ചൂണ്ട
അസീസ് കുറ്റിപ്പുറം സലാഹുദ്ദീന്‍ ചൂനൂര്‍
പൊങ്ങുതടികെട്ടി
ഇര കോര്‍ത്തു വട്ടം ചുറ്റി
ആഴച്ചുഴിയിലേക്ക്
ആഞ്ഞു നീട്ടിയൊരേറ്
ആര്‍ത്തിയുടെ ആക്രാന്തക്കുതിപ്പുകള്‍
കൊളുത്ത് വിഴുങ്ങും വരെ
ജീവിതത്തിന്റെ ആഴം
അളന്നെടുക്കാം
ആസക്തിയുടെ ഒളിഞ്ഞു നോട്ടങ്ങള്‍
കൊളുത്തില്‍ കുരുങ്ങും വരെ
സ്വപ്നങ്ങളുടെ വേലിയേറ്റം
കണ്ടിരിക്കാം
കുഞ്ഞു മീനുകള്‍
കൊളുത്തില്‍ തൊടാതെ ഇരയെ തൊട്ട് കുസൃതി കാട്ടുമ്പോള്‍
നാളെയുടെ കണക്കുകള്‍
കുറിച്ചെടുക്കാം
ഒറ്റക്കുതിപ്പില്‍
ഇരവിഴുങ്ങിയ കുലംകുത്തി
വായുവില്‍ ഇന്‍ക്വിലാബ് വിളിക്കുമ്പോള്‍
ജീവിതത്തിനും മരണത്തിനും
ഇടക്കുള്ള ദൂരം ഓര്‍ത്തെടുക്കാം
പാതിമഴ
പണ്ടൊക്കെ
സ്‌കൂള്‍ തുറക്കുമ്പോള്‍
ആകാശവും തുറക്കുമായിരുന്നു,
ഇടവപ്പാതി പെരുമഴ..
ഇന്നിപ്പോള്‍
ഇടവം പാതി കഴിഞ്ഞിട്ടും
മിഥുനം പാതി കഴിഞ്ഞിട്ടും
മഴ വെറും പാതി.
അസീസ് കുറ്റിപ്പുറം
Comments