Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 11

2942

1437 ജമാദുല്‍ ആഖിര്‍ 02

നിയമപഠനം വിദേശത്ത്

സുലൈമാന്‍ ഊരകം

LNAT 

ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ സിംഹഭാഗവും രൂപംകൊണ്ടത് ബ്രിട്ടീഷ് നിയമത്തില്‍നിന്നാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ നിയമവും ബ്രിട്ടീഷ് നിയമവും തമ്മില്‍ ധാരാളം സാമ്യതകളുണ്ട്. വിദേശത്ത് നിയമ പഠനം ആഗ്രഹിക്കുന്നവരിലേറെ പേരും ആശ്രയിക്കുന്നത് ബ്രിട്ടനെയാണ്. ബ്രിട്ടനിലെ പ്രധാന നിയമപഠന സ്ഥാപനങ്ങളിലും യൂനിവേഴ്‌സിറ്റികളിലും നിയമപഠനം നടത്താന്‍ വേണ്ട സുപ്രധാന മത്സര പരീക്ഷകളിലൊന്നാണ് National Admission Test for Law (LNAT). ഇതിന് അപേക്ഷിക്കുമ്പോള്‍ തന്നെ ഏത് സ്ഥാപനത്തിലാണ് പ്രവേശനം ആഗ്രഹിക്കുന്നതെന്നുകൂടി സെലക്ട് ചെയ്യേണ്ടതുണ്ട്. 42 മള്‍ട്ടിപ്പ്ള്‍ ചോയ്‌സ് ചോദ്യങ്ങളും 12 പാസേജുകളും അടങ്ങിയതാണ് പ്രവേശന പരീക്ഷ. കേരള ഹയര്‍ സെക്കന്ററി, സി.ബി.എസ്.ഇ സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്കും അനായാസം പാസ്സാകാന്‍ കഴിയുന്ന രീതിയിലാണ് ചോദ്യങ്ങള്‍. പരീക്ഷ പൂര്‍ണമായി ഓണ്‍ലൈന്‍ രീതിയിലായിരിക്കും. എല്ലാ വര്‍ഷവും ഒക്‌ടോബര്‍ അവസാന വാരം തുടങ്ങുന്ന ബാച്ചിലേക്ക് സെപ്റ്റംബര്‍ ഒന്നിനാണ് പ്രവേശന പരീക്ഷ നടക്കുക. എന്നാല്‍ 2016 ലേക്കുള്ള അപേക്ഷാ സമയം ജനുവരി 26 ന് അവസാനിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ജനുവരി 26 ആണ് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ബ്രിട്ടനിലെ ചില സ്ഥാപനങ്ങള്‍ LNAT ക്കു പുറമെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന IELTS (International English Language Testing System) ന്റെ സ്‌കോറും ചോദിക്കാറുണ്ട്. www.lnat.ac.uk

 

നേരിട്ടുള്ള പ്രവേശനം

LNAT ഇല്ലാതെത്തന്നെ ലണ്ടനിലേതുള്‍പ്പെടെയുള്ള വിദേശ സര്‍വകലാശാലകളും നിയമ സ്‌കൂളുകളും സ്ഥാപനങ്ങളും നേരിട്ടുള്ള പ്രവേശനം നല്‍കുന്നുണ്ട്. ലണ്ടനിലെ മികച്ച നിയമസ്ഥാപനങ്ങളായ Cambridge, Oxford, Durham, London School of Economics, University of London, Nottingham, Glassgow, Kings Law College of London, New Castle എന്നീ സ്ഥാപനങ്ങളിലേക്ക് ഹയര്‍ സെക്കന്ററിക്കാര്‍ക്കും ബിരുദധാരികള്‍ക്കും നിയമപഠനത്തിന് നേരിട്ട് അപേക്ഷിക്കാം. ചില സ്ഥാപനങ്ങള്‍ IELTS സ്‌കോര്‍ ആവശ്യപ്പെടുമെങ്കിലും മറ്റു ചിലര്‍ അവസാനമെഴുതിയ പൊതുപരീക്ഷയുടെ മാധ്യമം ഇംഗ്ലീഷാണെങ്കില്‍ ഇംഗ്ലീഷ് പ്രാവീണ്യം ആവശ്യപ്പെടാറില്ല. 

 

 നിയമപഠനം ഇന്ത്യയില്‍

CLAT

ഇന്ത്യയില്‍ നിയമപഠനത്തിന് പ്രവേശനം നേടുന്നതിനുള്ള പ്രധാന ടെസ്റ്റാണ് Common Law Admission Test (CLAT). മൂന്ന് രീതിയിലാണ് ഇഘഅഠ വഴി പ്രവേശനം. ഒന്ന്, ഹയര്‍ സെക്കന്ററി അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അഞ്ചു വര്‍ഷ Degree + LLB. രണ്ട്, ബിരുദം അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് LLB. മൂന്ന്, ഘഘആ യോഗ്യതയുള്ളവര്‍ക്ക് നിയമപഠനത്തിന്റെ ബിരുദാനന്തര ബിരുദമായ LLM. ഇന്ത്യയിലെ പ്രധാനപ്പെട്ട 17 ദേശീയ നിയമസര്‍വകലാശാലകളിലേക്കാണ് പ്രവേശനം. ബംഗളൂരു, ഹൈദരാബാദ്, ഭോപാല്‍, കൊല്‍ക്കത്ത, ജോധ്പൂര്‍, റായ്പൂര്‍, ഗാന്ധിനഗര്‍, ലഖ്‌നൗ, പഞ്ചാബ്, പാറ്റ്‌ന, കൊച്ചി, കട്ടക്, റാഞ്ചി, ആസാം, വിശാഖപട്ടണം, തിരുച്ചിറപള്ളി, മുംബൈ എന്നിവിടങ്ങളിലെ യൂനിവേഴ്‌സിറ്റികളിലാണ് CLAT വഴി പ്രവേശനം ലഭിക്കുക. പിന്നാക്ക വിഭാഗക്കാര്‍ക്ക് പ്രവേശനത്തിന് സംവരണമുണ്ട്. ഈ വര്‍ഷം CLAT ന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എറണാകുളത്തും കോഴിക്കോട്ടും 'ജസ്റ്റിഷ്യ' കോച്ചിംഗ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31. www.clat.ac.in, 9447466566, 9495564179.

സുലൈമാന്‍ ഊരകം / 9446481000

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /1
എ.വൈ.ആര്‍

ഹദീസ്‌

ചെറുതിന്മകളുടെ പെരുപ്പം സൂക്ഷിക്കുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