കരിയര്‍
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠനത്തിന് സഹായം
2006 മുതല്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയുടെ ന്യൂനപക്ഷങ്ങള്‍ക്കുള്ള 15 ഇന കര്‍മപദ്ധതിയുടെ ഭാഗമായി ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് മാസ്റ്റര്‍, എം.ഫില്‍, പി.ജി പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്നു. ഈ സാമ്പത്തിക സഹായത്തിന്റെ പലിശ സബ്‌സിഡി വഴി കേന്ദ്ര സര്‍ക്കാര്‍ തന്നെ പൂര്‍ണമായും അടക്കുന്നതായിരിക്കും. ന്യൂനപക്ഷ വിഭാഗത്തിലെ എസ്.ടി./എസ്.സി/ഒ.ബി.സി. വിഭാഗത്തില്‍ പെട്ടവരായിരിക്കണം അപേക്ഷകര്‍. കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ കവിയാനും പാടില്ല. പഠന, യാത്രാ, താമസ, ഭക്ഷണ, പഠന സാമഗ്രികള്‍ എന്നിവക്ക് വേണ്ടുന്ന തുകയാണ് വായ്പയായി ലഭിക്കുക. Social Science, Commerce, Science, Engineering, Medicine, Management, Technologies, Environmental Studies, Soffware, Medical Technologies, Nano Technology, Multi Media Communication, Media Studies, Agriculture, Food Science and Technologies, Horti-culture, Soils and Water Management, Wild Life തുടങ്ങിയ 42 ല്‍ അധികം വിവിധ പഠനങ്ങള്‍ക്കാണ് ഈ വായ്പ. www.minorityaffairs.gov.in 1800112001
പ്രഫഷനല്‍ വിദ്യാര്‍ഥികള്‍ക്ക് എക്‌സലന്‍സ്
MBBS/B.Tech/Integrated M.Tech എന്നീ കോഴ്‌സുകള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ ആദ്യ വര്‍ഷത്തിന് പഠിക്കുന്ന, പ്ലസ്ടുവിന് 70 ശതമാനത്തിലധികം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളില്‍ നിന്ന് Foundation for Excellence സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം 1,80,000 ല്‍ അധികം കൂടാന്‍ പാടില്ല. അവസാന തീയതി: നവംബര്‍ 30. www.ffe.org
നോര്‍ത്ത്-സൗത്ത് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്
Medical, Engineering, Dental, Nursing, Polytechnic, BSc (Agriculture), B.Pharm, B.V.Sc തുടങ്ങിയ കോഴ്‌സുകള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് North South Foudation നല്‍കുന്ന College Merit Scholarship ന് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 1,80,000 രൂപയില്‍ താഴെയായിരിക്കണം. അവസാന തീയതി: ഒക്‌ടോബര്‍ 30. www.northsouth.org
ഒ.ബി.സിക്കാര്‍ക്ക് മത്സര പരീക്ഷക്ക് ധനസഹായം
സിവില്‍ സര്‍വീസ്, മെഡിക്കല്‍, എഞ്ചിനീയറിംഗ്, എന്‍ട്രന്‍സ് എന്നിവക്കും, കൂടാതെ കേരള പി.എസ്.സി, കേന്ദ്ര സര്‍ക്കാര്‍ തലത്തിലെ ഉദ്യോര്‍ഗാര്‍ഥികള്‍ക്കുള്ള തെരഞ്ഞെടുപ്പ് പരീക്ഷകളായ UPSC, SSC, റെയില്‍വേ ബോര്‍ഡ് നടത്തുന്ന വിവിധ പരീക്ഷകള്‍ എന്നിവക്കും തയ്യാറെടുക്കുന്നവര്‍ക്ക് മികച്ച പരിശീലനം നേടാന്‍ ഒ.ബി.സി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ധന സഹായം അനുവദിക്കുന്ന പദ്ധതിയായ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന് സംസ്ഥാന പിന്നാക്ക സമുദായ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഡിസംബര്‍ 10. www.bcdd.kerala.gov.in 0471 2727379
UGC-NET/JRF അപേക്ഷ നവംബര്‍ 1 വരെ
യൂനിവേഴ്‌സിറ്റി, കോളേജ് തലങ്ങളില്‍ അസിസ്റ്റന്റ് പ്രഫസര്‍, ജുനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് എന്നീ യോഗ്യത നേടുന്നതിന് ഡിസംബര്‍ 27 ന് യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ നടത്തുന്ന National Eligibility Test ന് Central Board of Secondary Education (CBSC) അപേക്ഷ ക്ഷണിച്ചു. വിവിധ ഭാഷകള്‍, ഹ്യൂമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്കാണ് NET നടത്തുന്നത്. ആദ്യം അപേക്ഷിക്കുന്നവര്‍ക്കാണ് ഇഷ്ടപ്പെട്ട സെന്ററുകളില്‍ പരീക്ഷ എഴുതാനാവുക. www.cbscnet.nic.in
Comments