Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 20

റോംനിയെ വാഴിക്കാനുള്ള ഗൂഢനീക്കം

വേയ്ന്‍ മാസ്ഡന്‍

ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ്' എന്ന മുസ്‌ലിംവിരുദ്ധ ഫിലിം പുറത്തുവന്ന വഴി മുഴുവന്‍ വലതുപക്ഷ ജൂതന്മാരുടെ ചവിട്ടടികള്‍ കാണാനുണ്ട്. ഫിലിം യൂട്യൂബില്‍ വന്നതും, എന്നാല്‍ അനേകം ഇസ്രയേലിവിരുദ്ധ വീഡിയോ എടുത്തുമാറ്റിയ പോലെ ഇത് എടുത്തുമാറ്റാന്‍ യൂട്യൂബ് തയാറാവാതിരുന്നതും നെതന്യാഹുവിന്റെയും സയനിം-ഹസ്ബറ ചാരസംഘ കൂട്ടാളികളുടെയും പല ഓപ്പറേഷനുകളിലൊന്നാണെന്ന് കാണാന്‍ പ്രയാസമില്ല. ഇത്തരം പ്രവര്‍ത്തനങ്ങളുടെ പൊതുലക്ഷ്യങ്ങള്‍ ഇവയാണ്:
1. യു.എസ് തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമയുടെ തോല്‍വി ഉറപ്പുവരുത്താവുന്ന പ്രതിസന്ധി ഉണ്ടാക്കുക; പകരം വൈറ്റ് ഹൗസില്‍ നെതന്യാഹുവിന്റെ പഴയ ബോസ്റ്റന്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിലെ സുഹൃത്ത് മിറ്റ് റോംനിയെ വൈറ്റ് ഹൗസിലെത്തിക്കുക. 2. വിദേശങ്ങളില്‍ അമേരിക്കക്കാരുടെ കൊലക്ക് വഴി സൃഷ്ടിക്കുക; അങ്ങനെ മുസ്‌ലിംകള്‍ അമേരിക്കക്കാരെ കൊല്ലുന്നവരാണെന്ന് ചിത്രീകരിക്കുക. 3. പ്രസിഡന്റ് ഒബാമ ഉള്ളുകൊണ്ട് മുസ്‌ലിമാണെന്ന് വലതുപക്ഷ അമേരിക്കക്കാരുടെ ഭീതിക്ക് വളം വെച്ചുകൊടുക്കുക. ഇറാനെ ആക്രമിക്കാന്‍ ഇസ്രയേലിനെ പിന്തുണക്കാത്തതിന് ഒബാമയെ കുറ്റപ്പെടുത്തുന്നവരില്‍ റോംനി മാത്രമല്ല നെതന്യാഹുവുമുണ്ട്.
വിവാദ ചിത്രം നിര്‍മിക്കാന്‍ നൂറ് ജൂതന്മാരാണ് പണം നല്‍കിയതെന്ന വിവരം പുറത്തുവന്നപ്പോള്‍ സാം ബാസിലി (നകോല) ഒരു ഈജിപ്ഷ്യന്‍-അമേരിക്കന്‍ കോപ്റ്റിക് ക്രിസ്ത്യാനിയാണെന്ന് പ്രചരിപ്പിക്കാന്‍ ഇസ്രയേല്‍ പക്ഷപാതികളായ യു.എസ് കോര്‍പറേറ്റ് മാധ്യമങ്ങള്‍ രംഗത്തുവന്നു. എന്നാല്‍, ഇസ്രയേലി പങ്കാളിത്തത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ അതെല്ലാം പൊളിയുകയായിരുന്നു. അമേരിക്കന്‍, ഇസ്രയേലി ജൂതന്മാര്‍ക്ക് മേധാവിത്വമുള്ള തെക്കന്‍ കാലിഫോര്‍ണിയയിലെ അശ്ലീല സിനിമാ വ്യവസായത്തിനു വരെ അതില്‍ പങ്കുണ്ട്.
