Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 01

3087

1440 ജമാദുല്‍ അവ്വല്‍ 25

ചുമരെഴുത്ത്

മുംതസിര്‍ പെരിങ്ങത്തൂര്‍

നിരത്തിലെ ചുമരു മുഴുക്കെ

പാര്‍ട്ടിയുടെ കടും ചായം

തേച്ചു മിനുക്കിയിട്ടുണ്ട്.

തെരുവില്‍ കിടന്നുറങ്ങുന്ന,

ഒലിച്ചിറങ്ങിയ കുപ്പായമിട്ട,

വെയിലില്‍ വിരിഞ്ഞ മക്കള്‍

പെയിന്റ് ചാലിച്ചൊഴിച്ച രൂക്ഷ ഗന്ധം

വെറും വയറ്റില്‍ നൊട്ടിനുണയുന്നുണ്ട്..

 

കൊടിതോരണങ്ങള്‍

അവരുടെ ബട്ടനില്ലാത്ത കുപ്പായത്തിന്

താളം പിടിച്ച് പാറുന്നുണ്ട്..

 

കൈവീശുന്ന കട്ടൗട്ടുകളുടെ മറപറ്റി

ശൗചാലയം തീര്‍ത്ത്

പ്രത്യഭിവാദ്യം ചെയ്യുന്നുണ്ടവര്‍...

 

ചായം പൂശിയ ചുമരുകളും 

തൂണുകളും

അംബരം തൊട്ട പ്രതിമകളും കണ്ട്

അമിട്ടിന്റെയും

ബാന്റകമ്പടികളുടെയും

കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങള്‍ കേട്ട്

അന്നവര്‍ പാര്‍ട്ടിയുടെ

രണ്ട് മെമ്പര്‍ഷിപ്പ് ശീട്ട് മുറിച്ചു..!

Comments

Other Post

ഹദീസ്‌

മക്കളുടെ പ്രാര്‍ഥന
കെ.പി ബശീര്‍ ഈരാറ്റുപേട്ട

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (41-42)
എ.വൈ.ആര്‍