മുഹമ്മദ് അബ്ദുല്ല
തൃശൂര്‍ തളിക്കുളം പത്താംകല്ല് ജമാഅത്ത് ഘടകത്തിലെ സജീവ പ്രവര്‍ത്തകനായിരുന്നു മുഹമ്മദ് അബ്ദുല്ല. പോക്കാക്കില്ലത്തു ഹൈദ്രോസിന്റെ മകന്‍.
ജമാഅത്ത് അംഗമായിരുന്ന സഹോദരന്‍ കുഞ്ഞിമുഹമ്മദിന്റെ പ്രേരണയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന അബ്ദുല്ല സജീവ പ്രവര്‍ത്തകനായി മാറി. അമ്പതില്‍പരം അയല്‍ക്കൂട്ടങ്ങളിലായി ആയിരത്തോളം നിര്‍ധനരടങ്ങുന്ന വലിയ സംരംഭമായ തണല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ അമരക്കാരനായിരുന്നു.
പ്രവാസ ജീവിതം മതിയാക്കി വന്ന ശേഷം മുഴുവന്‍ സമയവും സംഘടനാ പ്രവര്‍ത്തനത്തിന് നീക്കിവെച്ച അദ്ദേഹം തണല്‍ ഓഫീസില്‍ ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ജാതിമതഭേദന്യേ തളിക്കുളത്തെ സാധാരണക്കാര്‍ക്ക് തണല്‍മരമായിരുന്നു. ഒട്ടേറെ നിര്‍ധന രോഗികള്‍ക്ക് അദ്ദേഹം സൗജന്യമായി മരുന്ന് എത്തിച്ചുകൊടുത്തിരുന്നുവെന്ന് മരണവിവരമറിഞ്ഞെത്തിയവര്‍ പറഞ്ഞാണ് വീട്ടുകാര്‍ പോലും അറിയുന്നത്. ഏറ്റെടുക്കുന്ന ഏതൊരു കാര്യവും കൃത്യനിഷ്ഠയോടെ ചെയ്തുതീര്‍ക്കുമായിരുന്നു.
തളിക്കുളത്തെ പ്രബോധനം ഏജന്റായിരുന്നു. അനുശോചന യോഗത്തില്‍ തളിക്കുളം ഇസ്‌ലാമിയാ കോളേജ് അധ്യാപകന്‍ ശംസുദ്ദീന്‍ നദ്‌വി മുഖ്യപ്രഭാഷണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, ജില്ലാ-ഏരിയാ പ്രസ്ഥാന നേതാക്കള്‍ തുടങ്ങി നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുകയുണ്ടായി.
ഭാര്യ: ഹബ്‌സാബി, മക്കള്‍: ഷഹീന്‍, ലുബൈന, സുബി.
Comments