നിപ ഒരു പാഠാന്തരം
സലാം കരുവമ്പൊയില്‍
ത്രിമാനത്തിലൂടെ
മാനത്തേക്ക് നോക്കൂ...
നാലാമതൊരു വാനം
കാണാം
നിപ..നിപ...നിപ...
നൂറു കുറിയാവര്‍ത്തിക്കൂ..
ഒടുവിലത്തെയാവര്‍ത്തനത്തില്‍
നിങ്ങള്‍ 'പനി'ച്ചിരിക്കും!
നൂറു തവണ ചൊല്ലേണ്ട
ഒരൊറ്റ തവണ
'നിപ'
ചൊറിച്ച് മല്ലൂ (മറിച്ച് ചൊല്ലൂ)
ഉറപ്പ്;
അപ്പോഴും നിങ്ങള്‍ 'പനി'ക്കും..
ചില പദങ്ങള്‍ അങ്ങനെയാണ്.
തലകീഴായി നില്‍ക്കുമ്പോള്‍
അതിലെ
തണുത്തുറഞ്ഞതോ
ചുട്ടുപൊള്ളുന്നതോ ആയ
ഒരു
മണ്‍തിട്ട വെളിപ്പെടും.
അന്ന്,
വവ്വാലുകള്‍
കിഴക്കാംതൂക്കായി കിടന്നതുമൂലം
നിപ
പനിയായി.
ഇന്ന്,
വാഴ്‌വിന്റെ ചിറ തകര്‍ക്കുന്ന പനികള്‍
വഴിവിട്ട്
കീഴ്‌മേല്‍ മറിയുമ്പോള്‍
നാമെന്താണ്
വായിക്കേണ്ടത്!
Comments