MANUU Admission
മൗലാന ആസാദ് നാഷ്‌നല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി (MANUU) പ്രധാന കാമ്പസ്സിലും, വിദൂര കാമ്പസ് വഴിയും നടത്തുന്ന ഡിഗ്രി, പി.ജി, പി.എച്ച്.ഡി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍, പൊളിടെക്നിക് തുടങ്ങിയ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള അഡ്മിഷന്‍ കോഴ്‌സുകള്‍ക്ക് ജൂലൈ 12 വരെയും, യോഗ്യത അടിസ്ഥാനമാക്കിയുള്ള അഡ്മിഷന് സെപ്റ്റംബര്‍ 4 വരെയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ പത്താം തരം, പ്ലസ് ടു, ഡിഗ്രി തലത്തില്‍ ഉര്‍ദു ഒരു വിഷയമായി പഠിച്ചവരോ, MANUU അംഗീകരിച്ച തത്തുല്യ മദ്‌റസാ കോഴ്‌സ് പാസ്സായവരോ ആയിരിക്കണം. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എജുക്കേഷന്‍, ജേര്‍ണലിസം & മാസ്സ് കമ്യൂണിക്കേഷന്‍ ഉള്‍പ്പെടെ 22-ല്‍ പരം വിഷയങ്ങളില്‍ പി.എച്ച്.ഡി നല്‍കുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക് http://www.manuu.ac.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇമെയില്‍: [email protected], ഫോണ്‍: 040-23006605, 9523558551.
IISER പ്രവേശനം
IISER ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് സെപ്റ്റംബര്‍ 17-ന് നടക്കും. KVPY, JEE - Advanced, State & Central Boards (SCB) സ്ട്രീമുകള്‍ വഴിയാണ് അഡ്മിഷന്‍ നടക്കുക. 60 ശതമാനം മാര്‍ക്കോടെ (എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 5 ശതമാനം ഇളവുണ്ട്) പ്ലസ് ടു യോഗ്യത നേടിയിരിക്കണം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. KVPY, SCB സ്ട്രീം വഴിയുള്ള അപേക്ഷാ സമര്‍പ്പണ നടപടികള്‍ ജൂലൈ 1 മുതല്‍ ആരംഭിക്കും. കേരളത്തില്‍ എല്ലാ ജില്ലകളിലും പ്രവേശന പരീക്ഷാ സെന്ററുകളുണ്ട്. പ്രോഗ്രാമുകള്‍, സിലബസ്, ഫീസ് സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: http://www.iiseradmission.in/
സി.ഇ.ടിയില്‍ എം.ബി.എ
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് (സി.ഇ.ടി) സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് നല്‍കുന്ന ഫുള്‍ ടൈം, പാര്‍ട്ട് ടൈം എം.ബി.എ പ്രവേശനത്തിന് ജൂണ്‍ 30 വരെ അപേക്ഷിക്കാന്‍ അവസരം. 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത (ഒ.ബി.സി വിഭാഗക്കാര്‍ക്ക് 45 ശതമാനം). അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക:: www.mba.cet.ac.in. ഇമെയില്‍: [email protected], ഫോണ്‍: 0471-2592727 / 9496811769. പ്രാബല്യത്തിലുള്ള CAT/KMAT/CMAT സ്‌കോര്‍ ഉണ്ടായിരിക്കണം. ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷാ ഫീസ് 500 രൂപ.
CA-BA-MDTP സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
നാഷ്‌നല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് ഉര്‍ദു ലാംഗ്വേജിന്റെയും (NCPUL), NIELIT ചണ്ഡിഗഢ് സെന്ററിന്റെയും അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആയ Computer Applications, Business Accounting and Multilingual DTP (CA-BA-MDTP) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കോഴ്‌സ് കാലാവധി. ജൂലൈ 3 വരെയാണ് അപേക്ഷ നല്‍കാനുള്ള അവസരം. പ്രായപരിധി 35 വയസ്സ്. അഡ്മിഷനു വേണ്ടി CA-BA-MDTP സെന്ററുകളുമായി ബന്ധപ്പെടണം. കേരളത്തില്‍ മലപ്പുറം, വയനാട്, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ CA-BA-MDTP സെന്ററുകളുണ്ട്. വിശദമായ വിജ്ഞാപനം https://www.urducouncil.nic.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷനില്‍ പി.ജി
നാഷ്‌നല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റും ഇഗ്നോയും നടത്തുന്ന രണ്ട് വര്‍ഷത്തെ എം.എസ്.സി ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷന്‍ പ്രോഗ്രാമിന് ഈ മാസം 30 വരെ അപേക്ഷ സമര്‍പ്പിക്കാം. രാജ്യത്തെ 17 സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷന്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. http://www.nchm.nic.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. അപേക്ഷാ ഫീസ് 900 രൂപ. തിരുവനന്തപുരത്തേത് അടക്കം ആകെ 550 സീറ്റുകളിലാണ് പ്രവേശനം.
CMAC - MBA Admission
നേതാജി സുഭാഷ് യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ഇന്ദിരാ ഗാന്ധി ദല്‍ഹി ടെക്നിക്കല്‍ യൂനിവേഴ്‌സിറ്റി ഫോര്‍ വിമണ്‍, ദല്‍ഹി ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ എം.ബി.എ പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. 60 ശതമാനം മാര്‍ക്കോടെ ബിരുദവും, കാറ്റ്-2020 /സിമാറ്റ്-2021 സ്‌കോറും നേടിയിരിക്കണം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. കോമണ്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ കമ്മിറ്റി (CMAC) വെബ്‌പോര്‍ട്ടലായ www.cmac.admissions.nic.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. ജൂണ്‍ 30 ആണ് അവസാന തീയതി. ഹെല്‍പ്പ് ഡെസ്‌ക്: [email protected] .
അപേക്ഷാ തീയതികള്‍ നീട്ടി
* നെസ്റ്റ് എക്സാമിന് അപേക്ഷിക്കാനുള്ള സമയം ജൂലൈ 15 വരെ നീട്ടി. വിവരങ്ങള്‍ക്ക് https://nestexam.in/. ഇമെയില്‍: [email protected] , ഫോണ്‍: 022-61306277.
* JIPMAT പ്രവേശന പരീക്ഷക്ക് ജൂണ്‍ 30 വരെ അപേക്ഷ നല്‍കാന്‍ അവസരം. വിവരങ്ങള്‍ക്ക്: https://jipmat.nta.ac.in/ .
Comments