Prabodhanm Weekly

Pages

Search

2015 മെയ്‌ 01

ടി. ആരിഫലി ജമാഅത്ത് അഖിലേന്ത്യ ഉപാധ്യക്ഷന്‍

ദേശീയം

ടി. ആരിഫലി ജമാഅത്ത് അഖിലേന്ത്യ ഉപാധ്യക്ഷന്‍

മാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ 2015-2019 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ അഖിലേന്ത്യാ അമീര്‍ മൗലാനാ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി പ്രഖ്യാപിച്ചു. കേരള അമീര്‍ ടി. ആരിഫലി, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി. നുസ്‌റത്ത് അലി, സയ്യിദ് സആദത്തുല്ല ഹുസൈനി എന്നിവരെ സംഘടനയുടെ പുതിയ അഖിലേന്ത്യാ ഉപാധ്യക്ഷന്മാരായും, എഞ്ചിനീയര്‍ മുഹമ്മദ് സലീമിനെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. കേന്ദ്ര കൂടിയാലോചനാ സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് അഖിലേന്ത്യ ഭാരവാഹികളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. ഇഖ്ബാല്‍ മുല്ല, മൗലാനാ റഫീഖ് ഖാസിമി, മുഹമ്മദ് അഹ്മദ് എന്നിവരാണ് പുതിയ സെക്രട്ടറിമാര്‍. 

ക്രൂരത തുടരുന്ന ഹസീന വാജിദ്

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് ഖമറുസ്സമാനെ തൂക്കിലേറ്റിയത് തീര്‍ത്തും  നീചമായ പ്രവൃത്തിയാണെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അമീര്‍ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി. ബംഗ്ലാദേശിലെ ശൈഖ് ഹസീന വാജിദ് ഗവണ്‍മെന്റ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതൃത്വങ്ങള്‍ക്ക് നേരെയുള്ള ക്രൂരമായ നടപടികള്‍ തുടരുക തന്നെയാണ്. ഏറ്റവും ഒടുവിലത്തെ ഇര മാത്രമാണ് പത്രപ്രവര്‍ത്തകനായ ഖമറുസ്സമാന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശൈഖ് ഹസീന ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെ പ്രതിപക്ഷ മുന്നണി ഉണ്ടാക്കിയിരുന്നു. അന്നൊന്നും ഇല്ലാതിരുന്ന കുറ്റങ്ങള്‍ പിന്നെ എന്നാണ് ജമാഅത്തില്‍ അവര്‍ കാണാന്‍ തുടങ്ങിയത്? ഇസ്‌ലാംവിരുദ്ധ വിദേശ ശക്തികളുടെ ഗൂഢാലോചനകളില്‍ കൂട്ടുചേരുകയാണ് ശൈഖ് ഹസീനയെന്നും അമീര്‍ തുടര്‍ന്നു. നിരപരാധികളെ ഇങ്ങനെ കൊന്നൊടുക്കുന്നതില്‍ യാതൊരു മനസ്താപവും ഇല്ലാത്ത ശൈഖ് ഹസീന ദൈവത്തിന്റെ നീതിവരുന്ന ദിനത്തെ കരുതിയിരിക്കണമെന്നും അമീര്‍ പറഞ്ഞു. ബംഗ്ലാദേശ് ഗവണ്‍മെന്റിന്റെ മനുഷ്യത്വരഹിതമായ ചെയ്തികള്‍ക്കെതിരെ ഇന്ത്യന്‍ ഭരണകൂടവും, ലോകത്താകമാനമുള്ള മനുഷ്യ സ്‌നേഹികളും മനുഷ്യാവകാശ സംഘടനകളും രംഗത്ത് വരണമെന്നും അമീര്‍ ആവശ്യപ്പെട്ടു. 

ഹാഷിംപുര കൂട്ടക്കൊല 
പുനരന്വേഷണം വേണം

ഹാഷിംപുര കൂട്ടക്കൊലയെപ്പറ്റി, സി.ബി.ഐ തനിച്ചുള്ള അന്വേഷണമല്ല ജുഡീഷ്യറിയുടെ മേല്‍നോട്ടത്തിലുള്ള പുനരന്വേഷണമാണ് വേണ്ടതെന്ന് വിഭൂതി നാരായണ്‍ റായ്. ക്രൂരമായ ആ സംഭവത്തില്‍ നീതി പുലരാന്‍ അതേ മാര്‍ഗമുള്ളൂ. 1987-ല്‍ ഹാഷിംപുര കൂട്ടക്കൊല നടക്കുമ്പോള്‍ ഗാസിയാബാദിലെ എസ്.പി ആയിരുന്നു വി.എന്‍ റായ്. കൂട്ടക്കൊല അരങ്ങേറിയത് ഗാസിയാബാദില്‍ മാത്രമല്ല, ഫതഹ്പൂര്‍ സെന്‍ട്രല്‍ ജയിലിലും നടന്നു. എല്ലാം കണ്ടുനില്‍ക്കേണ്ട ഗതികേടിലായിരുന്നു താനെന്നും ജെ.എന്‍.യുവിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /14-17
എ.വൈ.ആര്‍