Prabodhanm Weekly

Pages

Search

2014 നവംബര്‍ 07

അലി മസ്‌റൂഇയുടെ സഫലമായ ബൗദ്ധിക ജീവിതം

ഹാതിം ബാസിയാന്‍

ക്കഴിഞ്ഞ ഒക്‌ടോബര്‍ പതിമൂന്നിന് ലോകത്തിനു നഷ്ടപ്പെട്ടത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ മാത്രം പണ്ഡിതനെയല്ല, ലോക ചരിത്രത്തിലും വൈജ്ഞാനിക സംവാദങ്ങളിലും ഏറെ സംഭാവന നല്‍കിയ ലോക പണ്ഡിതനെയാണ്. കഴിഞ്ഞ കാലങ്ങളില്‍ ലോകത്തെ മഥിക്കുന്ന മിക്ക പ്രശ്‌നങ്ങളിലും അലി മസ്‌റൂഇ വ്യത്യസ്തമായ ഉത്തരങ്ങള്‍ നല്‍കിയിരുന്നു. അമ്പതു വര്‍ഷമായി അലി മസ്‌റൂഇ തന്റെ അമ്പതോളം പുസ്തകങ്ങളും എണ്ണമറ്റ ലേഖനങ്ങളും അഭിമുഖങ്ങളും ടെലിവിഷന്‍ റേഡിയോ അഭിമുഖങ്ങളുമായി വൈജ്ഞാനിക രംഗത്തും വിശിഷ്യ ആഫ്രിക്കന്‍ പഠന മേഖലകളില്‍ നിറഞ്ഞുനിന്നതായി കാണാം.
ഠീംമൃറ െമ ജമഃ അളൃശരമിമ (1967), ഠവല ജീഹശശേരമഹ ടീരശീഹീഴ്യ ീള വേല ഋിഴഹശവെ ഘമിഴൗമഴല (1975) തുടങ്ങിയ സാമൂഹിക ശാസ്ത്ര പുസ്തകങ്ങള്‍ മസ്‌റൂഇയെ അക്കാദമിക വായനയുടെ ലോകത്ത് ശ്രദ്ധേയനാക്കി. തന്റെ നോവലായ ഠവല ഠൃശമഹ ീള ഇവൃശേെീുവലൃ ഛസശഴയീ (1971) ഫിക്ഷനില്‍ മസ്‌റൂഇയുടെ കയ്യൊപ്പായിരുന്നു. അന്താരാഷ്ട്ര പഠന മേഖലയില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച അളൃശരമ' െകിലേൃിമശേീിമഹ ഞലഹമശേീി െ(1977), ജീഹശശേരമഹ ഢമഹൗല െമിറ വേല ഋറൗരമലേറ ഇഹമ ൈശി അളൃശരമ (1978), ഠവല ജീഹശശേരമഹ ഈഹൗേൃല ീള ഘമിഴൗമഴല: ടംമവശഹശ, ടീരശല്യേ, മിറ വേല ടമേലേ, അ ണീൃഹറ എലറലൃമശേീി ീള ഈഹൗേൃല:െ അി അളൃശരമി ജലൃുെലരശേ്‌ല, ഈഹൗേൃമഹ എീൃരല െശി ണീൃഹറ ജീഹശശേര െ(1990) തുടങ്ങിയ പുസ്തകങ്ങള്‍ ആഫ്രിക്കന്‍ പഠനത്തെ മാറ്റിമറിച്ചു.
മസ്‌റൂഇയുടെ വൈജ്ഞാനിക സംഭാവനകള്‍ പാന്‍ ആഫ്രിക്കാനിസം, കൊളോണിയല്‍ വിരുദ്ധത, സാര്‍വദേശീയത തുടങ്ങിയ മൂന്നു അടിസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ചാണ്. 1960കളില്‍ വരെ ആഫ്രിക്കന്‍ പഠനങ്ങളെ നിയന്ത്രിച്ച കൊളോണിയല്‍ വ്യവഹാരങ്ങളെ വിമര്‍ശിച്ചാണ് മസ്‌റൂഇ ആഫ്രിക്കന്‍ പഠനത്തിന് പുതിയ വഴികള്‍ തുറന്നത്.