ഒബാമയെ മോശമാക്കി ചിത്രീകരിക്കാനുള്ള ഒരു ഗൂഢപദ്ധതി രഹസ്യമായി ചോര്‍ത്തി പുറത്തുവന്നത് ഇക്കൊല്ലം തുടക്കത്തിലാണ്. ഫ്‌ളോറിഡയിലെ കുറെ സമ്പന്ന ജൂതരോട് റോംനി ചെയ്ത സ്വകാര്യ പ്രസംഗമാണ് ചോര്‍ന്നുപോയത്. തനിക്ക് സംഭാവന തരുന്ന ഇക്കൂട്ടരോട് റോംനി പറഞ്ഞതിങ്ങനെ: ''എന്റെ കൈയില്‍ ഒന്നു രണ്ട് അതിസമര്‍ഥരായ പ്രചാരണ കണ്‍സള്‍ട്ടന്റുമാരുണ്ട്. ലോകത്ത് പലയിടത്തും തെരഞ്ഞെടുപ്പുകളില്‍ സമര്‍ഥമായി കളിച്ചവര്‍: അര്‍മീനിയയില്‍, ആഫ്രിക്കയില്‍, ഇസ്രയേലില്‍ ഒക്കെ. ഇസ്രയേലില്‍ അവര്‍ ബീബി നെതന്യാഹുവിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. എന്തൊക്കെ തരം പരസ്യങ്ങളാണ് ഫലം ചെയ്യുക, എന്തൊക്കെ തന്ത്രങ്ങളാണ് വിജയിക്കുക എന്നെല്ലാം അവര്‍ക്കറിയാം. എന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചെയ്യേണ്ടതിനെപ്പറ്റി ചിലതെല്ലാം നമ്മള്‍ കണ്ടുവെച്ചിട്ടുണ്ട്.'' നെതന്യാഹുവിന്റെ വംശീയ വിദ്വേഷം റോംനിക്കുമുണ്ടെന്ന് പ്രസംഗത്തിന്റെ ബാക്കി ഭാഗം വ്യക്തമാക്കി.
മുസ്‌ലിംവിരുദ്ധ വീഡിയോ ഇറങ്ങിയതിനു തൊട്ടുപിറകെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ബസുകളിലും ന്യൂയോര്‍ക്ക് സിറ്റിയിലെ ട്രെയിനുകളിലും മുസ്‌ലിം-അറബ്‌വിരുദ്ധ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. പാമില ജെല്ലര്‍ നടത്തുന്ന അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് ഇനീഷ്യേറ്റീവ് ആണ് പരസ്യങ്ങള്‍ സ്ഥാപിച്ചത്. സയണിസ്റ്റ് പക്ഷ ഫ്രഞ്ച് മാഗസിനായ ചാര്‍ളി ഹെബ്‌ദോയില്‍ നബിവിരുദ്ധ കാര്‍ട്ടൂണുകള്‍ പ്രസിദ്ധപ്പെടുത്താനും അവര്‍ക്ക് പദ്ധതിയുണ്ട്. ഇതെല്ലാം തന്നെ, ഒബാമയെ ഒതുക്കി റോംനിയെ വിജയിപ്പിക്കാനുള്ള പരിപാടിയുമായി ശരിക്കും ചേരുന്നുണ്ട്.
ഇറാനെതിരായ ഇസ്രയേലി ആക്രമണത്തെ പിന്തുണക്കാന്‍ ഒബാമയെ നിര്‍ബന്ധിക്കുക, അല്ലെങ്കില്‍ നെതന്യാഹുവിന്റെ സകല ഹിംസാത്മകതകള്‍ക്കും പിന്തുണ നേരത്തെ പ്രഖ്യാപിച്ചുകഴിഞ്ഞ റോംനിയെ വാഴിക്കുക-ഇതാണ് കളിയുടെ മര്‍മം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