വൈറസ്
സി. കെ മുനവ്വിര്‍
മനുഷ്യമുഖം
കാണാനോര്‍മ വരുമ്പോള്‍
അയാള്‍
കണ്ണാടിയില്‍
അയാളെത്തന്നെ
കണ്ടുകൊണ്ടേയിരുന്നു
ഭയപ്പാടോടെ
വീട്ടിനു മുമ്പിലൂടെ
നടന്നുപോകുന്നവരുടെ
നിഴലു കണ്ടു പേടിച്ച്
അയാള്‍
ജനാലകള്‍
തുണി കൊണ്ട് മൂടിവെച്ചു
ലോകം
രാജ്യത്തിലേക്കും
രാജ്യം
അയാളിലേക്കും
ചെറുതായി വരുന്നതു കണ്ട്
അയാള്‍
ചോരത്തുള്ളിയില്‍
കുറിച്ചിട്ടു;
മനുഷ്യന്
നിസ്സഹായനെന്നൊരു
പര്യായവും കൂടിയുണ്ടെന്ന്.
Comments