എഴുപതുകളുടെ അവസാനം ആരംഭിച്ച എഡ്വേഡ് സൈദിന്റെ ഓറിയന്റലിസ്റ്റ് വിമര്‍ശനത്തെ ആഫ്രിക്കന്‍ സാഹചര്യത്തില്‍ പുനര്‍വായിച്ച മസ്‌റൂഇ വി.വൈ മുദിംബെ, സൈദ് തുടങ്ങിയവരെ പുനര്‍വായിച്ചും താരതമ്യപ്പെടുത്തിയും എഴുതിയ, ഏറെ വായിക്കപ്പെട്ട ലേഖനമാണ് ഠവല ഞലശി്‌ലിശേിഴ ീള അളൃശരമ. ഈ ലേഖനത്തില്‍ കേവല ഓറിയന്റലിസ്റ്റ് വിമര്‍ശനത്തെ മറികടന്നു മുന്നോട്ടുപോകാന്‍ ആഫ്രിക്കന്‍ ചരിത്രത്തിലെ മറ്റു സ്വാധീന ഘടകങ്ങളെ കൂടി മസ്‌റൂഇ ഉള്‍പ്പെടുത്തി. അങ്ങനെ മെഡിറ്ററേനിയന്‍ ക്ലാസിക്കല്‍ ലോകം, ആഫ്രിക്കയിലെ സെമിറ്റിക് ചരിത്രം, ഇസ്‌ലാമിക ആഫ്രിക്ക തുടങ്ങിയ ലോകങ്ങളെ കുറിച്ച് മസ്‌റൂഇ വിശദമായി അന്വേഷിച്ചു.
കെനിയയിലെ തുറമുഖ നഗരമായ മൊമ്പാസയില്‍ മുസ്‌ലിം കുടുംബത്തിലാണ് മസ്‌റൂഇ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് കെനിയയിലെ ചീഫ് ഖാദിയായിരുന്നു. മസ്‌റൂഇയുടെ ഗോത്രം കൊളോണിയല്‍ പൂര്‍വകാല ഘട്ടത്തില്‍ മൊമ്പാസയിലെ ഭരണാധികാരികളായിരുന്നു. മാത്രമല്ല, ബ്രിട്ടീഷ് അധിനിവേശ കാലത്ത് അവര്‍ മൊമ്പാസയിലെ ജനജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തി.
മസ്‌റൂഇ തന്റെ അക്കാദമിക പഠനം പൂര്‍ത്തിയാക്കിയത് മാഞ്ചസ്റ്റര്‍, കൊളംബിയ, ഹാവഡ് തുടങ്ങിയ സര്‍വകലാശാലകളിലായിരുന്നു. പഠനം കഴിഞ്ഞ ശേഷം ഉഗാണ്ടയിലെ മകിരേര സര്‍വകലാശാലയില്‍ സാമൂഹിക ശാസ്ത്രം പഠിപ്പിച്ച അദ്ദേഹത്തെ ഈദി അമീന്‍ പുറത്താക്കി. തുടര്‍ന്ന് മിചിഗന്‍,  ബിംഗ്ഹാംറ്റണ്‍ സര്‍വകലാശാലകളില്‍ പഠിപ്പിച്ചുകൊണ്ട് മസ്‌റൂഇ തന്റെ യാത്ര തുടര്‍ന്നു.
ലോകമാകെ വളരെയേറെ വരവേല്‍ക്കപ്പെട്ട ബുദ്ധിജീവിയായിരുന്ന മസ്‌റൂഇ ലോക രാഷ്ട്രീയത്തിന്റെ ഉയര്‍ച്ചകളും താഴ്ചകളും കണ്ട മനുഷ്യ സ്‌നേഹിയായിരുന്നു. ലോകമാകെ അലയടിച്ച കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങള്‍ മസ്‌റൂഇയെ ഏറെ സ്വാധീനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തന്റെ പി.എച്ച്.ഡി പഠന കാലത്ത് ബി.