Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 29

3250

1443 റമദാന്‍ 27

മാരിടൈം യൂനിവേഴ്‌സിറ്റി കോഴ്‌സുകള്‍

റഹീം ചേന്ദമംഗല്ലൂര്‍

മാരിടൈം യൂനിവേഴ്സിറ്റിയുടെ വിവിധ ഡിഗ്രി, പി.ജി, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. https://www.imu.edu.in/ എന്ന വെബ്‌സൈറ്റിലൂടെ 2022 മെയ് 16 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. മെയ് 29-ന് നടക്കുന്ന ഓണ്‍ലൈന്‍ അഡ്മിഷന്‍ ടെസ്റ്റിന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം, തൃശൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ബി.ബി.എ കോഴ്‌സിന് മെയ് 25 വരെ അപേക്ഷ നല്‍കാം. കോഴ്സ്, സ്‌പെഷ്യലൈസേഷന്‍ സംബന്ധിച്ച വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബി.എസ്.സി - നോട്ടിക്കല്‍ സയന്‍സ്, ബി.ബി.എ - ലോജിസ്റ്റിക്‌സ്, റീടൈലിംഗ്, എം.ബി.എ - പോര്‍ട്ട് & ഷിപ്പിംഗ് മാനേജ്‌മെന്റ്/ഇന്റര്‍നാഷ്‌നല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ & ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ കൊച്ചി കാമ്പസ്സില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐ.പി.എം)

നള്‍സര്‍ യൂനിവേഴ്‌സിറ്റി ഓഫ് ലോ, ഹൈദരാബാദ്, ഡിപ്പാര്‍ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് നല്‍കുന്ന അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐ.പി.എം) കോഴ്‌സിന് ഇപ്പോള്‍ അപേക്ഷ നല്‍കാം. 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവാണ് യോഗ്യത, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബി.ബി.എ, എം.ബി.എ ബിരുദങ്ങള്‍ ലഭിക്കും. നിയമം, മാത്തമാറ്റിക്‌സ്, എക്കണോമിക്‌സ്, ഫിലോസഫി, സൈക്കോളജി, മാനേജ്‌മെന്റ്, ഫൈന്‍ ആര്‍ട്‌സ് തുടങ്ങിയ വിഷയങ്ങള്‍ ആദ്യ മൂന്ന് വര്‍ഷത്തെ പാഠ്യ വിഷയങ്ങളില്‍ ഉണ്ടാവും. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി ബി.ബി.എ ബിരുദം നേടിയ ശേഷം എക്‌സിറ്റ് ഒപ്ഷന്‍ വഴി പുറത്ത് വരാനും സാധിക്കും. അപേക്ഷകര്‍ 2022 വര്‍ഷത്തെ ക്ലാറ്റ്, ഐ.ഐ.എം ഇന്‍ഡോര്‍/റോഹ്ത്തക്ക് നടത്തുന്ന ഐ.പി.മാറ്റ്, ജെ.ഇ.ഇ മെയിന്‍, ജമ്മു ബോദ്ഗയ ഐ.ഐ.എമ്മുകള്‍ നടത്തുന്ന ജീപ്മാറ്റ് എന്നിവയിലൊന്നിലെ സ്‌കോര്‍ നേടിയിരിക്കണം. മേല്‍ സൂചിപ്പിച്ച പ്രവേശന പരീക്ഷയിലെ സ്‌കോര്‍, പത്താം ക്ലാസ് - പ്ലസ്ടു തലങ്ങളിലെ അക്കാദമിക നിലവാരം, പേഴ്സണല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കുക. NAAC-ന്റെ A++ അഗ്രഡിറ്റേഷനുള്ള സ്ഥാപനമാണ് നള്‍സര്‍ യൂനിവേഴ്‌സിറ്റി ഓഫ് ലോ. 2022 ജൂലൈ 10 വരെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക https://doms.nalsar.ac.in/ .   

സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഐഡിയ ഫെസ്റ്റ്

നൂതന ആശയങ്ങളെ കണ്ടെത്തി സംരംഭകത്വത്തിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ട് ‘'Let a 1000 flowers Bloom’ എന്ന പേരില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഐഡിയ ഫെസ്റ്റിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. വിദ്യാര്‍ഥികള്‍ക്ക് അവരുടെ ആശയങ്ങളും, കോളേജ് പ്രോജെക്റ്റുകളും വിദഗ്ധ പാനലിന് മുന്നില്‍ അവതരിപ്പിക്കാനും, തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങളെ വികസിപ്പിക്കാന്‍ ഗ്രാന്റ് ഉള്‍പ്പെടെ ലഭ്യമാക്കാനും സാധിക്കും. https://ideafest.startupmission.in/ എന്ന വെബ്‌സൈറ്റിലൂടെ ഏപ്രില്‍ 30 വരെ അപേക്ഷ നല്‍കാം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കമ്പനി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ല.

ഫൂട്ട് വെയര്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  കോഴ്‌സുകള്‍ 

ഫൂട്ട് വെയര്‍ ഡിസൈന്‍ & ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ) വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓള്‍ ഇന്ത്യ സെലക്ഷന്‍ ടെസ്റ്റ് (AIST) അടിസ്ഥാനത്തിലാണ് പ്രവേശനം. ജൂണ്‍ 19-ന് നടക്കുന്ന പരീക്ഷക്ക് ഏപ്രില്‍ 28 വരെ അപേക്ഷ സമര്‍പ്പിക്കാം. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ http://www.applyadmission.net/fddi2022/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബാച്ച്‌ലര്‍ ഓഫ് ഡിസൈന്‍, മാസ്റ്റര്‍ ഓഫ് ഡിസൈന്‍, ബി.ബി.എ, എം.ബി.എ കോഴ്‌സുകള്‍ക്കാണ് അപേക്ഷ വിളിച്ചത്. പ്രവേശന പരീക്ഷക്ക് കൊച്ചിയില്‍ കേന്ദ്രമുണ്ട്. 

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (CUCAT)

വിവിധ പി.ജി, ഇന്റഗ്രേറ്റഡ് പി.ജി, ഫിസിക്കല്‍ എജുക്കേഷന്‍ പ്രോഗ്രാമുകളിലേക്കുള്ള കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. എം.എസ്.സി ബയോ സയന്‍സ്, എം.എസ്.സി ഫിസിക്‌സ്, എം.എസ്.സി കെമിസ്ട്രി, എം.എ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് എന്നിവയാണ് അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി കോഴ്‌സുകള്‍. 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവാണ് എം.എ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിനുള്ള യോഗ്യത. മെയ് 21,22 തീയതികളിലാണ് പ്രവേശന പരീക്ഷ നടക്കുക. വിശദ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനത്തിന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക https://admission.uoc.ac.in/. യൂനിവേഴ്സിറ്റി ഡിപ്പാര്‍ട്‌മെന്റ്, അഫിലിയേറ്റഡ് കോളേജുകള്‍, യൂനിവേഴ്‌സിറ്റി സെന്ററുകള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം CUCAT ന്റെ അടിസ്ഥാനത്തിലാണ് നടക്കുക.   

പി.എച്ച്.ഡി പ്രോഗ്രാമുകള്‍

എന്‍.ഐ.ടി കോഴിക്കോട് മണ്‍സൂണ്‍ സെമസ്റ്റര്‍ (ജൂലൈ) പി.എച്ച്.ഡി അപേക്ഷകള്‍ ക്ഷണിച്ചു. നാല് സ്‌കീമുകളിലായി മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് സ്റ്റഡീസ് ഉള്‍പ്പെടെ 13-ല്‍ പരം ഡിപ്പാര്‍ട്‌മെന്റുകളിലാണ് ഒഴിവുകളുള്ളത്. അപേക്ഷാ ഫീസ് 1000 രൂപ. 2022 മെയ് 3 വരെ അപേക്ഷ നല്‍കാം. വിവരങ്ങള്‍ക്ക് http://www.nitc.ac.in/.
ഹൈദരാബാദിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ആഗസ്റ്റിലാരംഭിക്കുന്ന പി.എച്ച്.ഡി, ഇന്റഗ്രേറ്റഡ് എം.എസ്.സി - പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://gsadmissions.tifrh.res.in എന്ന വെബ്‌സൈറ്റിലൂടെ ഏപ്രില്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ & കണ്‍സ്ട്രക്ഷന്‍ (IIIC) നല്‍കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കോഴ്‌സുകള്‍, കാലാവധി, യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക www.iiic.ac.in. ഫോണ്‍: +91 8078980000, ഇ-മെയില്‍: [email protected] .
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-01-04
ടി.കെ ഉബൈദ്‌

ഹദീസ്‌

ദാനം ഒരു നിക്ഷേപമാണ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്