Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 16

3172

1442 സഫര്‍ 28

മാസ്‌ക്കിനുള്ളിലെ വൈറസുകള്‍

സീനത്ത് മാറഞ്ചേരി

ചിരിയും 
കരച്ചിലും 
ശീതീകരിച്ചിരിക്കുന്നു, 
ഇവിടെ 
എല്ലാവര്‍ക്കും 
ഒരേ മുഖം.
മാസ്‌കിനുള്ളില്‍
ഒളിപ്പിച്ചത് 
വായയോ 
മൂക്കോ അല്ല
താഴിട്ട് പൂട്ടിയ നാവാണ്.

ഹൃദയത്തിലെ 
ചേര്‍ത്തു നിര്‍ത്തലുകള്‍ക്കാണ്,
മനസ്സിലെ 
അലിവിനാണ് 
മറവീണത്. 
അതിനാലിനി 
കണ്ണുനീര്‍ത്തുള്ളികള്‍
നിലം തൊടാതിരിക്കട്ടെ
കാരണം അവ തുടയ്ക്കാന്‍ 
പാറകത്തില 
തിരയുമവര്‍...

അനീതിയുടെ മാസ്‌കിനുള്ളില്‍
സത്യം ഘനീഭവിക്കുന്നു.
തണുത്ത മൗനങ്ങള്‍ക്കുമേല്‍ 
ശവമടക്കിന്റെ കുരവ മുഴക്കുന്നു.
ഇനിയെന്നാണ് 
എനിക്ക് നിന്നെ കാണാനാവുക? 
പുതിയ രൂപം പൂണ്ട വൈറസുകള്‍
തലച്ചോറിലേക്ക് 
കാര്‍ന്നുകയറുന്നു..
പരിണാമ സിദ്ധാന്തത്തെക്കുറിച്ച
സംശയങ്ങള്‍ ഇനി വേണ്ട
രണ്ടാമനില്‍ നിന്ന് ഒന്നാമനിലേക്ക്
സാവധാനത്തിലല്ല 
അതിശീഘ്രം നടക്കുന്ന 
ഘടനാമാറ്റങ്ങള്‍ക്ക്
കെട്ട കാലത്തിന്റെ കയ്യൊപ്പ്.
വീണ്ടും വീണ്ടും മുളച്ചുപൊന്തുന്ന 
ആലിന്‍തൈകള്‍ 
ഒരിക്കല്‍ 
വന്‍മരമായിത്തീരുമെന്ന്...

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (11-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

വീടുകള്‍ ആത്മീയാലയങ്ങളാവണം
അബ്ദുല്ലത്വീഫ് കൊടുവള്ളി