വല്ലാ കമാല്ഹേ
'ജാനെ ബഹാര് ഹുസ്‌ന്
തേരാ വേ മിസാല് ഹേ...
വല്ലാ 'കമാല്' ഹേ
അര വല്ലാ കമാല്‌ഹേ...'
റാഫി സാഹിബിനു പിന്നില്‍ കോറസ്സ്
ദാവീദ്
നാരദന്‍
മൊശെ
ആയിശ-
വേദങ്ങളിലെ സംഗീത ചരിത്രം
മെഹ്ദിയുടെ ശബ്ദ പ്രപഞ്ചം
പണ്ഡിറ്റ് രവിശങ്കറിന്റെ സിത്താര്‍ പ്രകമ്പനം
ബിസ്മില്ലാഖാന്റെ ഷെഹനായ് ധാര...
റിയാലിറ്റി ഷോകള്‍ ബോറടിപ്പിക്കുംമുമ്പ്
യേശുദാസിനു നല്‍കിയ 'ശരത്കാല' നിര്‍വൃതി
'കീര്‍ത്തിചക്രയ്'ക്കുവേണ്ടിയെഴുതിയ
ഹുദാസേ... യാഹുദായാ...
എ.ആര്‍ റഹ്മാനും വന്ദനയും
ശ്രേയാഘോഷാലും വിസ്മയമാണെന്ന ചിരി
'മുകളിലെ വഴിയില്‍
ടോര്‍ച്ചടിക്കാനാളില്ലെങ്കില്‍
പ്രതിഭയുണ്ടായിട്ടെന്തിനാ..?
സഹനമാണു കല'
ഒരു ദിവസം മുടവന്‍ മുകളിലെ
വീട്ടിലേക്കു വരൂയെന്ന ഹസ്തദാന തണുപ്പ്
ഇതിനെല്ലാം പാളയം പള്ളിയിലെ
ബാങ്കിന്‍ സാക്ഷ്യം
ഈ മയ്യിത്തിനുവേണ്ടി
നാല് തക്ബീറോടുകൂടി...
കൈകള്‍ അഴിച്ചുകെട്ടി
ബോംബെ എസ്. കമാല്‍
എന്ന മെലിഞ്ഞ
78 കാരന്റെ കണ്ണുകളില്‍
പ്രാര്‍ഥനയുടെ തുള്ളികള്‍...
വീണ്ടും
റാഫി സാഹിബ്
വല്ലാ'കമാല്'ഹേ
അര വല്ലാ 'കമാല്'ഹേ
Comments