Prabodhanm Weekly

Pages

Search

2019 നവംബര്‍ 22

3127

1441 റബീഉല്‍ അവ്വല്‍ 24

എന്‍.ഐ.ടിയില്‍ പി.എച്ച്.ഡി ചെയ്യാം

റഹീം ചേന്ദമംഗല്ലൂര്‍

ഹമിര്‍പ്പൂര്‍ എന്‍.ഐ.ടി വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലായി ഫുള്‍ടൈം, പാര്‍ട്ട്‌ടൈം പി.എച്ച്.ഡിക്ക് അപേക്ഷ ക്ഷണിച്ചു. ഹ്യൂമാനിറ്റീസ് & സോഷ്യല്‍ സയന്‍സസ്, മാനേജ്മെന്റ് സ്റ്റഡിസ്, ആര്‍ക്കിടെക്ചര്‍, മാത്തമാറ്റിക്സ് & സയിന്റിഫിക് കമ്പ്യൂട്ടിങ് ഉള്‍പ്പെടെ പതിമൂന്ന് ഡിപ്പാര്‍ട്ട്മെന്റുകളിലായി 140 -ഓളം ഒഴിവുകളിലേക്കാണ് അപേക്ഷ വിളിച്ചത്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നിവയിലാണ് കൂടുതല്‍ ഒഴിവുകളുള്ളത്. നാല്‍പ്പതോളം സീറ്റുകള്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തതാണ്. അപേക്ഷാ ഫീസ് 1200 രൂപ. യോഗ്യത, അഡ്മിഷന്‍ രീതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: http://admissions.nith.ac.in.  അവസാന തീയതി നവംബര്‍ 22.


ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡിപ്ലോമ, എം.ഫില്‍, പി.എച്ച്.ഡി

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈക്ക്യാട്രി, റാഞ്ചി 2020 മേയില്‍ ആരംഭിക്കുന്ന പി.എച്ച്.ഡി ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, എം.ഫില്‍ ഇന്‍ സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്ക്, ഡിപ്ലോമ ഇന്‍ സൈക്ക്യാട്രിക് നഴ്‌സിംഗ് എന്നീ പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ട അവസാന തീയതി 2019 ഡിസംബര്‍ 23. ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണമുണ്ട്. 2020 ഫെബ്രുവരി 16 മുതല്‍ 22 വരെയായി നടക്കുന്ന എഴുത്തുപരീക്ഷ, അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ഫീസ് 400 രൂപ. യോഗ്യത, മാതൃകാ അപേക്ഷാ ഫോം തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: https://cipranchi.nic.in/


NSUT-യില്‍ ഗവേഷണം

ദല്‍ഹി ആസ്ഥാനമായ Netaji Subhas University of Technology (NSUT)  2019-'20 വര്‍ഷത്തെ ഈവന്‍ സെമസ്റ്റര്‍ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മാനേജ്‌മെന്റ്, മാത്തമാറ്റിക്സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ ഉള്‍പ്പെടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഗവേഷണത്തിനാണ് അപേക്ഷ വിളിച്ചത്. UGC/DST/CSIR/DBT/ICMR  തുടങ്ങിയ ഏജന്‍സികളില്‍നിന്നുള്ള ഫെലോഷിപ്പോടെയും സ്വാശ്രയ രീതിയിലും യൂനിവേഴ്‌സിറ്റി ടീച്ചിംഗ് - കം - റിസര്‍ച്ച് ഫെലോഷിപ്പോടെയും പ്രവേശനം നല്‍കും. ടീച്ചിംഗ് - കം - റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷിക്കുന്നവര്‍ക്ക് പി.ജി തലത്തില്‍ 70 ശതമാനവും, ഡിഗ്രിക്ക് 60 ശതമാനവും മാര്‍ക്കും ഉണ്ടായിരിക്കണം. ഈ ഇനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 45000 രൂപ ഫെലോഷിപ്പ് ലഭിക്കും.  https://www.imnssit.org/imnssit/elearn_phdregistration.php  എന്ന ലിങ്കിലൂടെ നവംബര്‍ 21 വരെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക്: http://www.nsut.ac.in/.

