Prabodhanm Weekly

Pages

Search

2013 ജൂണ്‍ 14

ഉര്‍ദുഗാന്‍, മുര്‍സി, ഹമാസ് അച്ചുതണ്ടിനെ പുറത്താക്കാന്‍ അന്താരാഷ്ട്ര ഗൂഢാലോചന

മൂസക്കുട്ടി വെട്ടിക്കാട്ടിരി

ഈജിപ്ഷ്യന്‍ പ്രസിഡണ്ട് ഡോ. മുഹമ്മദ് മുര്‍സി, തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്നിവരെ അധികാരത്തില്‍നിന്നിറക്കാനും ഫലസ്ത്വീന്‍ ചെറുത്ത് നില്‍പ് സംഘടനയായ ഹമാസിനെ തകര്‍ക്കാനും അന്താരാഷ്ട്ര തലത്തില്‍ ഗൂഢാലോചന നടക്കുന്നതായി മുന്‍ ഈജിപ്ഷ്യന്‍ മന്ത്രിയും അല്‍വസത്വ് പാര്‍ട്ടി ഉപാധ്യക്ഷനുമായ ഡോ. മുഹമ്മദ് മഹ്‌സൂബ് വെളിപ്പെടുത്തി. ഈജിപ്തില്‍ ചരിത്രത്തിലാദ്യമായി ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഡോ. മുര്‍സിക്കെതിരെ നടക്കുന്ന പ്രതിപക്ഷ മതേതര പാര്‍ട്ടികളുടെ ഒപ്പുശേഖരണവും തുര്‍ക്കിയുടെ ചരിത്രത്തില്‍ ഇന്നോളം കാണാത്ത പുരോഗതി കൈവരിച്ച ഉര്‍ദുഗാനെതിരെ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് തുര്‍ക്കിയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളും മറ്റും സാമ്രാജ്യത്വ ഇസ്‌ലാം വിരോധികളെ കൂട്ടുപിടിച്ച് നടത്തുന്ന മതനിരാസ ശക്തികളുടെ കുതന്ത്രങ്ങളാണെന്ന് അദ്ദേഹം ട്വിറ്ററില്‍ രേഖപ്പെടുത്തി. ജൂണ്‍ അവസാനത്തോടെ ലക്ഷ്യം സാധിച്ചെടുക്കാനാണ് നീക്കം. ഈജിപ്തില്‍ ഇസ്‌ലാമിക പാര്‍ട്ടിയുടെ ഭരണം പുരോഗതി കൈവരിക്കുന്നതും തുര്‍ക്കിയില്‍ മദ്യവും നീചവൃത്തികളും പടിപടിയായി നിരോധിക്കപ്പെടുന്നതും ഇസ്‌ലാമിന്റെ ശത്രുക്കളെ അലോസരപ്പെടുത്തുന്നുണ്ട്. ഗസ്സയില്‍ ഹമാസിന്റെ ആധിപത്യം അവസാനിപ്പിക്കാനും അന്താരാഷ്ട്ര ഗൂഢാലോചന നടന്നുവരുന്നതായി ഡോ. മുഹമ്മദ് മഹ്‌സൂബ് പറഞ്ഞു.

 

പ്രഥമ 'വിര്‍ച്വല്‍'
ഇസ്ലാമിക് യൂണിവേഴ്സിറ്റി

ഒ.ഐ.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോക ഇസ്‌ലാമിക സര്‍വകലാശാലകളുടെ ഐക്യവേദിയായ Federation of the Universities of the Islamic World - (FUIW) യുടെ കീഴില്‍ അടുത്ത വര്‍ഷം 'വിര്‍ച്വല്‍' ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സ്ഥാപിക്കും. 51 ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍നിന്നായി 285 സര്‍വകലാശാലകളടങ്ങുന്ന വിര്‍ച്വല്‍' ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ലോകത്ത്തന്നെ ഇത്തരത്തില്‍ ആദ്യത്തേതായിരിക്കും.
മുസ്‌ലിം ലോകത്തെ സര്‍വകലാശാലകള്‍ക്കിടയില്‍ വൈജ്ഞാനികവും സാംസ്‌കാരികവുമായ സഹകരണത്തിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുകയാണ് മുഖ്യ ലക്ഷ്യം. അതിലൂടെ പഠന ഗവേഷണങ്ങള്‍ വിപുലപ്പെടുത്താനാകുമെന്നും ഒ.ഐ.സി വൃത്തങ്ങള്‍ കരുതുന്നു. പദ്ധതി നിലവില്‍ വരുന്നതോടെ ക്ലാസുകളില്‍ നേരിട്ട് ഹാജരാകാതെ തന്നെ ഇന്റര്‍നെറ്റ് വഴി ലോകത്തെവിടെനിന്നും ഇസ്‌ലാമിക സര്‍വകലാശാലകളില്‍ നടക്കുന്ന കോഴ്‌സുകള്‍ പിന്തുടരാം. യൂനിവേഴ്‌സിറ്റികളില്‍ നടക്കുന്ന ക്ലാസുകള്‍ ലൈവായി സോഷ്യല്‍ മീഡിയ വഴി പ്രക്ഷേപണം ചെയ്തും ലൈബ്രറി സംവിധാനം ഓണ്‍ലൈനില്‍ ലഭ്യമാക്കിയുമാണ് ഇത് സാധ്യമാക്കുക.

 

ബശ്ശാറിനെതിരെ സമരത്തിന് ഖറദാവിയുടെ ആഹ്വാനം

കുഞ്ഞുങ്ങളെയും സ്ത്രീകളെയുമടക്കം നിരപരാധികളായ സിറിയന്‍ ജനതയെ കൊന്നൊടുക്കുന്ന സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദിനെതിരെ ലോക മുസ്‌ലിം സമൂഹം ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങണമെന്ന് പ്രശസ്ത പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവിയുടെ ആഹ്വാനം. ഓരോ വിശ്വാസിയും തന്റെ കഴിവനുസരിച്ച് ബശ്ശാറിനെതിരെയുള്ള പോരാട്ടത്തില്‍ പ്രതിപക്ഷ സേനയെ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസദ് ഭരണകൂടത്തെ സഹായിക്കുന്ന ഇറാനെയും കൂട്ടാളിയായ 'ഹിസ്ബുല്ല'യെയും ശൈഖ് ഖറദാവി നിശിതമായി വിമര്‍ശിച്ചു. 

രണ്ടുവര്‍ഷത്തിലേറെയായി നടക്കുന്ന സിറിയന്‍ കലാപത്തില്‍ 70,000 ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഹിസ്ബുല്ല പ്രതിപക്ഷ സ്വതന്ത്ര സഖ്യസേനക്കെതിരെ ബശ്ശാര്‍ സേനയുമായി ചേര്‍ന്ന് തുറന്ന യുദ്ധത്തിലേര്‍പ്പെട്ടുകഴിഞ്ഞു. പ്രതിപക്ഷം പിടിച്ചെടുത്ത ലബനാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഖുസൈര്‍ പട്ടണം തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന് ഹിസ്ബുല്ല നേതൃത്വം നല്‍കിയതായി പ്രതിപക്ഷ സ്വതന്ത്ര സേന ആരോപിച്ചു.ശ്ശാറിനെതിരെ സമരത്തിന് ഖറദാവിയുടെ ആഹ്വാനം





Your web browser doesn't have a PDF plugin. Instead you can click here to download the PDF file.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 66-73
എ.വൈ.ആര്‍