നിയമ പഠനം
പുതുകാലത്തും പ്രിയമേറിയതും തിളങ്ങാവുന്നതുമായ കരിയര്‍ മേഖലയാണ് നിയമം. ജീവിത നിലവാരം ഉയരുമ്പോഴും സാമ്പത്തിക വ്യവഹാരങ്ങളും വ്യവസായങ്ങളും വളരുമ്പോഴും നിയമജ്ഞരുടെയും നിയമപഠനത്തിന്റെയും സാധ്യതകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഈ സാധ്യതകള്‍ക്കനുസൃതമായി നിയമപഠന മേഖലകളും കോഴ്‌സുകളും ലഭ്യമാണ്. Cyber Law, Ethical Hacking, Telegram Act, Information Techonlogy Act എന്നിവ ഉദാഹരണം. സോഷ്യല്‍ മീഡിയയായ ഫേസ്ബുക്, വാട്ട്‌സ്ആപ്പ്. ലിങ്ക്ഡ് ഇന്‍ തുടങ്ങിയവയെല്ലാം ഈ മേഖലകളില്‍പെടും. ബിരുദപഠനം മുതല്‍ ഗവേഷണ രംഗം വരെ നീളുന്നു നിയമപഠന കോഴ്‌സുകള്‍. Civil Law, Criminal Law, Corporate Law, Administrative Law, Cyber Law, Labour Law, Constitutional Law, Patent Law എന്നീ ഇനങ്ങളില്‍ വ്യത്യസ്ത ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്‌സുകളും സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ തുടങ്ങിയ ഹ്രസ്വകാല കോഴ്‌സുകളുമാണ് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പൊതുവെ നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിലും ഇന്ത്യയിലും കേരളത്തിലുമുള്ള നിയമപഠനത്തിലേക്ക് വഴികാട്ടുകയാണ് ഈ ലക്കം മുതല്‍.
നിയമപഠന തല്‍പരരെ സഹായിക്കാന്‍ ജസ്റ്റീഷ്യ (Justicia)
നിയമ പഠനത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാന്‍ പറ്റുന്ന വിവിധ മത്സര പരീക്ഷകള്‍, പ്രവേശന പരീക്ഷകള്‍ എന്നിവക്ക് തയാറെടുക്കാനായി പരീക്ഷാര്‍ഥികളെ പ്രാപ്തമാക്കാന്‍ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയമജ്ഞരുടെ സംഘമായ Justicia അവസരമൊരുക്കുന്നു. നിയമ കോഴ്‌സുകളിലേക്കുള്ള വിവിധ മോഡല്‍ പ്രവേശന പരീക്ഷകള്‍, പ്രവേശന ഇന്റര്‍വ്യൂ എന്നിവക്കെല്ലാം ഈ പരിശീലനങ്ങള്‍ സഹായകമാണ്. കൂടാതെ പ്രവേശനം നേടിയവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് സഹായങ്ങളും ജസ്റ്റീഷ്യ നല്‍കുന്നു. വിവരങ്ങള്‍ക്ക്: 9447466566, 9495564179
നിയമപഠനം വിദേശത്ത്
അമേരിക്കയിലും കാനഡയിലുമുള്ള ഇരുനൂറിലധികം യൂനിവേഴ്‌സിറ്റികളിലും ലോക റാങ്കിംഗിലെ 78 യൂനിവേഴ്‌സിറ്റികളിലും നിയമ പഠനം നടത്തുന്നതിനുള്ള പ്രധാന കടമ്പയാണ് Law School of Admission Tet (LSAT). ഓരോ വര്‍ഷവും ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് LSAT എഴുതുന്നത്. സ്ഥാപനങ്ങള്‍ മാനദണ്ഡമാക്കുന്ന നിര്‍ണിത സ്‌കോര്‍ ലഭിച്ചവര്‍ക്ക് മാത്രമേ നിയമപഠനം സാധ്യമാകൂ. ഓരോ വര്‍ഷവും നാലു തവണയാണ് LSAT നടക്കുന്നത്; ഫെബ്രുവരി, ജൂണ്‍, ഒക്‌ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍. ബംഗളുരു, ഹൈദരാബാദ്, ഗുഡ്ഗാവ്, പൂനെ എന്നീ ഇന്ത്യന്‍ നഗരങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളാണ്. ജൂണിലോ സെപ്റ്റംബറിലോ ടെസ്റ്റ് എഴുതുകയാണ് മികച്ച സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിന് ഉപകരിക്കുക. നിയമ പഠനത്തില്‍ വിദ്യാര്‍ഥികളുടെ താല്‍പര്യം അളക്കുന്നതിനുള്ള റീഡിംഗ് കോംപ്രിഹന്‍ഷന്‍, അനലറ്റിക്കല്‍ റീസണിംഗ്, ലോജിക്കല്‍ റീസണിംഗ് എന്നീ മേഖലകളില്‍നിന്നായിരിക്കും ചോദ്യങ്ങളെല്ലാം. ഓണ്‍ലൈന്‍ പഠന പരിശീലനവും ചില സ്ഥാപനങ്ങള്‍ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ www.isat.org എന്ന വെബ്‌സൈറ്റില്‍ അക്കൗണ്ട് തുടങ്ങിയാല്‍ ലഭിക്കും.
സുലൈമാന്‍ ഊരകം / 9446481000
Comments