രണ്ട് കവിതകള്‍
ഷാജി മേലാറ്റൂര്‍
മരണവീട്
സ്‌കോര്‍പിയോവില്‍
സ്‌ക്രാച്ചാകുമെന്ന് പേടിച്ച്
കാര്‍പോര്‍ച്ചില്‍ ചാരിവെച്ച
മയ്യിത്ത് കട്ടില്‍
മാറ്റിവെക്കാന്‍ പറയുന്നു്
മരിച്ച വീട്ടിലെ മരുമകന്‍
വീടകം
പുറത്ത് ഇന്റര്‍ ലോക്ക്
അകത്ത് മെന്റല്‍ ലോക്ക്!
*********************************************************
ഏപ്രില്‍
-ദിലീപ് ഇരിങ്ങാവൂര്‍-
അകക്കിണറുകള്‍ വറ്റി
വരണ്ട് ദാഹിച്ചുകിടക്കയാണ്
തീ പിടിക്കുമോ എന്നില്‍?
മരങ്ങളില്‍നിന്ന്
പഴുത്ത കാറ്റിന്റെ
തിര വന്ന് ഉടല്‍
മുറിച്ചുമാറ്റുന്നു.
ചിറകുകളൊക്കെ
തളര്‍ന്ന് മാനസം
ഉടഞ്ഞ് പക്ഷികള്‍
മരം എന്ന വീട്ടില്‍
വിശന്നിരിക്കുന്നു.
കരിമേഘക്കൂട്ടം
കരിങ്കൊടി കാട്ടി
തിരിച്ചുപോകുന്നു
മഴ പെയ്യിക്കാതെ.
അടിവേര് പൊട്ടി
നിണം കിനിഞ്ഞ
ഭൂമിതന്‍ നിലവിളി
വാനിന്‍ ചെവിയറുക്കുന്നു.
പുഴയുടെ ശവം
മറവു ചെയ്യുവാന്‍
ഇനി ആരു വരും?
വനം ചോദിക്കുന്നു.
Comments