 

നോര്‍ക്ക റൂട്ട്‌സ് ഡയറക്‌ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്  

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതിനുള്ള നോര്‍ക്ക റൂട്ട്‌സ് ഡയറക്‌ടേഴ്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലിചെയ്ത് തിരികെ എത്തിയിട്ടുള്ള ഇ.സി.ആര്‍ വിഭാഗത്തില്‍പെട്ട അവിദഗ്ധ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍ എന്നീ വിഭാഗത്തില്‍പെട്ട പ്രവാസി കേരളീയരുടെ മക്കള്‍ക്കും, നിലവില്‍ വിദേശത്ത് ജോലിചെയ്യുന്ന മേല്‍പറഞ്ഞ വിഭാഗത്തില്‍പെട്ട പ്രവാസികളുടെ മക്കള്‍ക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. തിരികെ എത്തിയിട്ടുള്ളവരുടെ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. ആര്‍ട്‌സ് / സയന്‍സ് വിഷയങ്ങളില്‍ പി.ജി കോഴ്‌സുകള്‍, മെഡിക്കല്‍/  മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍/എഞ്ചിനീയറിംഗ്/ അഗ്രിക്കള്‍ച്ചര്‍/വെറ്ററിനറി ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം https://www.norkaroots.org/ എന്ന വെബ്‌സൈറ്റില്‍നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ്, മൂന്നാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം - 695014 എന്ന വിലാസത്തിലേക്ക് അയക്കണം. ടോള്‍ ഫ്രീ നമ്പര്‍: 8004253939. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30.

 

സൗജന്യ റിക്രൂട്ട്‌മെന്റ്

മാലി ദ്വീപിലേക്ക് നോര്‍ക്ക വഴി സൗജന്യ റിക്രൂട്ട്‌മെന്റ് നടത്തുന്നു. നഴ്സ്, മിഡ്‌വൈഫ്, മെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. അപേക്ഷകര്‍ 22-നും 30-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. യോഗ്യതാ മാനദണ്ഡങ്ങള്‍, ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ക്ക്www.norkaroots.org  വെബ്‌സൈറ്റ് കാണുക. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം  [email protected] എന്ന മെയിലിലേക്ക് അയക്കണം. അവസാന തീയതി നവംബര്‍ 23.

 

ലീഡ് ട്രസ്റ്റ് കോച്ചിംഗ് നല്‍കുന്നു

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടികള്‍, എന്‍.ഐ.ടികള്‍, എയിംസ് എന്നിവിടങ്ങളില്‍ പ്രവേശനം നേടുന്നതിന് സൗജന്യമായി കോച്ചിംഗ് നല്‍കുന്നു. മികച്ച രീതിയില്‍ പ്ലസ് ടു പഠനത്തിനും അവസരമൊരുക്കുന്നു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലീഡ് ട്രസ്റ്റിന്റെ കീഴില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗള്‍ഫ് മേഖലകളിലായി 50-ല്‍പരം എക്‌സാമിനേഷന്‍ സെന്ററുകളുണ്ട്. ഹൈദറാബാദ്, ബംഗളൂരു, മലപ്പുറം എന്നിവിടങ്ങളില്‍ ലീഡ് ട്രസ്റ്റുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാം. കേരളത്തില്‍ നവംബര്‍ 24-നും ഗള്‍ഫില്‍ നവംബര്‍ 23-നും പരീക്ഷ നടക്കും. രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍: http://ltse.leadtrust.in.. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.leadtrust.in. ഫോണ്‍: 9845662183

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (45-48)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വയം പീഡയേല്‍ക്കലല്ല ആത്മീയത
നൗഷാദ് ചേനപ്പാടി