ഖുര്‍ആന്‍ പഠനം ആസ്വാദ്യകരമാക്കി തഫ്ഹീമിന്റെ പരിഷ്‌കരിച്ച കമ്പ്യൂട്ടര്‍ പതിപ്പ്‌

അസ്ഹര്‍ പുള്ളിയില്‍

വിശുദ്ധ ഖുര്‍ആന്‍ പഠനത്തെ ഏറെ ആസ്വാദ്യകരമാക്കിത്തീര്‍ക്കുന്നുണ്ടണ്ടണ്ട് ഡി-4 മീഡിയ പുറത്തിറക്കിയ തഫ്ഹീമുല്‍ ഖുര്‍ആന്റെ പരിഷ്‌കരിച്ച കമ്പ്യൂട്ടര്‍ പതിപ്പ്. വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളുടെ പാരായണം, പരിഭാഷ, വ്യാഖ്യാനം എന്നിവ കേട്ട് പഠിക്കാനുള്ള നൂതന സാങ്കേതികവിദ്യയുടെ സഹായം പുതിയ തലമുറയിലെ ഖുര്‍ആന്‍ പഠിതാക്കളെയും വിജ്ഞാന കുതുകികളെയും ആകര്‍ഷിക്കാതിരിക്കില്ല. 

ഓഡിയോ-വിഷ്വല്‍ സാങ്കേതികത്തികവോടെ, വിദഗ്ധ സംഘത്തിന്റെ കഠിനശ്രമത്തിന്റെ ഫലമായാണ് പുതിയ പതിപ്പ് തയാറാക്കപ്പെട്ടത്. ഇളം തലമുറയെ ആകര്‍ഷിക്കാനുതകുന്ന തഫ്ഹീമിന്റെ സമ്പൂര്‍ണ ഇംഗ്ലീഷ് പതിപ്പും ഇതിലുണ്ടണ്ട്. പഴയ പതിപ്പിനെ അപേക്ഷിച്ച് നിരവധി സൗകര്യങ്ങള്‍ പുതുതായി ഒരുക്കിയിരിക്കുന്നു. ഏറെ ആകര്‍ഷകമായി സംവിധാനിക്കാനും 

സാധിച്ചിരിക്കുന്നു. സൂക്തങ്ങളോട് ബന്ധപ്പെട്ട വ്യാഖ്യാനത്തിന്റെ റഫറന്‍സ് നമ്പറില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സൂക്തവും അര്‍ഥവും, മറച്ചുകളയുന്ന പഴയ പോപ്അപ് ബോക്‌സിന് പകരം വലതു ഭാഗത്ത് സൂക്തവും അര്‍ഥവും ഇടതുഭാഗത്ത് വ്യാഖ്യാനവും പ്രത്യക്ഷപ്പെടുന്ന തരത്തിലാണ് പുതിയ പതിപ്പിന്റെ പേജ് സെറ്റിംഗ്. 

ലോക പ്രശസ്ത ഖാരിഉകളായ മദീന ഹറം ഇമാമും ഖത്വീബുമായ ശൈഖ് അലി അബ്ദുര്‍റഹ്മാന്‍ അല്‍ഹുദൈഫി, ശൈഖ് സഅ്ദ് അല്‍ഗാമിദി, ശൈഖ് മിശാരി അല്‍അഫാസി എന്നിവരുടെ ഗാംഭീര്യമുള്ള പാരായണം ഉള്‍പ്പെടുത്തിയതും പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് നൗഷാദ് ഇബ്‌റാഹീമിന്റെ പ്രൗഢമായ മലയാളം വായനയും പുതിയ പതിപ്പിനെ വ്യതിരിക്തമാക്കുന്നു. സൂക്തത്തിന്റെ അര്‍ഥവും വ്യാഖ്യാനവും വായിക്കുന്നതില്‍ കാണിച്ച മികവും അര്‍ഥത്തില്‍നിന്ന് വ്യാഖ്യാനത്തിലേക്ക് മാറുമ്പോഴുണ്ടാവുന്ന ഈണ വ്യത്യാസവും പേജിലും സ്‌ക്രീനിലും നോക്കാതെ കേട്ടിരിക്കുന്നവര്‍ക്കും അര്‍ഥവും ആശയവും വേറിട്ട് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും സഹായിക്കുന്ന വിധമാണ്. വായന വിരസമാണെന്ന ധാരണയെ മറികടക്കാന്‍ കൂടി ഉപകരിക്കുന്നതാണ് ശ്രവണസുഖം നല്‍കുന്ന, സമ്പൂര്‍ണ ഓഡിയോ ഉള്‍ക്കൊള്ളുന്ന പുതിയ പതിപ്പ്. തഫ്ഹീമിന്റെ ആറ് വാള്യങ്ങള്‍ വരമൊഴിയില്‍ നിന്ന് വാമൊഴിയിലേക്ക് മാറ്റിയതിലെ സൂക്ഷ്മതയും സാമര്‍ഥ്യവും ചൂണ്ടണ്ടിക്കാണിക്കാതിരിക്കാനാവില്ല. 

