കരിയര്‍
ഡിജിറ്റല്‍ ലൈബ്രറികള്‍
സാമൂഹിക സേവകര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വായനക്കാര്‍, രാഷ്ട്രീയക്കാര്‍, ഗവേഷകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ക്കും ഏത് ഇഷ്ടവിഷയവും വീട്ടില്‍ ഇരുന്ന് ലോകത്തിലെ ഏതു ലൈബ്രറി റൂമിലെയും പുസ്തകങ്ങളും പിരിയോഡിക്കല്‍സും ഡോക്യുമെന്റുകളും വായിക്കാന്‍ സൗകര്യപ്പെടുത്തുന്ന ചില പ്രധാന ഡിജിറ്റല്‍ ലൈബ്രറികളിലേക്കാണ് ഇവിടെ വഴികാട്ടുന്നത്.
Alaxandria Digital Library
കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയുടെ UC Santa Barbara Libraryയാണ് 2014 അലക്‌സാണ്ട്രിയ ഡിജിറ്റല്‍ ലൈബ്രറിക്ക് തുടക്കമിട്ടത്. ലോക മാര്‍ക്കറ്റില്‍ തന്നെ അപ്രത്യക്ഷമായ പല പുസ്തകങ്ങളും ലഭ്യമാണ് എന്നതാണ് ഈ ഡിജിറ്റല്‍ ലൈബ്രറിയുടെ പ്രത്യേകത. Tittle, Subject, Author, Identifier എന്ന ക്രമത്തില്‍ തെരഞ്ഞെടുക്കാനും സൗകര്യമുണ്ട്. പൗരാണിക ലോക ചരിത്രത്തിന്റെ മഹാ ശേഖരം തന്നെ ഇവിടെയുണ്ട് www.alexandria.ucsb.edu.
California Digital Library
അലക്‌സാണ്ട്രിയാ ഡിജിറ്റല്‍ ലൈബ്രറിയുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സഹോദര സ്ഥാപനമാണിത്. 1997 കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി തന്നെയാണിതിനും തുടക്കമിട്ടത്. ഗവേഷണത്തിനും പഠനത്തിനും കൂടുതല്‍ റഫറന്‍സുള്ള സി.ഡി.എല്‍ ലൈബ്രറി സയന്‍സില്‍ ഓണ്‍ലൈന്‍ കോഴ്‌സുകളും നടത്തുന്നുണ്ട്. വ്യത്യസ്ത വിഷയങ്ങളിലെ പുസ്തകങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, മറ്റു വിവര ശേഖരങ്ങള്‍ എന്നിവയെല്ലാം ഇഷ്ടാനുസാരം തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. അതുപോലെ Online Archive-ല്‍ 38000 പൗരാണിക അപൂര്‍വ ശേഖരങ്ങളും രണ്ട് ലക്ഷം അപൂര്‍വ ഫോട്ടോ ശേഖരങ്ങളുണ്ട്. www.cdlib.org
Cornell University Library
വിവിധ തരം പുസ്തകങ്ങളുടെ സ്വര്‍ഗം എന്നാണ് Cornell Univeristy Library അറിയപ്പെടുന്നത്. ലോക മാര്‍ക്കറ്റിലെ മാനവിക ശാസ്ത്ര, സാങ്കേതിക, വൈദ്യശാസ്ത്ര പുസ്തകങ്ങളെല്ലാം ഇവിടെ ലഭിക്കും. മൊത്തം എട്ടു ലക്ഷം പുസ്തകങ്ങളില്‍ ഒരു ലക്ഷം പുസ്തകങ്ങളും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. കൂടാതെ അഞ്ചു ലക്ഷം പഴയ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും ശേഖരമുണ്ട്. Southeast Asia Studies, Industrial Relations, Viticulture and old Norse and Icelandic Meterials, Astronomy, Chemistry, French History and Literature, Maths, Human Development എന്നിവക്ക് വളരെ പ്രസിദ്ധവുമാണ് ഇവിടെ. ഇംഗ്ലീഷിനു പുറമെ ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലും മെറ്റീരിയലുകള്‍ ലഭ്യമാണ്.
DLESE
ഭൂമിശാസ്ത്ര പഠന വികസനത്തിനായി 1999-ല്‍ അമേരിക്കയുടെ നാഷ്‌നല്‍ സയന്‍സ് ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചതാണ് Digital Library for Earth System Education (DLESE). ശാസ്ത്രജ്ഞരെയും വിദ്യാര്‍ഥികളെയും വിദ്യാഭ്യാസ വിചക്ഷണരെയും ഏകീകരിച്ചുകൊണ്ടുള്ള ഭൂമിശാസ്ത്രത്തിന്റെ മെറ്റീരിയല്‍ ശേഖരണമാണ് ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. Mathematical and Physical Science എന്നിവയുടെ അമൂല്യ ശേഖരങ്ങളും ഇവിടെയുണ്ട്. www.dlese.org/suggest/resources www.dlese.org/library/index.jsp
NSDL
Serving Science, Technology, Engineering and Maths എന്നീ വിഷയങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഓണ്‍ലൈന്‍ ശേഖരമാണ് National Science Digital Libraryയിലൂടെ നല്‍കുന്നത്. ഒട്ടുമിക്ക ലോകോത്തര സ്ഥാപനങ്ങളുടെയും യൂനിവേഴ്‌സിറ്റികളുടെയും സിലബസ് ഇവിടെ ലഭിക്കും. www.nsdl.oercommons.org
[email protected] / 9446481000
Comments