Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 18

+2 കാര്‍ക്ക് മികച്ച മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങള്‍

സുലൈമാന്‍ ഊരകം /കരിയര്‍

 UGAT 

Bachelor of Business Management (BBA), Bachelor of Computer Application (BCA), Bachelor of Hospital Management (BHM) എന്നീ ബിരുദ പഠനങ്ങള്‍ക്കും അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് MBA ക്കും ഹയര്‍സെക്കന്ററി യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് All India Management Association ന്റെ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാനുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയാണ് Under Graduate Aptitude Test (UGAT). ഈ പ്രവേശന പരീക്ഷയുടെ റാങ്ക് അനുസരിച്ച് അതത് സ്ഥാപനങ്ങളിലേക്കുള്ള റാങ്ക് ലിസ്റ്റ് തയാറാക്കും. ഹയര്‍സെക്കന്ററി ഏതു ഗ്രൂപ്പിലും നിശ്ചിത യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. ഈ വര്‍ഷം പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. 500 രൂപയാണ് അപേക്ഷാ ഫീസ്. ഏപ്രില്‍ 27 വരെ അപേക്ഷിക്കാം. കേരളത്തില്‍ പ്രധാന മൂന്ന് കേന്ദ്രങ്ങളില്‍ UGAT എഴുതാവുന്നതാണ്. 01124634026,  www.aima.in    

 JINDAL GLOBAL BUSINESS SCHOOL

ചെറുപ്രായത്തിലേ മാനേജ്‌മെന്റ് അഭിരുചിയുള്ളവരെ കണ്ടെത്തി മികച്ച മാനേജ്‌മെന്റ് വിജ്ഞാനവും പരിശീലനവും നല്‍കുക എന്ന ലക്ഷ്യത്തോടെ 2010 ല്‍ JINDAL ഗ്രൂപ്പ് ദല്‍ഹിയില്‍ സ്ഥാപിച്ച സ്ഥാപനമാണ് Jindal Global Business School. മികച്ച പഠന സൗകര്യവും, നല്ല അധ്യാപകരുമുള്ള ഒരു സ്വകാര്യ സര്‍വകലാശാലയാണിത്. ഇന്ത്യക്ക് അകത്തും പുറത്തുമായി ധാരാളം പൊതു-സ്വകാര്യ സ്ഥാപനങ്ങളുമായും സ്വയം സന്നദ്ധ സംഘടനകളുമായും Jindal ന് മാനേജ്‌മെന്റ്/ട്രെയിനിംഗ് രംഗത്ത് കരാറുകളുണ്ട്. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് പത്ത് സെമസ്റ്ററുകളിലായി അഞ്ച് വര്‍ഷത്തെ MBA പ്രോഗ്രാമാണ് Jindal നല്‍കുന്നത്. പഠനത്തനിടയില്‍ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍, സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI), സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവിടങ്ങളില്‍ ഇന്റേണ്‍ഷിപ്പും ചെയ്യണം. Basic Accounting, Business Maths, Business Statistics, Problem Solving, Economics, Current Affairs, General English എന്നിവയാണ് പ്രവേശന പരീക്ഷയുടെ സിലബസ്. കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പറുകള്‍ Jindal വെബ്‌സൈറ്റില്‍ ലഭ്യമാണ്. പഠന ശേഷം വിദേശത്ത് ഉന്നത പഠനത്തിനും ജോലിക്കും ഇന്റര്‍വ്യൂവിനും സ്ഥാപനം തന്നെ സൗകര്യമൊരുക്കും. www.jgbs.edu.in

സ്‌കോളര്‍ഷിപ്പുകള്‍

 MBBS/B.Tech/BSc/MBA

കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുള്ളവരും MBBS/B.Tech/BSc/MBA എന്നിവയില്‍ ഏതെങ്കിലും കോഴ്‌സിന് ആദ്യവര്‍ഷം പഠിക്കുന്നവരുമായ കേരള, തമിഴ്‌നാട്, ഗുജ്‌റാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളില്‍ നിന്ന് ഫെഡറല്‍ ബാങ്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെ സ്‌കോളര്‍ഷിപ്പായി ലഭിക്കും. അവസാന തീയതി: ഡിസംബര്‍ 19. www.federalbank.co.in/scholarships

 B.Tech/MBA രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികള്‍ക്ക്

കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുള്ള, B.Tech (Civil), B.Arch, MBA എന്നീ കോഴ്‌സുകള്‍ക്ക് രണ്ടാം വര്‍ഷം പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് Tata Housing സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അറുപതിനായിരം രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. അവസാന തീയതി: ഡിസംബര്‍ 20. www.tatahousing.in/scholarship

സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /45-50
എ.വൈ.ആര്‍