മദീന കിംഗ് ഫഹ്ദ് ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സിന്റെ അന്താരാഷ്ട്രാംഗീകാരമുള്ള മുസ്വ്ഹഫിന്റെ ആധുനിക പേജുകളാണ് പുതിയ പതിപ്പിന്റെ സ്‌ക്രീനില്‍ തെളിയുന്നത്. മുസ്വ്ഹഫ് പേജിനോടൊപ്പം തഫ്ഹീമിന്റെ ഭാഗങ്ങളും ഒരേ സ്‌ക്രീനില്‍ വിവിധ വിന്‍ഡോകളില്‍ ആകര്‍ഷകമായി അടുക്കിവെച്ചിരിക്കുന്നു. യൂസര്‍ ഫ്രന്റ്‌ലി എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന സോഫ്റ്റ്‌വെയര്‍ ഘടനയാണ് നിര്‍മാതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. ഖുര്‍ആന്‍ വിജ്ഞാനത്തോടൊപ്പം അല്‍പം വിനോദവും ഒപ്പം പഠന പരിശോധനയും സമ്മാനിക്കുന്നതാണ് ഡ്രാഗ് ആന്റ് ഡ്രോപ്, പ്രശ്‌നോത്തരി എന്നിവ. ഉപയോക്താവിന്റെ താല്‍പര്യമനുസരിച്ച് ഇത് സെറ്റ് ചെയ്യാമെന്നതും പഠന പരിശോധനക്ക് ഏറെ ഉചിതമാണ്.

തജ്‌വീദ് നിയമങ്ങള്‍ ഉദാഹരണ സഹിതം ആധികാരിക ഖാരിഉകളുടെ പാരായണത്തിന്റെ വെളിച്ചത്തില്‍ കേട്ടു പഠിക്കാനുള്ള സൗകര്യം, വിവിധ വിഷയങ്ങളില്‍ രചിക്കപ്പെട്ട റഫറന്‍സുകളടങ്ങിയ ലൈബ്രറി, സെര്‍ച്ച് സൗകര്യം, ക്ലിപ്പ് ബോര്‍ഡ്, ബുക്മാര്‍ക്ക്, സ്റ്റിക്കി നോട്ട്, യൂനിക്കോഡ് ഫോണ്ട്, കോപ്പി പേസ്റ്റ് സൗകര്യം തുടങ്ങി നിരവധി പ്രത്യേകതകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് മലയാളത്തിലെ ഈ ബ്രഹദ്‌സംരം

ഭം. മുസ്‌ലിം ലോകത്തെ അനുഗൃഹീത ഖാരിഉം പണ്ഡിതനും മക്ക, മദീന ഹറം വകുപ്പ് മേധാവിയുമായ ശൈഖ് അബ്ദുര്‍റഹ്മാന്‍ അസ്സുദൈസിന്റെ ഖത്വ്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന ഡിജിറ്റല്‍ പതിപ്പിന് തിളക്കമേറ്റുന്നു. വാഹനത്തിലിരുന്ന് കേള്‍ക്കാനും സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിക്കാനും കഴിയുന്ന കൂടുതല്‍ സോഫ്റ്റായ പതിപ്പും ഡി-4ല്‍നിന്ന് വൈകാതെ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍. 

 

Comments

Other Post

ഹദീസ്‌

ആദരവ് അര്‍ഹിക്കുന്നതാണ് വാര്‍ധക്യം
അബൂദര്‍റ് എടയൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /23-26
എ.വൈ.ആര്‍