സീബ്രാ ലൈന്‍
സലാം കരുവമ്പൊയില്‍
രണ്ട് കണ്ണുകള്‍ക്കിടയിലെ
കടല്‍പ്പാലം
കടന്ന്
ഇരമ്പുന്ന
കരയുടെ
ഉച്ചത്തിളപ്പിലേക്ക് കണ്‍പാര്‍ക്കുക.
അവിടെ
ഇടതൂര്‍ന്നു കാണാമൊരിടം!
അതാണ്
സീബ്രാ ലൈന്‍.
അത്
മൂന്നാമതൊരു മിഴിയുടെ
അതിര്‍ത്തിപ്രദേശമാണ്.
ഈയൊരു സുതാര്യരേഖയും
കടന്ന്
നിങ്ങള്‍
കാഴ്ചയുടെ
മറുകൊമ്പിലേക്ക്
പറ്റിച്ചേര്‍ന്നു നില്‍ക്കുമ്പോഴോ..?
പലപ്പോഴും
തിളച്ചുമറിയുന്ന
മറ്റൊരു ഹൈവേ
(ടാറുരുക്കത്തിന്റെ സ്‌നിഗ്ധ
ലാസ്യാലംകൃതമായി)
നിങ്ങളിലേക്ക്
ചാഞ്ചക്കം കളിച്ചെത്തും.
അപ്പോഴാണ്
സീബ്രകളുടെ
സീല്‍ക്കാരങ്ങളും,
അവയുടെ
വരകളുടെ
പൊരുത്തക്കേടും
നിങ്ങള്‍ക്ക്
ഇനിയും മനഃപാഠമായിട്ടില്ലെന്ന്
മുന്‍പിന്‍ ചുവടുകള്‍
വിളംബരം ചെയ്യുന്നത്!
Comments