മഴത്തുള്ളിയായ് മരിച്ചുവീഴുന്നു ഈ മഴക്കാറുകള്‍
ഹസനുല്‍ ബന്ന പെരുമ്പാവൂര്‍
അസ്തമയ നേരം
ഇടവഴിക്കാഴ്ചയെ തലോടി
ഈ മഴക്കാറും മഴത്തുള്ളിയായ് മരിച്ചു.
ചുടുകാട്ടില്‍ എരിഞ്ഞൊടുങ്ങാത്ത
പുകച്ചുരുളുകള്‍ കെടുത്തുന്നു
പെരുമഴത്തുള്ളികള്‍
ഇഹലോക കൊട്ടകങ്ങളില്‍
കുടിയിരിക്കുന്ന കൂട്ടരെ കൂട്ടാന്‍
ഇടിവെട്ടടക്കം മുഴക്കി മഴക്കാറ്റുകള്‍
മരണക്കഥകള്‍ പറഞ്ഞു.
ഉദയാസ്തമയങ്ങള്‍
കാലത്തിനു കൊടി വീശുന്നു
ആയുസ്സിന്‍ താളുകള്‍
ഒന്നൊന്നായി ചീന്തിയിട്ടു മരണം.
അയാള്‍
സജദില്‍ മുജീബ്, പാലക്കാട്
എഴുതിക്കൊണ്ടിരിക്കേ...
ഇടക്കിടെ ഞെട്ടും...
തേങ്ങും...
കണ്ണീര്‍ വാര്‍ക്കും...
ഇരുട്ടില്‍
ശവങ്ങള്‍ വസിക്കുന്ന
നഗരത്തിലൂടെ
നഗ്നനായി ഓടും...
പാതയോരത്ത്
കീറച്ചാക്ക് പുതച്ചുറങ്ങും
പിന്നെ അയാള്‍
പ്രഭാതത്തില്‍
പുനര്‍ജനിക്കും...
Comments