ഒറ്റ
ഒറ്റ
സൗഹൃദത്തിന്റെ ചെറിയ ചെറിയ വലകള്‍ പൊട്ടിച്ച്
പുറത്ത് ചാടാന്‍ വെമ്പുന്ന
പുഴ മത്സ്യമാണ് ഞാന്‍.
ഭൂമിയുടെ മാറ് പിളര്‍ന്ന്
ഒരു കൂറ്റന്‍ പക്ഷിയുടെ
ശവം എന്റെ മനസ്സിലേക്ക്
വന്ന് വീഴുന്നു.
ഇല്ലാത്ത സുഹൃത്തിനെ
കാത്തിരുന്ന് മേല്‍വിലാസം
ഇല്ലാതെ സ്വയം ആളിക്കത്തി.
കുശുമ്പും തീവ്രവാദവും
കൊണ്ട് കത്തുന്ന എന്റെ
നെഞ്ചിലെ ഭൂമിയുടെ തീ അണയ്ക്കാന്‍ വയ്യ.
എന്റെ സ്വപ്നങ്ങളിലെ
സ്വാതന്ത്ര്യത്തിന്റെ കാട്
ഇന്ന് ഉടഞ്ഞുപോയിരിക്കുന്നു.
ഓരോ വ്യക്തിയും ഓരോ
രാഷ്ട്രമായി മാറുമ്പോള്‍
ഓരോരുത്തരും ഒറ്റയാവുന്നു.
എപ്പോള്‍
എപ്പോഴാണ് എനിക്ക്
കൊമ്പും തുമ്പികൈയും
വിഷപ്പല്ലും മുളച്ചതെന്നറിയില്ല.
വാക്കുകള്‍ എയ്തു
കൊണ്ടിരിക്കുമ്പോള്‍
അതൊക്കെ ഉള്ളില്‍
ഉണ്ടെന്ന് തിരിച്ചറിയുന്നുണ്ട്.
പുറത്തുനിന്ന്
നോക്കിയാലത്
നിങ്ങള്‍ക്ക് കാണാനാവില്ല.
വാക്ക് മുറിച്ചെടുത്ത
ഊമയായാലും മനസ്സിനെ
പിടിച്ചുകെട്ടാനാവുമോ?
ക്രോധത്തിന്റെ ചുണ്ണാമ്പ്
ചൂളയില്‍ കിടന്നപ്പോഴാണോ
കൊമ്പ് മുളച്ചത്?
Comments