ചോദ്യ ഗര്‍ഭങ്ങള്‍
ഡോ. മുഹമ്മദ് ഫൈസി
ഒരു രൂപയിലഴിയുന്ന ചേലയില്‍
ഒടിഞ്ഞുതൂങ്ങി തുലാസ്സിലൊരു ജഡം
മറുചോദ്യങ്ങള്‍ അടക്കപ്പെട്ടു
മജ്ജയിലെ ശൂന്യവേളകള്‍.
അതാര്യനീതി അടക്കിവാഴും
ആഭിജാത്യ പ്രിവിലേജുകള്‍
അലസിപ്പോകും ചോദ്യങ്ങളാല്‍
ചാപ്പിള്ളയാകും ജനജീവിതം.
ചൂണ്ടുവിരല്‍ ദക്ഷിണയാക്കും
സാമൂഹിക മുന്‍ഗണനകളില്‍
ചോര പുരണ്ടും ചേരി തിരിഞ്ഞും
ചത്തുമലച്ചു മതേതരത്വം.
മാധ്യമ വിവരാവകാശങ്ങളുടെ
പുലപ്പേടിയിലധികാരികള്‍
പീയെം കെയേഴ്‌സും പാര്‍ലമെന്റും
പടിയടിച്ചു പിണ്ഡം വെച്ച ചോദ്യങ്ങള്‍.
ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടാതെ
ശേഷിക്കും ജനാധിപത്യ മൗനങ്ങള്‍
ചോദ്യചിഹ്നങ്ങള്‍ ആകാശം കയറുന്ന
ഇന്ത്യന്‍ റോപ്പ് ട്രിക്ക് പ്രകടനങ്ങള്‍.
Comments