ഡിസാസ്റ്റർ മാനേജ്മെന്റിൽ എം.ബി.എ പ്രോഗ്രാം
ഡിസാസ്റ്റർ മാനേജ്മെന്റിൽ എം.ബി.എ പ്രോഗ്രാം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് & ഡിസാസ്റ്റർ മാനേജ്മെന്റ് (ILDM) എം.ബി.എ ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 50% മാർക്കോടെ ഡിഗ്രിയും, KMAT/CMAT/CAT സ്കോർ നേടിയവരുമായിരിക്കണം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ സമർപ്പിക്കാം. ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷാ ഫീസ് 500 രൂപ. ലാന്റ് ഗവേർണൻസ്, വാട്ടർ & റിവർ മാനേജ്മെന്റ് എന്നീ സ്പെഷ്യലൈസേഷനുകൾ കൂടി 2024-25 അക്കാദമിക വർഷത്തിൽ ആരംഭിക്കും. സംസ്ഥാന റവന്യൂ വകുപ്പിന് കീഴിലുള്ള സ്വയംഭരണ ഗവേഷണ - പരിശീലന സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് & ഡിസാസ്റ്റർ മാനേജ്മെന്റ് (ILDM). ഫോൺ: +91 471 2365559, +91 85476 10005. ഇമെയിൽ: [email protected], [email protected]
info website: https://ildm.kerala.gov.in/
last date: 2023 July 30 (info)
ഓൺലൈൻ ഡാറ്റാ സയൻസ് കോഴ്‌സ്
ഐ.ഐ.ടി മദ്രാസ് നൽകുന്ന ഓൺലൈൻ ബാച്ച്ലർ ഓഫ് സയൻസ് ഇൻ ഡാറ്റാ സയൻസ് & ആപ്ലിക്കേഷൻസ് കോഴ്സിന്റെ 2023 സെപ്റ്റംബർ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫൗണ്ടേഷൻ ലെവൽ, ഡിപ്ലോമ ലെവൽ, ഡിഗ്രി ലെവൽ എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് പഠനം. പ്രായപരിധിയില്ല. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. പ്ലസ് വൺ ഫൈനൽ പരീക്ഷ എഴുതിയവർക്കും അപേക്ഷ നൽകാം. യോഗ്യത നേടുന്നവർക്ക് പ്ലസ്ടു പാസായ ശേഷം കോഴ്‌സിന് ജോയിൻ ചെയ്യാവുന്നതാണ്. എട്ട് മാസ കാലയളവുള്ളതാണ് ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ്, ഡിപ്ലോമ ഇൻ പ്രോഗ്രാമിംഗ് കോഴ്സുകൾ. അപേക്ഷാ ഫീസ് 3000 രൂപ. ബി.എസ് ഇൻ ഇലക്ട്രോണിക് സിസ്റ്റംസ്, ഡിപ്ലോമ ഇൻ ഇലക്ട്രോണിക് സിസ്റ്റംസ് കോഴ്‌സുകൾക്കും ഇപ്പോൾ അപേക്ഷ നൽകാം. കോഴ്സുകൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
info website: https://study.iitm.ac.in/
last date: 2023 August 27 (info)
ശ്രീനാരായണഗുരു ഓപ്പൺ യൂനിവേഴ്സിറ്റി പ്രവേശനം
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഓപ്പൺ & ഡിസ്റ്റൻസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഓഫ് ലാംഗ്വേജ്, ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസസ്, ബിസിനസ് സ്റ്റഡീസ് വകുപ്പുകളിലായി 12 ഡിഗ്രി, 10 പി.ജി പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മറ്റ് യൂനിവേഴ്സിറ്റികളിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും രജിസ്റ്റർ ചെയ്യാം. നാല് റീജിയണൽ സെന്ററുകളും, എല്ലാ ജില്ലകളിലും സപ്പോർട്ട് സെന്ററുകളും ലഭ്യമാണ്. ഹെൽപ്പ് ഡെസ്ക്: 0474 2966841,
info website: https://sgou.ac.in/
email: [email protected]
കേന്ദ്ര സർവീസിൽ ഒഴിവുകൾ
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ ശൈലിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ, കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്സ് & ഡിസൈൻസ് ആന്റ് ട്രേഡ്്മാർക്സ് എക്‌സാമിനർമാരെ നിയമിക്കുന്നു. 14 ഡിസിപ്ലിനുകളിലായി 553 ഒഴിവുകളിലേക്കാണ് നിയമനം. ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ (108), മെക്കാനിക്കൽ എഞ്ചിനീയറിംഗ് (99) എന്നിവയിലാണ് കൂടുതൽ ഒഴിവുകളുള്ളത്. കംപ്യൂട്ടർ സയൻസ് & ടെക്നോളജി, കെമിസ്ട്രി, ബയോമെഡിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ അതിലധികം ഒഴിവുകൾ ഉണ്ട്. അപേക്ഷാ ഫീസ് 1000 രൂപ. 2023 സെപ്റ്റംബർ 3-നാണ് പ്രിലിമിനറി പരീക്ഷ നടക്കുക. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ്പ് ഡെസ്്ക്: 6280145891, ഇ-മെയിൽ: [email protected]
info website: https://www.qcin.org/
last date: 2023 August 04 (info)
ഷോർട്ട് ടേം കോഴ്സുകൾ
ഹെൽത്ത് കെയർ സർട്ടിഫിക്കറ്റ് കോഴ്‌സ്
അസാപ്പ് കേരള പെൺകുട്ടികൾക്ക് മാത്രമായി നടത്തുന്ന എൻ.സി.വി.ഇ.ടി (NCVET) അംഗീകൃത ഹെൽത്ത് കെയർ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവരങ്ങൾക്ക് ഫോൺ: 0471-2560327
info website: www.lbscentre.kerala.gov.in
last date: 2023 August 16 (info)
ലേർണിംഗ് ഡിസാബിലിറ്റി സർട്ടിഫിക്കറ്റ് പ്രോഗ്രാം
അസിം പ്രേംജി യൂനിവേഴ്സിറ്റി നൽകുന്ന ലേർണിംഗ് ഡിസാബിലിറ്റി സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. നാല് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുന്നവർക്ക് ഡിപ്ലോമ ലഭിക്കും. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
info https://azimpremjiuniversity.edu.in/
last date: 2023 July 30 (info)
ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്
കേരള കാർഷിക സർവകലാശാല നൽകുന്ന, 'മണ്ണ് സംരക്ഷണവും പരിപാലനവും' എന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. 6 മാസമാണ് കോഴ്സ് കാലാവധി. 50% മാർക്കോടെ എസ്.എസ്.എൽ.സി യാണ് യോഗ്യത. പ്രായപരിധിയില്ല.
info https: www.celkau.in
last date: 2023 August 08 (info)
Comments