Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 6

അബ്ദുല്‍ ഖാദര്‍ ഹാജി

കൊല്ലംകടവ് അബ്ദുല്‍ ഖാദര്‍ ഹാജി (83) അല്ലാഹുവിങ്കലേക്ക് യാത്രയായി. എഴുപതുകളുടെ ആദ്യത്തില്‍ ഇസ്ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തിയാണദ്ദേഹം. ജോലിയാവശ്യാര്‍ഥം യുഎ.ഇയിലേക്ക് പോയ അദ്ദേഹത്തിന്റെ അബൂദബിയിലെ ഫ്ളാറ്റായിരുന്നു യു.എ.ഇ ഇസ്ലാമിക് കള്‍ചറല്‍ സെന്ററി(ഐ.സി.സി)ന്റെ ആദ്യ ആസ്ഥാനം. ജമാഅത്ത് അമീറായിരുന്ന മൌലാനാ യൂസുഫ് സാഹിബ് തുടങ്ങിയ കേന്ദ്ര നേതാക്കളെയും കെ.സി, എ.കെ, കെ.എന്‍, കെ.ടി, ശരീഫ് മൌലവി, മൊയ്തു മൌലവി, സിദ്ദീഖ് ഹസന്‍ തുടങ്ങിയവരെയും അദ്ദേഹം ഗുരുതുല്യരായും കൂട്ടുകാരായും കണ്ട് സ്വീകരിച്ചിരുന്നു.
വി.എ യൂനുസ് മൌലവി

നഫീസാ ഉമ്മ
ആലപ്പുഴയിലെ പ്രസ്ഥാനപ്രവര്‍ത്തകര്‍ക്ക് മറക്കാനാവാത്ത സഹോദരിയാണ് നബീസാ ഉമ്മ എന്ന ഇത്ത്ത്തുമ്മ. 1980 കാലഘട്ടത്തിലാണ് ഇത്ത്ത്തുമ്മ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. ആലപ്പുഴ ഏരിയയില്‍ ആദ്യമായി വനിതകള്‍ക്കിടയില്‍ സ്ക്വാഡ് പ്രവര്‍ത്തനവും സാഹിത്യവില്‍പനയും തുടങ്ങിവെച്ച മൂന്നു പേരില്‍ ഒരാളാണ് ഇത്ത്ത്തുമ്മ. പ്രസ്ഥാന മാര്‍ഗത്തിലേക്കുള്ള സാമ്പത്തിക സമാഹരണത്തിലും അവര്‍ മുഖ്യപങ്ക് വഹിച്ചിരുന്നു.
ഊഷ്മളമായ സൌഹൃദവും വശ്യമായ പുഞ്ചിരിയും ഹൃദ്യമായ പെരുമാറ്റവും വഴി നാട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കുമിടയില്‍ എന്നും പൊതുസമ്മതയായ വ്യക്തിത്വമായിരുന്നു ഇത്ത്ത്തുമ്മ.
കെ.കെ സ്വഫിയ

കുയ്യോടി ഹുസൈന്‍
ഓമശ്ശേരി ഏരിയയിലെ കല്ലുരുട്ടി ഹല്‍ഖയിലെ പ്രവര്‍ത്തകനായിരുന്ന കുയ്യോടി ഹുസൈന്‍(56) അല്ലാഹുവിങ്കലേക്ക് യാത്രയായി. പ്രദേശത്ത് പ്രസ്ഥാനം പ്രവര്‍ത്തനമാരംഭിച്ച കാലം മുതല്‍ സജീവമായി രംഗത്തുണ്ടായിരുന്നു. കല്ലുരുട്ടി മഹല്ല് മസ്ജിദില്‍ ഇമാം, ഖത്വീബ് ആയി സേവനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ചെറിയ പെരുന്നാള്‍ ദിനത്തിലാണ് അന്ത്യം സംഭവിച്ചത്. കണ്ണൂര്‍ ജില്ലയിലെ ചൊക്ളി, കടവത്തൂര്‍, പെരിങ്ങാടി കോഴിക്കോട് ജില്ലയിലെ ആനയാംകുന്ന് നെല്ലിക്കാപറമ്പ്, മാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പള്ളി-മദ്റസകളില്‍ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ഖദീജ. രണ്ട് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളും ഉണ്ട്.
സി.ടി അബ്ദുസ്സലാം

കിളിയണ്ണി
അബ്ദുറഹിമാന്‍
ചെറുകുളമ്പ് പ്രാദേശിക ഹല്‍ഖാ സെക്രട്ടറിയും ഇസ്ലാമിക് ചാരിറ്റബ്ള്‍ ട്രസ്റിന്റെ സെക്രട്ടറിയുമായിരുന്ന കിളിയണ്ണി അബ്ദുര്‍റഹ്മാന്‍ സാഹിബ് അല്ലാഹുവിങ്കലേക്ക് യാത്രയായി. വിട്ടുവീഴ്ചയില്ലത്ത ആദര്‍ശനിഷ്ഠയിലും ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ കണിശതയോടെ നിര്‍വഹിക്കുന്നതിലും അദ്ദേഹം മാതൃകയായിരുന്നു. ഭാര്യയും നാലു മക്കളും അടങ്ങുന്ന കുടുംബം പ്രസ്ഥാന സഹയാത്രികരാണ്.
യു.ടി സൈനുദ്ദീന്‍

അഹ്മദ്കുട്ടി ഹാജി
കണ്ണൂര്‍ ജില്ലയിലെ എടക്കാട് പ്രദേശത്ത് 'ഷമ'യില്‍ അഹ്മദ്കുട്ടി ഹാജി (77) അല്ലാഹുവിങ്കലേക്ക് യാത്രയായി. രണ്ടു പതിറ്റാണ്ടു മുമ്പ് പ്രദേശത്തെ ഇസ്ലാമിക ചലനങ്ങള്‍ക്ക് സംഘടിത സ്വാഭാവം നല്‍കിയ 'ഇഖ്റഅ് കള്‍ച്ചറല്‍ സെന്ററി'നെയും പ്രാദേശിക ബൈത്തുസകാത്ത് കമ്മിറ്റിയെയും നയിച്ചവരില്‍ ഒരാളായിരുന്നു. മക്കളെ ഇസ്ലാമിക ബോധമുള്ളവരും ആദര്‍ശ പ്രതിബദ്ധതയുള്ളവരുമാക്കി വളര്‍ത്തി. ഭാര്യ ചേക്കിനാംകണ്ടി ജമീല. മക്കള്‍: ആസിഫലി, മുംതാസ്, റിയാസ്, നവാസ്, ഷഹീറ, നസ്റീന്‍.
കെ.ടി റസാഖ്

വയക്കര ഇബ്റാഹീം
കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മേഖലയായ വാടിച്ചാല്‍ ചെറുപുഴ ഭാഗങ്ങളില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച പ്രമുഖരിലൊരാളായ വയക്കര ഇബ്റാഹീം സാഹിബ് അല്ലാഹുവിങ്കലേക്ക് യാത്രയായി.
മാധ്യമം ലേഖകനും ഏജന്റുമായിരുന്ന അദ്ദേഹം മറ്റു പ്രസ്ഥാന പ്രസിദ്ധീകരണങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഏറെ തല്‍പരനായിരുന്നു. ജാതിമത ഭേദമന്യേ ഏവരും ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. നാട്ടിലെ ദീനീസ്ഥാപനങ്ങളുടെ നിര്‍മാണത്തിലും വളര്‍ച്ചയിലും കാര്യമായ പങ്കുവഹിച്ചു.
ശിഹാബ് അരവഞ്ചാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