Prabodhanm Weekly

Pages

Search

2021 ജൂലൈ 23

3211

1442 ദുല്‍ഹജ്ജ് 13

ജി.എസ്.ടി കോഴ്‌സുകള്‍

റഹീം ചേന്ദമംഗല്ലൂര്‍

* ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് & ടാക്‌സേഷന്‍ (GIFT) പി.ജി ഡിപ്ലോമ ഇന്‍ ജി.എസ്.ടി കോഴ്സിന് ജൂലൈ 23 വരെ അപേക്ഷിക്കാന്‍ അവസരം. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. ടാക്സ് പ്രാക്ടീഷ്ണര്‍മാര്‍, അക്കൗണ്ടന്റുമാര്‍, നിയമവിദഗ്ധര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കോഴ്‌സ് പ്രയോജനപ്പെടും. ഡിഗ്രിയാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. സിലബസ്സിനെ കുറിച്ചും, മറ്റു വിശദ വിവരങ്ങള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കുക: https://www.gift.res.in/ . ഹെല്‍പ്പ് ലൈന്‍: 0471-2593960, 9961708951, ഇമെയില്‍:[email protected] .

  
*  അസാപ്പ് (ASAP) നല്‍കുന്ന ജി.എസ്.ടി അക്കൗണ്ട്‌സ് അസിസ്റ്റന്റ്, അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് ഓണ്‍ലൈന്‍ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബി.കോം, ബി.ബി.എ, ബി.എ ഇക്കണോമിക്സ്, ബി.എസ്.സി മാത്‌സ് യോഗ്യത നേടിയവര്‍ക്കും പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. വീക്കെന്റ് ബാച്ചുകളും ഉണ്ട്. വിവരങ്ങള്‍ക്ക് http://asapkerala.gov.in/?q=node/1235 എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

എം.ടെക് ചെയ്യാം

കോഴിക്കോട് നീലിറ്റില്‍ (NIELIT) എംബെഡഡ് സിസ്റ്റം/ ഇലക്‌ട്രോണിക്‌സ് ഡിസൈന്‍ ടെക്‌നോളജി എന്നീ എം.ടെക് പ്രോഗ്രാമുകളിലേക്ക് ആഗസ്റ്റ് 5 വരെ അപേക്ഷിക്കാന്‍ അവസരം. ഓരോ കോഴ്സിലും 18 വീതം സീറ്റുകളിലേക്കാണ് പ്രവേശനം. വിവരങ്ങള്‍ക്ക്: http://nielit.gov.in/calicut/  ഫോണ്‍: 0495 2287266, 9446013866.

വനിതകള്‍ക്കായി ഓണ്‍ ദി ജോബ് ട്രൈനിംഗ്

സയന്‍സ് & ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ടെക്‌നോളജി ഇന്‍ഫര്‍മേഷന്‍, ഫോര്‍കാസ്റ്റിംഗ് & അസസ്‌മെന്റ് കൗണ്‍സില്‍ (TIFAC) വിമന്‍ സയന്റിസ്റ്റ് സ്‌കീം എന്ന പദ്ധതി പ്രകാരം പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. Intellectual Property Rights (IPR) മേഖലയിലാണ് പരിശീലനം നല്‍കുന്നത്. സയന്‍സില്‍ പി.ജി അല്ലെങ്കില്‍ എഞ്ചിനീയറിംഗ്/ടെക്‌നോളജിയില്‍ ബിരുദ യോഗ്യതയുള്ള 27 - 45 വയസ്സിനിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂലൈ 31-നകം https://tifac.org.in// എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. യോഗ്യതക്കനുസരിച്ച് പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. 

ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകളില്‍ പ്രവേശനം

ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ കോഴ്‌സുകളില്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഉള്‍പ്പെടെ എട്ടില്‍പരം കോഴ്‌സുകള്‍ക്കാണ് അപേക്ഷിക്കാനുള്ള അവസരം. അപേക്ഷാ ഫോം, വിശദ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം വേേു:http://www.ihrd.ac.in/  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി ജൂലൈ 23.

പി.എച്ച്.ഡി പ്രവേശനം

* എം.ജി യൂനിവേഴ്സിറ്റി പി.എച്ച്.ഡി രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാര്‍ക്കോടെ പി.ജിയാണ് യോഗ്യത, പി.ജി റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം (ഇവര്‍ നവംബര്‍ 30-നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം). ജൂലൈ 31 വരെ അപേക്ഷ നല്‍കാം. പൂരിപ്പിച്ച അപേക്ഷകള്‍ Deputy Registrar I (Academic), Mahatma Gandhi University, Priyadarshini Hills, Kottayam - 686 560 എന്ന വിലാസത്തിലേക്കും [email protected]   എന്ന മെയ്‌ലിലേക്കും അയക്കണം. വിശദമായ വിജ്ഞാപനത്തിന് വെബ്‌സൈറ്റ് കാണുക: https://www.mgu.ac.in/. പ്രവേശന പരീക്ഷ, ഡോക്ടറല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍.


* നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്‍ട്രപ്രണര്‍ഷിപ്പ് & മാനേജ്‌മെന്റ് (NIFTEM) നല്‍കുന്ന പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഫുഡ് എഞ്ചിനീയറിംഗ്, ഫുഡ് സയന്‍സ് & ടെക്‌നോളജി ഉള്‍പ്പെടെ അഞ്ച് മേഖലകളിലാണ് പി.എച്ച്.ഡി നല്‍കുന്നത്. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: http://www.niftem.ac.in/. അവസാന തീയതി ആഗസ്റ്റ് 8. 


*  കേരള ആരോഗ്യ സര്‍വകലാശാല ഫുള്‍ ടൈം/ പാര്‍ട് ടൈം പി.എച്ച്.ഡി പ്രവേശന പരീക്ഷക്ക് ഈ മാസം 31 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്ക്: http://kuhs.ac.in/ . ഇമെയ്ല്‍: [email protected]

 

അസാപ്പ് (ASAP) ഓണ്‍ലൈന്‍ കോഴ്‌സുകള്‍

ഗ്രാഫിക് ഡിസൈനിംഗ് (പെണ്‍കുട്ടികള്‍ക്ക്), സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് - മെഷീന്‍ ലേണിംഗ് തുടങ്ങിയവയില്‍ അസാപ്പ് (ASAP) കേരള  ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നല്‍കുന്നു. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇനത്തില്‍  50 ശതമാനം - 75 ശതമാനം വരെ സബ്സിഡിയും നല്‍കുന്നുണ്ട്. രജിസ്‌ട്രേഷന് http://www.asapkerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (48-58)
ടി.കെ ഉബൈദ്‌