ദല്‍ഹി ജാമിഅ മില്ലിയ്യയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
ദല്‍ഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയുടെ വിവിധ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. യു.ജി, പി.ജി, എം.ഫില്‍, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് മാര്‍ച്ച് 25 വരെ അപേക്ഷ നല്‍കാം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം, ഇവര്‍ സെപ്റ്റംബര്‍ 16-നുള്ളില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഓണ്‍ലൈനായിട്ടാണ് അപേക്ഷ നല്‍കേണ്ടത്. ജൂണ്‍ മാസത്തില്‍ പ്രവേശന പരീക്ഷകള്‍ നടക്കും. പരീക്ഷാ കേന്ദ്രങ്ങള്‍, പ്രവേശന പരീക്ഷാ സിലബസ്, യോഗ്യതാ മാനദണ്ഡങ്ങള്‍ തുടങ്ങി വിശദവിവരങ്ങള്‍ക്ക് https://www.jmi.ac.in/, www.jmicoe.in കാണുക. ഹെല്‍പ്പ്‌ലൈന്‍ : 9836219994, 9836289994, Email: [email protected].
NCHM JEE - 2020
കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷ്‌നല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജി (NCHM & CT) നല്‍കുന്ന മൂന്ന് വര്‍ഷത്തെ ബി.എസ്.സി ഹോസ്പിറ്റാലിറ്റി & ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സ് പ്രവേശന പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. രാജ്യത്തെ 71-ല്‍പരം ഹോട്ടല്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളാണ് NCHM & CT-ല്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ 2020 സെപ്റ്റംബര്‍ 30-നു മുമ്പ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിരിക്കണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി മാര്‍ച്ച് 20. കൂടുതല്‍ വിവരങ്ങള്‍ക്ക് http://nchm.nic.in/, https://nchmjee.nta.nic.in/ I‑m-W‑p-I. Helpline: 0120-6895200, email: [email protected]. കാണുക. ഒലഹുഹശില: 01206895200, ലാമശഹ: ിരവാിമേ@ിശര.ശി. ഏപ്രില്‍ 25-നാണ് പ്രവേശന പരീക്ഷ നടക്കുക. രണ്ട് വര്‍ഷത്തെ എം.എസ്.സി ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷന്‍ പ്രോഗ്രാം പ്രവേശന പരീക്ഷക്കും അപേക്ഷ വിളിച്ചിട്ടുണ്ട്. ഏപ്രില്‍ 17 ആണ് അവസാന തീയതി. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Integrated Management Programme
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് പ്ലസ്ടുകാര്‍ക്ക് നല്‍കുന്ന അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. www.iimidr.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ നല്‍കേണ്ടത്. 2018, 2019 വര്‍ഷങ്ങളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ ജൂണ്‍ 30-നുള്ളില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷകര്‍ 2000 ആഗസ്റ്റ് 1-നു ശേഷം ജനിച്ചവരായിരിക്കണം. Aptitude Test (AT), Written Ability Test (WAT) & Personal Interview (PI) എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. അഡ്മിഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. Tele: 0731 2439686, 685, Email: [email protected]
SAU Admission
സൗത്ത് ഏഷ്യന്‍ യൂനിവേഴ്‌സിറ്റി (SAU) പി.ജി, പി.എച്ച്.ഡി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി അപ്ലൈഡ് മാത്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോടെക്‌നോളജി, എം.എ ഇകണോമിക്‌സ്, സോഷ്യോളജി, ഇന്റര്‍ നാഷണല്‍ റിലേഷന്‍സ്, എല്‍.എല്‍.എം എന്നീ കോഴ്‌സുകള്‍ക്കും സമാന വിഷയങ്ങളിലെ പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്കും ഈ മാസം 14 വരെ അപേക്ഷ സമര്‍പ്പിക്കാം. 55 ശതമാനം മാര്‍ക്കോടെ നിശ്ചിത വിഷയത്തില്‍ യഥാക്രമം ഡിഗ്രി, പി.ജിയാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ ജൂലൈ 26-ന് മുമ്പായി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. മാര്‍ച്ച് 28, 29 തീയതികളിലായി നടക്കുന്ന പ്രവേശന പരീക്ഷക്ക് കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നീ രണ്ട് സെന്ററുകളുണ്ട്. വിശദ വിവരങ്ങള്‍ക്ക്: http://sau.int/
MG University CAT Exam
മഹാത്മാ ഗാന്ധി യൂനിവേഴ്‌സിറ്റി വിവിധ പഠനവകുപ്പുകളിലെ പി.ജി പ്രവേശനത്തിന് നടത്തുന്ന ക്യാറ്റ് പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി മാര്‍ച്ച് 20 വരെ അപേക്ഷ നല്‍കാം. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ എട്ട് കേന്ദ്രങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: http://www.cat.mgu.ac.in/, www.admission.mgu.ac.in, ഫോണ്‍ 0481 - 2733615, 2732288. അപേക്ഷാ ഫീസ് 1100 രൂപ.
IGNTU Ph.D Programme
ഇന്ദിരാ ഗാന്ധി നാഷ്‌നല്‍ ട്രൈബല്‍ യൂനിവേഴ്‌സിറ്റി (IGNTU) പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇകണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, എജുക്കേഷന്‍, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, ജേര്‍ണലിസം & മാസ്സ് കമ്യൂണിക്കേഷന്‍.... ഉള്‍പ്പെടെ 30 വിഷയങ്ങളിലെ പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് മാര്‍ച്ച് 20 വരെ അപേക്ഷ സമര്‍പ്പിക്കാം. http://www.igntu.ac.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായിട്ടാണ് അപേക്ഷ നല്‍കേണ്ടത്. 55 ശതമാനം മാര്‍ക്കോടെ പി.ജി യോഗ്യതയുള്ളവര്‍ക്കും (പിന്നാക്ക വിഭാഗങ്ങള്‍ക്ക് 5 ശതമാനം മാര്‍ക്കിളവുണ്ട്) അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. JRF/CSIR/NET/GATE/GPAT എന്നീ യോഗ്യതയുള്ളവര്‍ക്ക് പ്രവേശന പരീക്ഷ എഴുതേണ്ടതില്ല. അപേക്ഷാ ഫീസ് 500 രൂപ. പതിനൊന്ന് പരീക്ഷാ കേന്ദ്രങ്ങളിലായി മാര്‍ച്ച് 29-നാണ് പ്രവേശന പരീക്ഷ. കേരളത്തില്‍ പരീക്ഷ കേന്ദ്രമില്ല. വിശദവിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്റ്റസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹെല്‍പ്പ്‌ലൈന്‍: 09893874608.
Comments