സിവില്‍ സര്‍വീസ് പരിശീലനം
കേന്ദ്ര ഹജ്ജ് കമ്മിറ്റി നല്‍കുന്ന സിവില്‍ സര്‍വീസ് കോച്ചിംഗിന്റെ 2019-'20 വര്‍ഷത്തെ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. http://www.hajcommittee.gov.in/എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായിട്ടാണ് അപേക്ഷ നല്‍കേണ്ടത്. പരിശീലനവും ഗൈഡന്‍സ് ക്ലാസും സൗജന്യമാണ്. യു.പി.എസ്.സിയുടെ സിലബസ് അനുസരിച്ച് നടത്തുന്ന പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ബംഗളൂരു, ദല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, പാറ്റ്‌ന, ശ്രീനഗര്‍ എന്നിങ്ങനെ 7 പരീക്ഷാ കേന്ദ്രങ്ങളിലായി ജൂണിലാണ് പ്രവേശന പരീക്ഷ നടക്കുക. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി 2019 മെയ് 7. ഡിഗ്രിയാണ് യോഗ്യത. കുറഞ്ഞ പ്രായപരിധി 21 വയസ്സ്. വിവരങ്ങള്‍ക്ക് 022 22717100. E-mail: [email protected].
മാസ് കമ്മ്യൂണിക്കേഷനില്‍ പി.ജി ഡിപ്ലോമ
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (IIMC) വിവിധ ഭാഷകളിലെ പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ജേര്‍ണലിസം, ഹിന്ദി ജേര്‍ണലിസം, ഉര്‍ദു ജേര്‍ണലിസം, മലയാളം ജേര്‍ണലിസം, റേഡിയോ & ടി.വി ജേര്‍ണലിസം (ഇംഗ്ലീഷ് & ഹിന്ദി), അഡ്വര്‍ടൈസിംഗ് ആന്റ് പബ്ലിക് റിലേഷന്‍സ് (ഇംഗ്ലീഷ് & ഹിന്ദി) തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ വിളിച്ചത്. മെയ് 12 ആണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. മെയ് 25, 26 തീയതികളിലായി നടക്കുന്ന പ്രവേശന പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ഒഡീഷ, മിസോറാം, മഹാരാഷ്ട്ര, കേരള, ജമ്മു & കശ്മീര്‍ എന്നീ സെന്ററുകളിലായി ആകെ 476 സീറ്റുകളിലേക്കാണ് അഡ്മിഷന്‍ നടക്കുക. മലയാളം ജേര്‍ണലിസം സെന്റര്‍ കോട്ടയത്താണ്. കേരളത്തില്‍ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവേശന പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.iimc.gov.in/. ഡിഗ്രിയാണ് യോഗ്യത, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
മാരിടൈം യൂനിവേഴ്‌സിറ്റി കോഴ്‌സുകള്‍
മാരിടൈം യൂനിവേഴ്സിറ്റിയുടെ വിവിധ ഡിപ്ലോമ, ഡിഗ്രി, പി.ജി, പി.എച്ച്.ഡി കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബി.ടെക്, ബി.എസ്.സി, എം.ടെക്, എം.എസ്.സി, ബി.എസ്, എം.ബി.എ സ്ട്രീമുകളിലെ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 5. ജൂണ്‍ 1-നാണ് പ്രവേശന പരീക്ഷ നടക്കുക. ബി.ബി.എ (ലോജിസ്റ്റിക്‌സ്, റീടൈലിംഗ് & ഇ-കൊമേഴ്സ്) കോഴ്സിന് ജൂണ്‍ 5 വരെ അപേക്ഷ നല്‍കാം. വിശദമായ പ്രോസ്പെക്ടസ് വെബ്‌സൈറ്റില്‍ ലഭ്യമാണ് https://www.imu.edu.in/. കൊച്ചിയിലും മാരിടൈം യൂനിവേഴ്സിറ്റി കാമ്പസുണ്ട്.
IACS-ല്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാം
ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് (IACS) നല്‍കുന്ന ഇന്റഗ്രേറ്റഡ് സയന്‍സ് പ്രോഗ്രാമിലേക്ക് 2019 ജൂണ്‍ 1 വരെ അപേക്ഷ സമര്‍പ്പിക്കാം. 60 ശതമാനം മാര്‍ക്കോടെ 2019-ലെ +2 വിജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. യു.ജി പ്രീ ഇന്റര്‍വ്യൂ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ 28-നാണ് പരീക്ഷ നടക്കുക. മാസ്റ്റേഴ്സ്, ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പി.എച്ച്.ഡി സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്: വേേു:http://www.iacs.res.in/.
ഫുഡ് ടെക്‌നോളജി പഠിക്കാം
ഹരിയാന ആസ്ഥാനമായ National Institute of Food Technology Entrepreneurship and Management (NIFTEM) ന്റെ ബി.ടെക്, എം.ടെക്, എം.ബി.എ, പി.എച്ച്.ഡി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, സെലക്ഷന്‍, കോഴ്‌സുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്: http://www.niftem.ac.in. ഹെല്‍പ്പ് ഡെസ്‌ക്ക്: Ph: 0130228-1100/1101. Email: [email protected]
പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ പി.എച്ച്.ഡി ചെയ്യാം
മൗലാനാ ആസാദ് നാഷ്‌നല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി (MANUU) പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എജുക്കേഷന്‍, ജേര്‍ണലിസം & മാസ് കമ്യൂണിക്കേഷന്‍ ഉള്‍പ്പെടെ 21 വിഷയങ്ങളിലേക്കുള്ള പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് മെയ് 1 വരെ അപേക്ഷ നല്‍കാം. വിവരങ്ങള്‍ക്ക്: http://www.manuu.ac.in/. കൂടാതെ ഡിഗ്രി, ഡിപ്ലോമ, പി.ജി കോഴ്‌സുകള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
Comments