അപേക്ഷാ തീയതികള്‍ നീട്ടി
1. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ICAR) പ്രവേശന പരീക്ഷക്ക് ഏപ്രില്‍ 30 വരെ അപേക്ഷ നല്‍കാം https://www.nta.ac.in/Icarexam.
2. ജെ.എന്‍.യു പ്രവേശന പരീക്ഷക്ക് (JNUEE) അപേക്ഷിക്കാനുള്ള സമയം ഏപ്രില്‍ 30 വരെ നീട്ടി https://www.nta.ac.in/Jnuexam
3. നാഷ്‌നല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് (NCHM) JEE-2020ന് ഏപ്രില്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. https://www.nta.ac.in/HotelManagementexam
4. യു.ജി.സി - നെറ്റിന് മെയ് 16 വരെയും, സി.എസ്.ഐ.ആര്‍ - നെറ്റിന് മെയ് 15 വരെയും അപേക്ഷ നല്‍കാം. വിവരങ്ങള്‍ക്ക്: https://ugcnet.nta.nic.in/, https://www.nta.ac.in/Csirexam
5. All India AYUSH Post Graduate Entrance Test (AIAPGET)-2020 - ന് അപേക്ഷിക്കാനുള്ള പുതുക്കിയ തീയതി മെയ് 01 മുതല്‍ 31 വരെയാണ്.
6. IGNOU-യുടെ പി.എച്ച്.ഡി & ഓപ്പണ്‍ മാറ്റ് (എം.ബി.എ) പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാന്‍ ഏപ്രില്‍ 30 വരെ അവസരം.
മുകളില്‍ നല്‍കിയ പ്രവേശന പരീക്ഷകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഏപ്രില്‍ 15-നു ശേഷം പ്രസിദ്ധീകരിക്കുന്നതാണ്. ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് അതത് വെബ്സൈറ്റുകളും www.nta.ac.in-യും നിരന്തരം സന്ദര്‍ശിക്കണം. 8287471852, 8178359845, 9650173668, 9599676953, 8882356803 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
7. കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന് (CLAT) ഏപ്രില്‍ 25 വരെ അപേക്ഷ നല്‍കാം. പ്രവേശന പരീക്ഷ മെയ് 24-ന് നടക്കും. വിവരങ്ങള്‍ക്ക്: https://consortiumofnlus.ac.in/
8. ആള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റ്(AILET) 2020ന് അപേക്ഷിക്കാന്‍ ഏപ്രില്‍ 30 വരെ അവസരം. പ്രവേശന പരീക്ഷ മെയ് 31-ന് നടക്കും. വിവരങ്ങള്‍ക്ക്: https://nludelhi.ac.in
9. (IIM) ഇന്‍ഡോര്‍, അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് (IPM) പരീക്ഷക്ക് ഏപ്രില്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം https://www.iimidr.ac.in/. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.
10. Tezpur University Entrance Examination (TUEE)-ന് ഏപ്രില്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക്: https://www.tezuadmissions.in/public/
11. പൂനെയിലെ Vaikunth Mehta National Institute of Co-operative Management (VAMNICOM) നല്‍കുന്ന പി.ജി ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് - അഗ്രി ബിസിനസ് & മാനേജ്മെന്റ് കോഴ്സിന് ഏപ്രില്‍ 30 വരെ അപേക്ഷ നല്‍കാം. വിവരങ്ങള്‍ക്ക്: https://vamnicom.gov.in.
12. ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് (CMI) അപേക്ഷകള്‍ സ്വീകരിക്കുന്നത് ഏപ്രില്‍ 18 വരെ നീട്ടി. വിവരങ്ങള്‍ക്ക്: www.cmi.ac.in.
13. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) എം.എസ്.സി, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷാ തീയതി ഏപ്രില്‍ 30 വരെ നീട്ടി. വിവരങ്ങള്‍ക്ക്: www.kufos.ac.in
14. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പി.ജി കോഴ്സുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവരങ്ങള്‍ക്ക്: https://ssusonline.org/. C-þ-s‑a-b‑nÂ: [email protected] / Mobile: 9645424885/8592007651.
15. Central Universities Common Entrance Test (CUCET)-ന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഏപ്രില്‍ 25 വരെ നീട്ടി. വിവരങ്ങള്‍ക്ക്: https://www.cucetexam.in/
നേരത്തേ അപേക്ഷ സമര്‍പ്പിച്ചവര്‍ പുതുക്കിയ പരീക്ഷാ തീയതികള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് പേഴ്സണല്‍ മെയില്‍ നിരന്തരം ചെക്ക് ചെയ്യണം.
HCU Admission
ഹൈദറാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി (HCU) 2020 - 21 അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഡിഗ്രി, പി.ജി, എം.ഫില്‍, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് http://acad.uohyd.ac.in/ എന്ന വെബ്സൈറ്റിലൂടെ മെയ് 3 വരെയാണ് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. അപേക്ഷാ ഫീസ് 600 രൂപ (ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 400 രൂപ). പിന്നാക്ക വിഭാഗങ്ങള്‍ അവരുടെ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 040-2313 2444 / 0402313 2102, ഇ മെയില്‍: [email protected]. NIRF റാങ്കിംഗില്‍ നാലാമതാണ് ഹൈദറാബാദ് യൂനിവേഴ്സിറ്റി. പിന്നാക്ക വിഭാഗങ്ങളില്‍പെട്ട എം.ഫില്‍ / പി.എച്ച്.ഡി അപേക്ഷകര്‍ക്ക് പി.ജിക്ക് 50 ശതമാനം മാര്‍ക്ക് മതി. MCA കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ NIMCET - 2020-ന് അപേക്ഷിച്ചിരിക്കണം NIMCET - 2020-ന് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 21 വരെ നീട്ടിയിട്ടുണ്ട്. https://www.nimcet.in/). വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രവേശന പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും
ഐസറില്‍ പി.എച്ച്.ഡി ചെയ്യാം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ & റിസര്‍ച്ച് (ഐസര്‍) നല്‍കുന്ന പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. തിരുവനന്തപുരം, ഭോപ്പാല്‍ എന്നീ കേന്ദ്രങ്ങളിലെ പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30. വിശദവിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം വെബ്സൈറ്റില്‍ ലഭ്യമാണ്: http://www.iisertvm.ac.in/ , https://www.iiserb.ac.in/.
IITTM Admission
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം & ട്രാവല്‍ മാനേജ്മെന്റ് (IITTM) എം.ബി.എ, ബി.ബി.എ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. http://www.iittm.ac.in/ എന്ന വെബ്സൈറ്റിലൂടെ മെയ് 29 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. പ്രവേശന പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ഫീസ്, സ്‌കോളര്‍ഷിപ്പുകള്‍, പ്രവേശന രീതി സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇ-മെയില്‍: [email protected]..
Comments