Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 21

കവിത

ഒന്നിനോട് 
ഒന്നു ചേര്‍ന്നാല്‍

ഒന്നു ഒന്നിനോടു ചേര്‍ന്നാല്‍
എന്താകുമെന്നറിയാന്‍
അലഞ്ഞു ഞാന്‍ ഏറെ നാള്‍
ഒടുവില്‍ വൈക്കത്തെത്തിയപ്പോള്‍
ഞാനറിഞ്ഞു
ഒന്നും ഒന്നും ചേര്‍ന്നാല്‍
മ്മിണി വല്യ ഒന്നാകുമെന്നു
പിന്നെ ഞാനറിഞ്ഞു
ഒന്നുമല്ലാത്ത ഒന്നും
ഒന്നിനോടു ചേര്‍ന്നാലും
ഒന്നാകുകില്ലെന്ന്

നസീം പുന്നയൂര്‍

കാനിബാള്‍

ഒറ്റക്കുളമ്പുള്ള ഒട്ടകപ്പറ്റങ്ങളുടെ താഴ്‌വരയും,
അരയാലിലത്തണലുയര്‍ത്തിയ ധര്‍മവും,
കുരുക്ഷേത്രത്തിലെ ജയപാഞ്ചജന്യവും,
ക്രൂശിക്കപ്പെട്ടവന്റെ മൂന്നാം നാളും,
ഇവിടെ മനുഷ്യനുണ്ടെന്ന് ഓര്‍മിപ്പിച്ചപ്പോഴും;
'കറുപ്പിന്റെ' വെളുത്ത പുകമറയ്ക്കും,
ലഹരി നുരയുന്ന ചില്ലുപാത്രങ്ങള്‍ക്കും പിന്നില്‍
ഭൂപടത്തിലെ ഇരുണ്ട ഭൂമികയും കടന്ന്
കഴുകന്റെ കണ്ണും, വിശപ്പുമായി
'കാനിബാളു'കളുടെ വാള്‍ത്തലപ്പുകള്‍
കൊലക്കളത്തിലമര്‍ത്തപ്പെട്ട കഴുത്തുകള്‍ തേടുന്നു
ഉള്ളുരുകി, അമ്മയുടെ - നിന്റെയും എന്റെയും
കണ്ണുനീരുടഞ്ഞിടുമ്പോള്‍; 
അടുത്ത ഊഴമെന്റെയാവാം...
അവിടെയും, മൗനമുത്തരമാകുന്നു, 
ചോദ്യവും!

അപര്‍ണ ഉണ്ണിക്കൃഷ്ണന്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /55-60
എ.വൈ.ആര്‍