Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 28

3082

1440 റബീഉല്‍ ആഖിര്‍ 20

1948: ക്രിയേഷന്‍ ആന്റ് കറ്റസ്ട്രഫിക്ക് പ്രദര്‍ശനാനുമതിയില്ല

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

ഡിസംബര്‍ 2-ന് വെസ്റ്റ് ഹോളിവുഡിന്റെ ഹ്യൂമന്‍ റൈറ്റ്‌സ് സ്പീക്കേഴ്‌സ് സീരീസിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കാനിരുന്ന 1948: Creation and Catastrophe എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം പ്രാദേശിക ജൂത  റബ്ബി ഡെനിസ്  എഗെറിന്റെ വിമര്‍ശനത്തെ തുടര്‍ന്ന് സിറ്റി കൗണ്‍സില്‍ വേെന്നുവെച്ചു. വെറുപ്പിന്റെ കേന്ദ്രമാക്കാന്‍ നഗരത്തെ അനുവദിക്കില്ല എന്നാണ് സിറ്റി കൗണ്‍സില്‍ അംഗം  ലിന്‍ഡ്‌സെയ്  ഹോര്‍വാര്‍ത്  പ്രതികരിച്ചത്. ഫലസ്ത്വീന്‍ വിരുദ്ധ സിനിമകളും ഡോക്യുമെന്ററികളും നിരവധി പ്രദര്‍ശിപ്പിക്കുന്ന വെസ്റ്റ് ഹോളിവുഡ് പക്ഷേ ഇസ്രയേല്‍ വിമര്‍ശനത്തെ ഉള്‍ക്കൊള്ളാന്‍ തയാറായിട്ടില്ല. പരാതി നല്‍കിയ ഡെനിസ് എഗര്‍ കുപ്രസിദ്ധ അമേരിക്കന്‍-ഇസ്രയേല്‍ പബ്ലിക് അഫയേഴ്‌സ് എന്ന ജൂത ലോബിയുടെ പ്രധാന വക്താക്കളില്‍ ഒരാളാണ്. 1948-ല്‍ സാമ്രാജ്യത്വ ശക്തികളുടെ സഹായത്തോടെ ഇസ്രയേല്‍ നടത്തിയ ഫലസ്ത്വീന്‍ അധിനിവേശം, തുടര്‍ന്നുണ്ടായ കൂട്ടക്കൊലകള്‍, ബലാത്സംഗം, അഭയാര്‍ഥി പലായനം, കുടിയൊഴിക്കല്‍ എന്ന് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളുടെ ചരിത്ര വിവരണമാണ് ഈ ഡോക്യുമെന്ററിയില്‍. അക്കാലത്ത് ജീവിച്ചിരുന്നവരുടെ നീറുന്ന അനുഭവങ്ങളും ഫലസ്ത്വീന്‍, ജോര്‍ദാന്‍, ലബനാന്‍, ഇറാഖ്, കാനഡ അടക്കമുള്ള ഏഷ്യ, ആഫ്രിക്ക, അമേരിക്കന്‍ വന്‍കരകളിലായി അധിവസിക്കുന്ന  ഫലസ്ത്വീന്‍  അഭയാര്‍ഥികളുടെ വിവരണങ്ങളും ഈ ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നു.

ഇലാന്‍ പെപ്പെ, റാശിദ് ഖാലിദി, അഹ്ലം മുഹ്തസെബ്, നൂര്‍ മസ്ലഹ, ചാള്‍സ് സ്മിത്ത്, ആന്‍ഡി ട്രിമറ്റ്, മുഹമ്മദ് മലസ് അടക്കം നിരവധി പ്രമുഖ ചരിത്ര പണ്ഡിതരുടെ അഭിമുഖങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫലസ്ത്വീനികള്‍ നഖ്ബ ( ദുരന്തം) എന്ന് പേരിട്ട ആ ചരിത്ര സംഭവത്തെ ഓര്‍ക്കുന്നത് ഇസ്രയേല്‍ നിയമം മൂലം വിലക്കിയിരുന്നു.

