Prabodhanm Weekly

Pages

Search

2015 മെയ്‌ 01

കരിയര്‍

സുലൈമാന്‍ ഊരകം

+2കാര്‍ക്ക് പൈലറ്റ് പഠനം

Physics, Maths, English വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ പാസ്സായവര്‍ക്ക് ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാന്‍ അക്കാദമിയില്‍ പൈലറ്റ് പരിശീലനത്തിന് അപേക്ഷിക്കാം. 18 മാസത്തെ പൈലറ്റ് പരിശീലനത്തോടൊപ്പം ബി.എസ്.സി ഏവിയേഷനില്‍ കാണ്‍പൂരിലെ ഛത്രപതി സാഹു മഹാരാജ് യൂനിവേഴ്‌സിറ്റിയുടെ ഡിഗ്രിയും ലഭിക്കും. മെയ് 17-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സെന്ററുകളുണ്ട്. അവസാന തീയതി ഏപ്രില്‍ 30. www.igrua.gov.in/Entrance

സിവില്‍ സര്‍വീസ് അഭിമുഖ പരിശീലനം

2014-ലെ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ വിജയിച്ച വിദ്യാര്‍ഥികള്‍ക്കായി കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി സൗജന്യ മാതൃകാ ഇന്റര്‍വ്യൂ നടത്തുന്നു. 0471 2313065

CBSE-UGC NET അപേക്ഷ മെയ് 16 വരെ

രാജ്യത്തെ യൂനിവേഴ്‌സിറ്റികളിലും കോളേജുകളിലും അധ്യാപകരാകുന്നതിനുള്ള യോഗ്യതക്കായി യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമീഷന്‍ നടത്തുന്ന പരീക്ഷക്കുള്ള അപേക്ഷ സി.ബി.എസ്.ഇ ക്ഷണിച്ചു. ജൂണ്‍ 28-നാണ് പരീക്ഷ. www.cbsenet.nic.in

UGC-NET പരിശീലനം

ജൂണ്‍ 28-ന് നടക്കുന്ന യു.ജി.സി ഹ്യുമാനിറ്റീസ് പരീക്ഷയുടെ പരിശീലനത്തിന് തല്‍പരരായ വിദ്യാര്‍ഥികളില്‍നിന്ന് കേരള സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു തുടങ്ങി. 04712304577.

PhDകാര്‍ക്ക് ARC സ്‌കോളര്‍ഷിപ്പ്

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ Asian Research Centre (ARC) സോഷ്യല്‍ സയന്‍സില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് ഉയര്‍ന്ന സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. 1750 യൂറോ ഡോളറാണ് സ്‌കോളര്‍ഷിപ്പ് തുക. അവസാന തീയതി മെയ് 11.

സ്‌കോളര്‍ഷിപ്പോടെ അഭിനയം പഠിക്കാം

മാസം 4500 രൂപ സ്‌കോളര്‍ഷിപ്പോടെ അഭിനയകലയില്‍ പ്രാവീണ്യം നേടാനായി നാഷ്‌നല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അവസരം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിരുദധാരികള്‍ക്കാണ് അവസരം. അവസാന തീയതി ജൂണ്‍ 10. www.nsd.gov.in

ഇന്റഗ്രേറ്റഡ് എം.ബി.എ പ്രവേശന പരീക്ഷ പരിശീലനം

ഐ.ഐ.എം ഇന്‍ഡോറിന്റെ ഇന്റഗ്രേറ്റഡ് എം.ബി.എ പ്രവേശന പരീക്ഷക്ക്(IPM Aptitude Test) അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പരീക്ഷ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2015 മെയ് 2 മുതല്‍ 9 വരെ കോഴിക്കോട്ടു വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സമാനമായ മറ്റു കോഴ്‌സുകള്‍ക്ക് അപേക്ഷിച്ച +2 പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ മെയ് 1-നകം [email protected] എന്ന മെയിലിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.

LLB

തിരുവനന്തപുരത്തെ കേരള ലോ അക്കാദമി കോളേജ് ഈ വര്‍ഷം നടത്തുന്ന അഞ്ചു വര്‍ഷത്തെ ബി.എ-എല്‍.എല്‍.ബി, ബികോം-എല്‍.എല്‍.ബി കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. +2വില്‍ 45 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. www.keralalawacademy.in

MBBS

പഞ്ചാബിലെ ലുധിയാന ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ഈ വര്‍ഷം നടത്തുന്ന MBBS / BDS / BPT/ BSc Nursing കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മെയ് 6. www.cmcludhiana.in

സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /14-17
എ.വൈ.ആര്‍