നോമ്പ് (നിര്‍വചനങ്ങള്‍)
അവനവനോടുള്ള
വീറുറ്റ
പോരാട്ടത്തിന്റെ
പേര്....
തന്നില്‍തന്നെ
ഇരുന്നിരുന്ന്
തന്നെത്തന്നെ
കോപ്പിയടിച്ച്
തോറ്റുപോയവരെ
വിജയിപ്പിക്കാന്‍
ഒരപൂര്‍വ ഫോര്‍മുല.
സ്വപ്‌നങ്ങളായും
തോന്നലുകളായും
മനസ്സിനകത്ത്
ചുറ്റിപ്പിണഞ്ഞ
ഇത്തിക്കണ്ണികള്‍
നുള്ളിയൊഴിവാക്കാന്‍
ഒരു തീവ്ര യജ്ഞം.
പായലും
ചെളിയുമടിഞ്ഞ്
ദുര്‍ഗന്ധം വമിക്കുന്ന
മനസ്സെന്ന
കിണറു കഴുകി
ശുദ്ധിയാക്കാന്‍
ദൈവം
കനിഞ്ഞരുളിയ
കനകാവസരം.
****************************************
നോമ്പുകാരന്‍
തൃഷ്ണകളുടെ
ചക്രവ്യൂഹത്തിനു
നടുവില്‍
ഒറ്റക്കു നിന്ന്
പടപൊരുതുകയാണവന്‍.
നോമ്പുകാരന്‍
തന്നില്‍നിന്ന്
ഉയിര്‍ക്കുന്ന
അപഥ ചിന്തകള്‍
വ്യാമോഹങ്ങള്‍
അഹംഭാവം
ആര്‍ത്തി
പരനിന്ദ...
എന്നിവരെല്ലാം
മായാരൂപികളായി
വട്ടം കൂടി
ആക്രമിക്കുകയാണവനെ...
നോമ്പ്
പകരുന്ന
ആത്മവീര്യമാണ്
അവന്റെ പരിച.
വിശ്വാസദാര്‍ഢ്യമാണ്
മിന്നിത്തിളങ്ങുന്ന
ഖഡ്ഗം.
ഉറച്ച കല്‍വെപ്പുകളോടെ
അവന്‍ പടപൊരുതുന്നു,
ഇരുട്ട്
വാലുചുരുട്ടി
ഓടുന്നു.
Comments