ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി, പി.ജി കോഴ്‌സുകള്‍
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റിന്റെ (IHRD) കീഴില്‍ കണ്ണൂര്‍, കാലിക്കറ്റ്, മഹാത്മാ ഗാന്ധി, കേരള യൂനിവേഴ്‌സിറ്റികളില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. http://www.ihrd.ac.in/ എന്ന വെബ്‌സൈറ്റില്‍നിന്നും അപേക്ഷാ ഫോം പ്രിന്റ് എടുത്ത് പൂരിപ്പിച്ച ശേഷം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പല്‍ക്ക് നേരിട്ട് സമര്‍പ്പിക്കണം. ഡിഗ്രി കോഴ്‌സുകള്‍ക്ക് 350 രൂപയും പി.ജി കോഴ്‌സുകള്‍ക്ക് 500 രൂപയുമാണ് ഫീസ്. പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി.ഡിയും അപേക്ഷയോടൊപ്പം നല്‍കണം. കണ്ണൂര്‍, എം.ജി യൂനിവേഴ്‌സിറ്റികളിലാണ് പി.ജി കോഴ്‌സുകളുള്ളത്. അപേക്ഷാ ഫീസ് കോളേജുകളില്‍ നേരിട്ടും അടക്കാവുന്നതാണ്.
ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കോഴ്‌സ്
SEBI ക്ക് കീഴിലുള്ള നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് (NISM) പി.ജി ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കോഴ്‌സ് നല്‍കുന്നു. www.nism.ac.in എന്ന വെബ്‌സൈറ്റിലൂടെ മേയ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. അക്കാദമിക പരീക്ഷയിലെ മാര്‍ക്ക്, പ്രവേശന പരീക്ഷ, ഇന്റര്‍വ്യൂ സ്‌കോര്‍, പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവ് എന്നിവ പരിഗണിച്ചാണ് സെലക്ഷന്‍. സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്
പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി മാഹി കേന്ദ്രത്തില്‍ പഠിക്കാം
പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയുടെ മാഹി കേന്ദ്രത്തില്‍ വിവിധ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂണ്‍ 26 വരെ അപേക്ഷ സമര്‍പ്പിക്കാം. ടൂറിസം & സര്‍വീസ് ഇന്റസ്ട്രി, റേഡിയോ ഗ്രാഫിക് & ഇമേജിങ് ടെക്‌നോളജി, ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ബി-വോക് ഫാഷന്‍ ടെക്‌നോളജി കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യത പ്ലസ് ടു. http://www.pondiuni.edu.in/ എന്ന വെബ്‌സൈറ്റിലും, മാഹി കേന്ദ്രത്തില്‍നിന്ന് നേരിട്ടും അപേക്ഷാ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോം 100 രൂപ ഡി.ഡി സഹിതം അയക്കണം. Pondicherry University Community College Mahe Centre, Cemetery Road, Mahe, Pondicherry UT - 673310. വിവരങ്ങള്‍ക്ക്: 0490 233 2622
കേരള കേന്ദ്രസര്‍വകലാശാലയില്‍ എം.ബി.എ, എം.കോം
കേരള കേന്ദ്രസര്‍വകലാശാല പുതുതായി ആരംഭിച്ച എം.ബി.എ, എം.ബി.എ (ടൂറിസം & ഹോസ്പ്പിറ്റാലിറ്റി മാനേജ്‌മെന്റ്), എം.കോം കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ ഡിഗ്രിയാണ് യോഗ്യത. അവസാന തീയതി മേയ് 31. എം.ബി.എക്ക് 30 വയസ്സും, എം.കോമിന് 25 വയസ്സുമാണ് പ്രായപരിധി. അപേക്ഷാ ഫീസ് 800 രൂപ. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് എം.കോം ന് പ്രവേശനം നടക്കുക. ജൂണ്‍ 16-നാണ് പ്രവേശന പരീക്ഷ. വിവരങ്ങള്‍ക്ക്: www.cukerala.ac.in
K-MAT പരീക്ഷ
എം.ബി.എ പ്രവേശന പരീക്ഷയായ കെ മാറ്റ് - 2019-ന്റെ രണ്ടാമത്തെ പരീക്ഷക്ക് മേയ് 31 വരെ അപേക്ഷിക്കാം. ഡിഗ്രിയാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ https://kmatkerala.in/home/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷാ ഫീസ് 1000 രൂപ. 2019 ഫെബ്രുവരിയില്‍ കെ മാറ്റ് എഴുതിയവര്‍ക്കും വീണ്ടും അപേക്ഷിച്ച് പരീക്ഷ എഴുതാം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 0471 233 5133
ഫിസിക്കല്‍ എജുക്കേഷന്‍ കോഴ്‌സ്
തിരുവനന്തപുരത്തെ നാഷ്‌നല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ (ബി.പി.എഡ്), മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ (എം.പി.ഇ), ഒരു വര്‍ഷത്തെ ഹെല്‍ത്ത് & ഫിറ്റ്‌നസ് മാനേജ്‌മെന്റില്‍ പി.ജി ഡിപ്ലോമ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എഴുത്ത് പരീക്ഷ, ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ്, സ്‌പോര്‍ട്‌സ് പ്രൊഫിഷ്യന്‍സി ടെസ്റ്റ്, സ്‌പോര്‍ട്‌സ് നേട്ടങ്ങളുടെ വിലയിരുത്തല്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. എം.പി.ഇക്ക് 50 ശതമാനം മാര്‍ക്കോടെ ബി.പി.എഡ്/ ബി.പി.ഇയാണ് യോഗ്യത. https://www.lncpe.gov.in/ എന്ന വെബ്‌സൈറ്റ് വഴി മേയ് 30 വരെ അപേക്ഷ നല്‍കാം.
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
കെല്‍ട്രോണ്‍ നല്‍കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ & ഡെവലപ്‌മെന്റ്, ഡി.സി.എ, പി.ജി.ഡി.സി.എ ലരേ. തുടങ്ങിയ വിവിധ സെന്ററുകളില്‍ നല്‍കുന്ന കോഴ്‌സുകളുടെ യോഗ്യത, കാലാവധി, സിലബസ്സ് തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. http://ksg.keltron.in/ , Ph :0471 2337450
സ്‌പോര്‍ട്‌സ് & ഗെയിംസ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) സ്‌പോര്‍ട്‌സ് & ഗെയിംസില്‍ രണ്ട് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നല്‍കുന്നു. അത്ലറ്റിക്സ്, ഫുട്‌ബോള്‍, ഹോക്കി, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, സ്വിമ്മിങ്, വെയിറ്റ് ലിഫ്റ്റിങ്, റെസ്ലിങ് etc. തുടങ്ങിയ കായിക ഇനങ്ങളിലാണ് കോഴ്‌സ് നല്‍കുന്നത്. സായിയുടെ വിവിധ കേന്ദ്രങ്ങളിലാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്. www.nnsis.org എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോമുകള്‍ ലഭിക്കും. വിവരങ്ങള്‍ക്ക് 01752211539. ജൂലൈയിലാണ് കോഴ്‌സുകള്‍ ആരംഭിക്കുക.
Comments