ബി.സിയില്‍ അദ്ദേഹം രാഷ്ട്രീയ വിശകലനങ്ങള്‍ നടത്തിയിരുന്നു. മസ്‌റൂഇയുടെ പി.എച്ച്.ഡി, പാക്‌സ് ആഫ്രിക്കാന എന്ന പേരില്‍ പുസ്തകമായി. പിന്നീട് ബി.ബി.സിയില്‍ മസ്‌റൂഇ അവതരിപ്പിച്ച ടെലിവിഷന്‍ പരമ്പര ഠവല അളൃശരമി:െ അ ഠൃശുഹല ഒലൃശമേഴല എന്ന പേരിലും പുസ്തകമായി. മസ്‌റൂഇയുടെ ഇടപെടലുകള്‍ ബ്രിട്ടനിലെ വലതുപക്ഷത്തെ അക്കാലത്ത് ഏറെ പ്രകോപിപ്പിച്ചിരുന്നുവെന്നത് ചരിത്രം.
പോസ്റ്റ് കൊളോണിയല്‍ കാലഘട്ടത്തില്‍ വികസിച്ച ആഫ്രിക്കന്‍ കമ്യൂണിസത്തിന്റെ വിമര്‍ശകനായിരുന്നു മസ്‌റൂഇ. കമ്യൂണിസത്തെ മറ്റൊരു പാശ്ചാത്യ സ്വാധീനമായാണ് അദ്ദേഹം കണ്ടത്. ആഫ്രിക്കന്‍ അനുഭവങ്ങളില്‍നിന്ന് കൊണ്ട് രൂപപ്പെടുത്തേണ്ട ലിബറല്‍ രാഷ്ട്രീയത്തെ കുറിച്ച് അദ്ദേഹം ഏറെ സംസാരിച്ചിട്ടുണ്ട്. മാത്രമല്ല, ഇസ്‌ലാമിന്റെ സാമൂഹിക ആവിഷ്‌കാരത്തെ കുറിച്ചും ഇസ്‌ലാമിസത്തിന്റെ പങ്കിനെ കുറിച്ചും ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന ഹിംസയെ നിരാകരിച്ചുകൊണ്ടും അദ്ദേഹം ധാരാളം എഴുതുകയും സംസാരിക്കുകയും ചെയ്തു.
തീര്‍ച്ചയായും ഏറ്റവും കടുപ്പം നിറഞ്ഞ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ച ഒരു ലോക ബുദ്ധിജീവി തന്നെ ആയിരുന്നു അദ്ദേഹം. ഇസ്രയേലിന്റെ ഫലസ്ത്വീന്‍ അധിനിവേശത്തെ ദക്ഷിണാഫ്രിക്കയിലുണ്ടായിരുന്ന വര്‍ണവിവേചനത്തോട് താരതമ്യം ചെയ്തു സംസാരിച്ചു തുടങ്ങിയത് മസ്‌റൂഇ ആയിരുന്നു. ഇറാഖ്, അഫ്ഗാന്‍ അധിനിവേശങ്ങളെയും ഇരപിടിയന്‍ മുതലാളിത്തത്തെയും വിമര്‍ശിച്ച മസ്‌റൂഇ പാശ്ചാത്യ രാഷ്ട്രീയ മേല്‍ക്കോയ്മയുടെ വിമര്‍ശനത്തെ വിട്ടുവീഴ്ചയില്ലാതെ ഏറ്റെടുത്തിരുന്നു.

(ബര്‍ക്‌ലിം യൂനിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്ന ലേഖകന്‍ ഇസ്‌ലാമോഫോബിയ സ്റ്റഡീസ് ജര്‍ണലിന്റെ സ്ഥാപകനും സഹപത്രാധിപരുമാണ്).

കടപ്പാട്: അല്‍ജസീറ
വിവ: കെ. അശ്‌റഫ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍അമ്പിയാഅ് സൂറ-21
എ.വൈ.ആര്‍ / ഖുര്‍ആന്‍ ബോധനം