വെള്ളിമാടുകുന്നിലെ വെള്ളിനക്ഷത്രം
മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന്റെ ഭൂമികയില്‍ മാധ്യമം സൃഷ്ടിച്ചെടുത്ത മാറ്റത്തിന്റെ ആഴവും പരപ്പും ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. അക്ഷരാര്‍ഥത്തില്‍ ഒരു വഴിത്തിരിവ് തന്നെ ആയിരുന്നു മാധ്യമം എന്ന് നിഷ്പക്ഷമതികള്‍ സമ്മതിക്കും. ഒരു പത്രമെന്ന നിലക്ക് നിഷ്പക്ഷമായി വാര്‍ത്തകള്‍ കൊടുക്കുന്നതിലുപരി രാജ്യത്തെയും സമൂഹത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാനും വാര്‍ത്തകള്‍ക്കു പിന്നിലെ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരാനും മാധ്യമം ശ്രമിച്ചു. 28 വര്‍ഷത്തെ മാധ്യമത്തിന്റെ സാഹസിക പ്രയാണമാണ് വി.കെ ഹംസ അബ്ബാസ് ഈ കൃതിയില്‍ തുറന്നുവെക്കുന്നത്. സി. രാധാകൃഷ്ണന്‍, പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍, ഒ. അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ ആമുഖക്കുറിപ്പുകള്‍ എഴുതിയിരിക്കുന്നു. പ്രസാധനം: കറന്റ് ബുക്‌സ്, വില: 125 രൂപ.
കുട്ടികളുടെ നബി
മനുഷ്യര്‍ക്കാകമാനം മാതൃകയാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ). ജീവിതം മുഴുവന്‍ സത്യമാകണമെന്നും ഉറക്കവും ഉണര്‍ച്ചയും ഇരുത്തവും നടത്തവും കൃഷിയും കച്ചവടവും ചലനവും നിശ്ചലതയും എല്ലാം സത്യമാകണമെന്നും ലോകത്തെ പഠിപ്പിച്ചു വിശുദ്ധ പ്രവാചകന്‍. പ്രവാചക ജീവിതത്തെ കുട്ടികള്‍ക്ക് അവരുടെ ഭാഷയില്‍ പരിചയപ്പെടുത്തുന്ന പുസ്തകമാണ് മുഹമ്മദ് ശമീം ഉമരിയുടെ 'കുട്ടികളുടെ നബി.' പ്രസാധനം: ഗസ്സാലി ബുക്‌സ്, വില: 90 രൂപ
Comments