റിസര്‍ച്ച് കപ്പാസിറ്റി ബില്‍ഡിങ് പ്രോഗ്രാം
റിസര്‍ച്ച് കപ്പാസിറ്റി ബില്‍ഡിങ് പ്രോഗ്രാം
ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ (GIFT) നല്‍കുന്ന റിസര്‍ച്ച് കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 60 മണിക്കൂര്‍ അധ്യാപനത്തോടെയുള്ള പ്രോഗ്രാം ഗവേഷണ വിദ്യാര്‍ഥികളെ ഉദ്ദേശിച്ചുള്ളതാണ്. അടിസ്ഥാനതത്ത്വങ്ങള്‍, രീതിശാസ്ത്ര ഉപകരണങ്ങള്‍, വിവരശേഖരണം, പ്രസിദ്ധീകരണം, ധാര്‍മികത തുടങ്ങിയ വിഷയങ്ങളെ സമന്വയിപ്പിച്ചു നാലു വിഭാഗങ്ങളിലായാണ് പ്രോഗ്രാം. ഓണ്‍ലൈനായും ഓഫ്ലൈനായും ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഗൂഗിള്‍ ഫോം വഴി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ആഗസ്റ്റ് 20. സിലബസ്, ഫീസ്, പ്രോസ്‌പെക്ടസ് തുടങ്ങിയ വിവരങ്ങള്‍ക്ക് ംംം.ഴശള.േൃല.െശി എന്ന വെബ്‌സൈറ്റ് കാണുക. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 -2596970, 9746683106, ഇ-മെയില്‍: ൃരയു@ഴശള.േൃല.െശി. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ഓട്ടോണമസ് സ്ഥാപനമാണ് GIFT.
അഖിലേന്ത്യാ അഗ്രികള്‍ച്ചര്‍ പ്രവേശന പരീക്ഷ
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ICAR) നടത്തുന്ന അഖിലേന്ത്യാ അഗ്രികള്‍ച്ചര്‍ ഡിഗ്രി, പി.ജി, പി.എച്ച്.ഡി പ്രവേശന പരീക്ഷക്ക് ആഗസ്റ്റ് 19 വരെ അപേക്ഷ സമര്‍പ്പിക്കാം. AIEEA(UG), AIEEA (PG) & AICE-JRF/SRF(Ph.D) പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഡിഗ്രി, പി.ജി, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷന്‍. കൃഷി സംബന്ധമായതും, സമാന വിഷയങ്ങളിലും ഉന്നത പഠനാവസരങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്രവേശന പരീക്ഷ ഏറെ പ്രയോജനപ്പെടും. കാര്‍ഷിക സര്‍വകലാശാല കളിലെ 15 ശതമാനം ഡിഗ്രി സീറ്റുകളിലേക്കും, 25 ശതമാനം പി.ജി, പി.എച്ച്.ഡി സീറ്റുകളിലേക്കും കഇഅഞ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍ നടക്കുക. ബിരുദ കോഴ്‌സുകള്‍ക്കുള്ള അപേക്ഷകര്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു (സയന്‍സ്) വിജയിച്ചിരിക്കണം. അപേക്ഷാ ഫീസ് 800 രൂപ. വിശദമായ വിജ്ഞാപനം https://icar.nta.ac.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹെല്‍പ്പ് ലൈന്‍: 011-40759000, ഇമെയില്‍: [email protected].
CAT 2022
ഈ വര്‍ഷം നവംബറില്‍ നടക്കുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (CAT) പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. https://iimcat.ac.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സെപ്റ്റംബര്‍ 14 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. രാജ്യത്തെ 20 ഐ.ഐ.എം കളിലേക്കും, മറ്റ് പ്രമുഖ സ്ഥാപനങ്ങളിലെയും മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കും കാറ്റ് സ്‌കോര്‍ മാനദണ്ഡമാക്കിയാണ് പ്രവേശനം നല്‍കുന്നത്. 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. നവംബര്‍ 27 നാണ് പരീക്ഷ നടക്കുക. ഹെല്‍പ് ലൈന്‍ നമ്പര്‍ : 18002108720.
ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍
സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക പരിശീലന കേന്ദ്രങ്ങളിലെ ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മെറിറ്റ് സീറ്റിലേക്കുള്ള പ്രവേശനത്തിന് അതത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. https://education.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ അപേക്ഷാ മാതൃകയും വിശദ വിവരങ്ങളും ലഭ്യമാണ്. അപേക്ഷകര്‍ പ്ലസ്ടു/തത്തുല്യ യോഗ്യത നേടിയവരും, 17-നും 33-നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. ആകെയുള്ളതില്‍ 40 ശതമാനം വീതം സീറ്റ് സയന്‍സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങള്‍ക്കും, 20 ശതമാനം സീറ്റ് കൊമേഴ്സ് വിഭാഗത്തിനും മാറ്റിവെച്ചതാണ്. ഹിന്ദി, അറബിക്, ഉര്‍ദു, സംസ്‌കൃതം ഭാഷാ കോഴ്‌സുകളിലേക്കുള്ള അപേക്ഷ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നല്‍കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ്പ്
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നല്‍കുന്ന പ്രീ-മെട്രിക് (ഒന്ന് മുതല്‍ പത്ത് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക്), പോസ്റ്റ് മെട്രിക് (+1, +2, ഐ.ടി.ഐ, പോളി ടെക്നിക്ക്, ടെക്നിക്കല്‍ & വൊക്കേഷണല്‍ കോഴ്സ് വിദ്യാര്‍ഥികള്‍ക്ക്) സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാം. വാര്‍ഷിക വരുമാന പരിധി യഥാക്രമം ഒരു ലക്ഷം രൂപയും, രണ്ട് ലക്ഷം രൂപയുമാണ്. ംംം.രെവീഹമൃവെശു.െഴീ്.ശി എന്ന നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വരുമാന സര്‍ട്ടിഫിക്കറ്റും, രക്ഷിതാക്കള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അഡ്മിഷന്‍ ഫീ, ട്യൂഷന്‍ ഫീ, മെയിന്റനന്‍സ് അലവന്‍സ് ഇനത്തില്‍ വര്‍ഷത്തില്‍ 13,800 രൂപ വരെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി യഥാക്രമം സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 30 എന്നിങ്ങനെയാണ്.
ഒഴിവുകള്‍
എയിംസ് കല്യാണി
കല്യാണി എയിംസ് പ്രഫസര്‍, അഡീഷണല്‍/അസോസിയേറ്റ്/ അസി. പ്രഫസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 89 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും അനുബന്ധ രേഖകളും അയച്ചു കൊടുക്കണം. വിശദ വിവരങ്ങള്‍ക്ക് https://aiimskalyani.edu.in/ എന്ന വെബ്‌സൈറ്റ് കാണുക. സംവരണതത്ത്വം പാലിച്ചുകൊണ്ടാണ് നിയമനം. അവസാന തീയതി ആഗസ്റ്റ് 14.
NCESS തിരുവനന്തപുരം
തിരുവനന്തപുരത്തെ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (NCESS) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 16 വരെ https://www.ncess.gov.in/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. 23-ല്‍ പരം ഒഴിവിലേക്കാണ് അപേക്ഷ വിളിച്ചത്. കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയത്തിന് കീഴിലുള്ളതാണ് സ്ഥാപനം.
എന്‍.ഐ.ടി കോഴിക്കോട്
അനധ്യാപക തസ്തികകളിലെ 147-ല്‍ പരം ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. ഉയര്‍ന്ന പ്രായ പരിധി 27 വയസ്സ്. http://www.nitc.ac.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കിയ ശേഷം ഹാര്‍ഡ് കോപ്പിയും അനുബന്ധ രേഖകളും തപാലില്‍ അയക്കണം. യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സംബന്ധിച്ച വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments