Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 29

3250

1443 റമദാന്‍ 27

എ.എച്ച് സുലൈമാന്‍

അബ്ദുര്‍ റസാഖ് ആലത്തൂര്‍

തരൂര്‍ ഏരിയയിലെ ചുണ്ടക്കാട് കാര്‍കുന്‍ ഹല്‍ഖയിലെ ആദ്യകാല പ്രവര്‍ത്തകനായ വക്കീല്‍പ്പടി എ.എച്ച് മന്‍സിലില്‍ താമസിക്കുന്ന എ.എച്ച് സുലൈമാന്‍ സാഹിബ് (86) മാര്‍ച്ച് 20-ന് നാഥനിലേക്ക് യാത്രയായി. കാവശ്ശേരി, തോണിപ്പാടം ഭാഗങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അണിചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നത് തന്നെ ഏറെ പ്രയാസകരമായ ഘട്ടത്തില്‍ ധീരമായി പ്രസ്ഥാന മാര്‍ഗത്തില്‍ ഉറച്ച് നില്‍ക്കുകയും അതിന് വേണ്ടി നിലകൊള്ളുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ചുണ്ടക്കാട് പ്രദേശത്തെ ഹിറ മസ്ജിദ് പ്രസിഡന്റായും ഹല്‍ഖാ നാസിമായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: സെമീന, സക്കീര്‍ഹുസൈന്‍, അക്ബര്‍ അലി, ഫൗസിയ ഷൗക്കത്തലി.

 

എന്‍.കെ അലി


തൃശൂര്‍ ജില്ല വടക്കാഞ്ചേരി പരുത്തിപ്രയിലെ പരേതരായ ഞെളിയത്തൊടി കുഞ്ഞിമൊയ്തുവിന്റെയും ഖദീജയുടെയും മകന്‍ അലി (56) അല്ലാഹുവിലേക്ക് യാത്രയായി. ഷാര്‍ജയില്‍ നിന്ന് കരള്‍ രോഗ ചികിത്സാര്‍ത്ഥം നാട്ടിലെത്തിയ അദ്ദേഹത്തിന് കരള്‍ മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. സ്വന്തം മകള്‍ ബഹിയ്യ പകുത്തുനല്‍കിയ കരള്‍ വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി ആശുപത്രി വിട്ടെങ്കിലും പിറ്റേദിവസം  ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.
സൗമ്യനും സുസ്‌മേരവദനനുമായിരുന്ന പരേതന്റെ ഹൃദയസ്പൃക്കായ പെരുമാറ്റവും പ്രസ്ഥാന രംഗത്തെ സജീവതയും അര്‍പ്പണ സന്നദ്ധതയും  മാതൃകയായിരുന്നു. തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജില്‍ നിന്ന് ഉപരിപഠനാര്‍ത്ഥം 1983 -ല്‍ കുവൈത്തില്‍ എത്തിയ അദ്ദേഹം കുവൈത്ത് ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ (കിസോ) ഉള്‍പ്പെടെ വിവിധ സാമൂഹിക സന്നദ്ധ വേദികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പഠനവും ജോലിയുമടക്കം മൂന്ന് ദശാബ്ദക്കാലത്തെ കുവൈത്ത് വാസത്തിന് ശേഷം എട്ടുവര്‍ഷം മുമ്പാണ് അദ്ദേഹം ഷാര്‍ജ ഇസ്ലാമിക് ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചത്. ജനസേവന രംഗത്തും പൊതുപ്രവര്‍ത്തന മേഖലയിലും വിപുലമായ സംഭാവനകള്‍ അര്‍പ്പിച്ചു. വിശാല സുഹൃദ്വലയത്തിന്റെ ഉടമയായ അലി സാഹിബ് അധ്യാപന രംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്.
ഭാര്യ: നജ്മ. മക്കള്‍: വഫിയ്യ, ബഹിയ്യ, ഉംനിയ്യ, അബ്ദുല്‍ ബാസിത്. മരുമക്കള്‍: ഷഹാസ്, ജൗഫര്‍.
എം.എ തിരൂര്‍ക്കാട്

പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും 
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-01-04
ടി.കെ ഉബൈദ്‌

ഹദീസ്‌

ദാനം ഒരു നിക്ഷേപമാണ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്