1948-ലെ അധിനിവേശത്തെ സ്വാതന്ത്ര്യ സമരമായാണ് ഇസ്രയേല്‍ പരിഗണിക്കുന്നത് എന്നതിനാല്‍ 750,000-ലധികം കൊലചെയ്യപ്പെട്ട ഈ സംഭവത്തെ വംശീയ ഉന്മൂലനം എന്ന് വിളിക്കുന്നതുപോലും ഇസ്രയേലില്‍ കുറ്റകൃത്യമാണ്. ഇത്തരത്തില്‍ സയണിസ്റ്റ് അതിക്രമങ്ങളെ പോലും സെമിറ്റിക് വിരുദ്ധതയായി ചിത്രീകരിക്കുന്നതില്‍ ഇസ്രയേല്‍ വിജയിച്ചു എന്നാണ് 1948: Creation and Catastrophe -യുടെ പ്രദര്‍ശനം തടയപ്പെട്ടതിലൂടെ വ്യക്തമാവുന്നത്. 

 

 

 

സിറിയയിലെ വൈ.പി.ജിക്കെതിരെ തുര്‍ക്കി

സിറിയയുടെ വടക്കു കിഴക്കന്‍ പ്രദേശമായ യൂഫ്രട്ടീസിന്റെ തീരത്ത് വൈ.പി.ജി (പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്) എന്ന കുര്‍ദിഷ് സൈനിക ഗ്രൂപ്പിനെതിരെ സായുധനീക്കം നടത്താനൊരുങ്ങുകയാണ് തുര്‍ക്കി. 40-ലധികം വര്‍ഷക്കാലമായി തുര്‍ക്കിക്കെതിരെ സൈനികാക്രമണം നടത്തുന്ന പി.കെ.കെ (കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി)യുടെ ഉപ വിഭാഗമാണ് വൈ.പി.ജി. സിറിയയിലും ഇറാഖിലും ഐസിനെ തുരത്താന്‍ വേി അമേരിക്ക ഈ ഗ്രൂപ്പിനെ ആയുധം നല്‍കി സഹായിച്ചുപോരുന്നു. ഈ സൈനിക സഹായം തുര്‍ക്കിയുടെ ദേശീയ സുരക്ഷക്ക് വിഘാതമാവുമെന്നും അത് പി.കെ.കെയുടെ തുര്‍ക്കിക്കെതിരെയുള്ള ആക്രമണത്തിന് മൂര്‍ച്ച കൂട്ടുമെന്നുമാണ് തുര്‍ക്കിയുടെ പക്ഷം. ഐസിന്റെ തോല്‍വിയോടെ വൈ.പി.ജിക്കുള്ള ആയുധകൈമാറ്റം നിര്‍ത്തുമെന്നും തുര്‍ക്കിയും യു.എസും ചേര്‍ന്ന് സംയുക്ത സൈനിക മുന്നണി രൂപീകരിച്ച് പ്രാദേശിക സമാധാനം ഉറപ്പു വരുത്തുമെന്നും തുര്‍ക്കി കഴിഞ്ഞ വര്‍ഷം ജൂണില്‍ യു.എസുമായുള്ള കരാറില്‍ തീരുമാനിച്ചിരുന്നു. 

എന്നാല്‍, ഇറാഖ്-സിറിയന്‍ പ്രദേശങ്ങളില്‍നിന്ന് ഐസിനെ തുരത്തിയിട്ടുണ്ടെങ്കിലും, അമേരിക്ക ഇപ്പോഴും ഈ സംഘത്തിന് ആയുധ-സൈനിക സഹായം തുടരുന്നതാണ് തുര്‍ക്കിയെ  ഈ നടപടിക്ക് പ്രേരിപ്പിച്ചത്. ഇതുവരെ 4700-ലധികം മിലിട്ടറി ട്രക്കുകളാണ് വൈ.പി.ജിക്ക് അമേരിക്ക നല്‍കിയിട്ടുള്ളത്. സിറിയയുടെ 28 ശതമാനം ഈ ഗ്രൂപ്പിന്റെ അധീനതയിലാണ്. കൂടാതെ ഐസിനെതിരെ പോരാടിയ പ്രധാന സഖ്യമായ എസ്.ഡി.എഫി(സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്)ന്റെ നിയന്ത്രണം വൈ.പി.ജിക്കാണ്. യു.എന്നും അമേരിക്കയും പി.കെ.കെയെ തീവ്രവാദ പ്രസ്ഥാനമായാണ് പരിഗണിക്കുന്നത്. അതിനാല്‍ തന്നെ തങ്ങളുടെ അതിര്‍ത്തി പ്രദേശത്ത് ഇവരുടെ സാന്നിധ്യം അപകടം വിളിച്ചുവരുത്തുന്നതാണെന്ന് തുര്‍ക്കി കരുതുന്നു. എന്നാല്‍ ഈ സൈനിക നടപടി ഏകപക്ഷീയവും അസ്വീകാര്യവുമാണെന്നാണ് പെന്റഗണ്‍ വക്താവ് കമാന്റര്‍ ഷീന്‍ റോബട്‌സണ്‍ പ്രതികരിച്ചിരിക്കുന്നത്. വൈ.പി.ജിക്ക് എതിരായ സൈനിക നടപടിയില്‍ പ്രമുഖ വിമതവിഭാഗം ഫ്രീ സിറിയന്‍ ആര്‍മി തുര്‍ക്കിക്ക് പിന്തുണ പ്രഖ്യാപിച്ചത് സിറിയയില്‍ മറ്റൊരു യുദ്ധാന്തരീക്ഷത്തിനു സാഹചര്യമൊരുക്കുന്നുണ്ട്. 

