Prabodhanm Weekly

Pages

Search

2016 മെയ് 13

2951

1437 ശഅ്ബാന്‍ 06

ബിരുദധാരികള്‍ക്ക് സിവില്‍ സര്‍വീസ്

സുലൈമാൻ ഊരകം

ബിരുദധാരികള്‍ക്ക് സിവില്‍ സര്‍വീസ് 

രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥ തസ്തികകളായ IAS, IPS, IFS തുടങ്ങിയ 24 സര്‍വീസുകളിലെ നിയമനത്തിന് യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷക്ക് ബിരുദധാരികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 32 വയസ്സാണ് പ്രായപരിധി. ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും പട്ടിക ജാതി-പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. ആഗസ്റ്റ് 7-നാണ് ആദ്യഘട്ടമായ പ്രിലിമിനറി പരീക്ഷ. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രിലിമിനറി എഴുതാം. മെയ്ന്‍ പരീക്ഷക്ക് സംസ്ഥാനത്ത് തിരുവനന്തപുരത്തു മാത്രമാണ് സെന്റര്‍. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദ മാര്‍ക്കിന്റെ ശതമാനം പ്രശ്‌നമല്ല. ഈ വര്‍ഷം അവസാന വര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. UPSC ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ പാര്‍ട്ട്-1 പൂര്‍ത്തിയാക്കി നൂറു രൂപ ഫീസ് അടച്ച ശേഷം മാത്രമേ പാര്‍ട്ട്-2 പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ. പ്രിലിമിനറി പരീക്ഷയുടെ ഫലം വന്ന ഉടനെ മെയ്ന്‍ പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കണം. 2016 ഡിസംബറിലാണ് മെയ്ന്‍ പരീക്ഷ. 200 മാര്‍ക്ക് വീതമുള്ള രണ്ട് ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യപേപ്പറുകളാണ് പ്രിലിമിനറി പരീക്ഷക്കുണ്ടാവുക. വിശദമായ സിലബസ് വെബ്‌സൈറ്റില്‍. ഇതോടൊപ്പം Indian Forest Service പരീക്ഷക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. Botany,Physics,Maths,Statistics,Chemistry,Veterinary,Geology,Agriculture,Wildlife,Forestry എന്നിവയില്‍ ഏതെങ്കിലും ബിരുദമുള്ളവര്‍ക്ക് IFSന് അപേക്ഷിക്കാം. അവസാന തീയതി: ജൂലൈ 27. www.upsconline.nic.in, 8547626183.

പഠനം കേരളത്തില്‍

Centre for Continuing Educationനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ എല്ലാ സെന്ററുകളിലും പ്രിലിമിനറി പരീക്ഷക്ക് വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മികച്ച പരിശീലനം നല്‍കുന്നു. തിരുവനന്തപുരം: 0471 2311654, 2313065. പാലാ: 0491 2302780, 9447809721. പാലക്കാട്: 0491 2576100. പൊന്നാനി: 0494 2665489. കോഴിക്കോട്: 0495 2386400. ഇതുകൂടാതെ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന Coaching Centre for Muslim Youthവിവിധ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കുന്നുണ്ട്. ഇവിടങ്ങളില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് 80% സംവരണമുണ്ട്. 0471 2337376, 9447034147. 

കേരളത്തിനു പുറത്ത്

അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ റസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമി, ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷ്‌നല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റിയുടെ Competition Exam Centre(www.mannu.ac.in), ബംഗ്ലൂരുവിലെ മുസ്‌ലിം ഫൗണ്ടേഷന്‍ (സ്‌കോളര്‍ഷിപ്പോടെ നല്‍കുന്ന പരിശീലനം-08050889585), ദല്‍ഹി ഹംദര്‍ദ് സര്‍വകലാശാലയുടെ കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാദമി (07738163825, www.jamiahamdard.edu) തുടങ്ങിയ സ്ഥാപനങ്ങള്‍ക്കു പുറമെ ദല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്വകാര്യ സ്ഥാപനങ്ങളും സിവില്‍ സര്‍വീസ് പ്രിലിമിനറി, മെയ്ന്‍ (ജനറല്‍, ഐഛിക വിഷയങ്ങള്‍), ഇന്റര്‍വ്യൂ എന്നിവയില്‍ മികച്ച പരിശീലനം നല്‍കുന്നുണ്ടണ്ട്. 

ഓണ്‍ലൈന്‍ പഠനം

സിവില്‍ സര്‍വീസ് പ്രിലിമിനറി, മെയ്ന്‍ പരീക്ഷകള്‍ക്കും മറ്റു മത്സര പരീക്ഷകള്‍ക്കും തയാറെടുക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന,  മൊബൈല്‍ വഴിയും പഠിക്കാന്‍ സൗകര്യമുള്ള ചില വെബ്‌സൈറ്റുകള്‍: www.finmin.nic.in,www.ksgindia.com,www.civilserviceindia.com,www.moef.nic.in,www.orthopedia.in


Comments

Other Post

ഹദീസ്‌

ആദരവ് അര്‍ഹിക്കുന്നതാണ് വാര്‍ധക്യം
അബൂദര്‍റ് എടയൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /23-26
എ.വൈ.ആര്‍