 

 

 

മഞ്ഞയുടുപ്പുകള്‍ ഈജിപ്തിനു വേണ്ട

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി മഞ്ഞയുടുപ്പുകളുടെ വില്‍പന നിരോധിച്ചു. ഫ്രാന്‍സിലെ ഭരണകൂടത്തിനെതിരെ ഉയര്‍ന്നു വന്ന പ്രക്ഷോഭം ഈജിപ്തിലേക്കും പടര്‍ന്നേക്കും എന്ന ഭീതിയാണ് ഈ നടപടിക്ക് പിന്നിലെന്നു തുര്‍ക്കി പത്രമായ യെനി ഷഫക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹുസ്‌നി മുബാറകിനെ പുറത്താക്കിയ അറബ് വസന്തത്തിന്റെ വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2011 ജനുവരി 25-ല്‍, 30 വര്‍ഷം നീണ്ട സ്വേഛാധിപത്യഭരണം ഈജിപ്ഷ്യന്‍ ജനത അവസാനിപ്പിക്കുകയും 2012 ജൂണില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മുഹമ്മദ് മുര്‍സിയെ അധികാരത്തിലേറ്റുകയും ചെയ്തിരുന്നു. എന്നാല്‍ 2013-ല്‍ സൈന്യത്തലവനായ അല്‍ സീസി പട്ടാള അട്ടിമറി നടത്തി അധികാരം കൈയേറി. ജനുവരി അവസാനം വരെ ഈ നിയമം നിലനില്‍ക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ധന നികുതി വര്‍ധിപ്പിച്ചതിലും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തകരാറിലായതിലും പ്രതിഷേധിച്ച് ആയിരക്കണക്കിന് ഫ്രഞ്ചുകാരാണ് നവംബര്‍ 17 മുതല്‍ മഞ്ഞയുടുപ്പും ധരിച്ച് പ്രക്ഷോഭം നടത്തുന്നത്. ഈ പശ്ചാത്തലത്തില്‍, മഞ്ഞയുടുപ്പുകള്‍ അംഗീകാരമുള്ള  കമ്പനികള്‍ക്ക് മാത്രം വിതരണം ചെയ്യാനും പോലീസിന്റെ അനുമതിയോടെ മാത്രം വിതരണം ചെയ്യാനുമാണ് ഈജി

പ്ത് ഉത്തരവിറക്കിയിരിക്കുന്നത്. സീസി അനുകൂല പത്രമായ അല്‍ മിസ്‌രി അല്‍ യൗം ഫ്രഞ്ച് പ്രക്ഷോഭത്തിന്റെ മാതൃകയില്‍ മുഖ്യ പ്രതിപക്ഷം ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഈജിപ്തിലും പ്രശ്‌നമുാക്കാന്‍ ശ്രമിക്കുന്നുന്നൊണ് ആരോപിക്കുന്നത്. പാരീസിലെ പ്രക്ഷോഭത്തില്‍ പോലും ഇഖ്വാനിന് പങ്കുണ്ടെന്ന വിചിത്രമായ വിശകലനവും ഈ പത്രത്തില്‍ കാണാം. സീസി അധികാരം കൈയേറിയതിനു ശേഷം 60000-ലേറെ  പേര്‍ രാഷ്ട്രീയ തടവുകാരായി ഇപ്പോള്‍ ജയിലിലു്. ഏറ്റവും മോശമായ മനുഷ്യാവകാശ ധ്വംസനമാണ് ഈജിപ്തില്‍ നടക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ പറഞ്ഞത് ഈയിടെയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (22-26)
എ.വൈ.ആര്‍