ഖുര്‍ആനിലെ ചരിത്ര പാഠങ്ങള്‍
വിശുദ്ധ ഖുര്‍ആന്‍ കാലഘട്ടത്തിന്റെ ഭാഷയില്‍ മനുഷ്യനോട് സംവദിക്കുന്ന ഗ്രന്ഥമാണ്. ലോകാരംഭം മുതല്‍ പ്രവാചകന്റെ ജീവിതകാലം വരെ നടന്ന സംഭവങ്ങള്‍ അതിലെ ചര്‍ച്ചാ വിഷയങ്ങളാണ്. അതില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ മൂന്നിലൊന്ന് ഏകദൈവ വിശ്വാസവും മൂന്നിലൊന്ന് ചരിത്രവും മൂന്നിലൊന്ന് വിധിവിലക്കുകളുമാണ്.
ചരിത്രങ്ങളും കഥകളും അതില്‍ വെറുതെ പറയുന്നതല്ല, അതില്‍ ധാരാളം പാഠങ്ങളുണ്ട്. ഉദാഹരണമായി യൂസുഫ് നബിയുടെ ചരിത്രം ഖുര്‍ആന്‍ പറയുന്നത് വെറും ചരിത്രമായിട്ടല്ല, മുസ്‌ലിം സമൂഹത്തിന് പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ വേണ്ടിയാണ്. നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങളുടെയും പ്രശ്‌നങ്ങളുടെയും പിന്നില്‍ അല്ലാഹുവിന് പല ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും ഉണ്ടാകും. പക്ഷേ അത് അല്ലാഹുവില്‍ അചഞ്ചല വിശ്വാസമുള്ളവര്‍ക്കേ മനസ്സിലാക്കാന്‍ കഴിയൂ. 'യൂസുഫിനെക്കുറിച്ച് ഇനിയും താങ്കളെന്തിനാണ് ഇങ്ങനെ ദുഃഖിച്ചു കൊണ്ടിരിക്കുന്നത്. അല്ലാഹുവാണ സത്യം, അങ്ങ് യൂസുഫിനെത്തന്നെ ഓര്‍ത്തുകൊണ്ടേയിരിക്കുകയാണ്. അങ്ങ് പറ്റേ അവശനാവുകയോ ജീവന്‍ വെടിയുകയോ ചെയ്യുമെന്ന് ഞങ്ങള്‍ ആശങ്കിക്കുന്നു' എന്ന് മറ്റു മക്കള്‍ പറഞ്ഞപ്പോള്‍ യഅ്ഖൂബ് നബി കൊടുത്ത മറുപടി 'എന്റെ വേദനയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് പരാതിപ്പെടുന്നത്. നിങ്ങള്‍ക്കറിയാത്ത പലതും അല്ലാഹുവിങ്കല്‍ നിന്ന് ഞാനറിയുന്നു' എന്ന് മാത്രമാണ്. ഇവിടെ നിങ്ങള്‍ക്കറിയാത്ത പലതും അല്ലാഹുവിങ്കല്‍നിന്ന് ഞാനറിയുന്നു എന്ന മറുപടി ചിന്താര്‍ഹമാണ്. വിശ്വാസികള്‍ക്ക് അല്ലാഹു ചില കാര്യങ്ങള്‍ തോന്നിപ്പിക്കും എന്ന സൂചന ഇതിലു്. 'വിശ്വാസിയുടെ ഉള്‍ക്കാഴ്ചയോടെയുള്ള അഭിപ്രായ പ്രകടനം നിങ്ങള്‍ സൂക്ഷിക്കുക, കാരണം വിശ്വാസി കാണുന്നത് അല്ലാഹുവിന്റെ പ്രകാശം കൊണ്ടാണെ'ന്ന ഹദീസ് ഇതോടൊപ്പം ചേര്‍ത്തു വായിക്കുക.
യൂസുഫ് നബിയുടെ ജീവിതത്തില്‍ പ്രത്യക്ഷത്തില്‍ സംഭവിച്ച പലതും ദുരന്തങ്ങള്‍ മാത്രമായിരുന്നു. കിണറ്റിലിടല്‍, അടിമച്ചന്തയില്‍ വില്‍ക്കപ്പെടല്‍, കൊട്ടാരവാസത്തിനിടയില്‍ ജയിലിലടക്കപ്പെടല്‍. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ജയില്‍മോചിതനാകുന്നു, ഭരണ രംഗത്തേക്ക് വരുന്നു. ഇവിടെയെല്ലാം അല്ലാഹുവിന്റെ ഇടപെടലുകള്‍ കൃത്യമായി നടക്കുന്നു്.
കിണറ്റിലിടപ്പെട്ട യൂസുഫ് കൊട്ടാരത്തിലേക്ക് വരുന്ന സന്ദര്‍ഭത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ''അങ്ങനെ യൂസുഫിന് അന്നാട്ടില്‍ നാം സൗകര്യമൊരുക്കിക്കൊടുത്തു. സ്വപ്‌ന വ്യാഖാനം അദ്ദേഹത്ത പഠിപ്പിക്കാന്‍ കൂടിയാണത്. അല്ലാഹു തന്റെ തീരുമാനം കൃത്യമായി നടത്തുക തന്നെ ചെയ്യും. എങ്കിലും മനുഷ്യരിലേറെപ്പേരും അതറിയുന്നില്ല.''
ഇവിടെ 'ഗലബ്' എന്ന പദം തന്റെ ആശയവും പദ്ധതിയും മറ്റു ആശയങ്ങളുടെയും പദ്ധതികളുടെയും മേല്‍ വിജയം വരിക്കും എന്ന അര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. യൂസുഫിന്റെ സഹോദരന്മാരുടെ പദ്ധതി പിതാവിന്റെ അടുപ്പം അവര്‍ക്ക് മാത്രമായി കിട്ടുക, യൂസുഫ് എന്ന ശല്യം എന്നെന്നേക്കുമായി ഒഴിവാക്കുക എന്നതായിരുന്നു. പക്ഷേ അല്ലാഹുവിന്റെ പ്ലാന്‍ മറ്റൊന്നായിരുന്നു. ഇവിടെ ഒരു വിശ്വാസിക്കുള്ള പാഠം, ജീവിതത്തില്‍ സംഭവിക്കുന്ന തികച്ചും പ്രതികൂലമായ സംഭവങ്ങളുടെ പിന്നില്‍ അല്ലാഹുവിന് ചില ഉദ്ദേശ്യങ്ങള്‍ ഉണ്ടാകും എന്ന് തിരിച്ചറിയലാണ്. അതുകൊണ്ടാണ്, ഞാന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന് നിങ്ങള്‍ പറയരുത് എന്ന് പ്രവാചകന്‍ പഠിപ്പിച്ചത്.
രണ്ടാമത്തെ പാഠം, പ്രയാസത്തിന്റെ കൂടെയാണ് എളുപ്പം എന്ന ആശയം അനുഭവത്തിലൂടെ ബോധ്യപ്പെടുത്തുക എന്നതാണ്. പ്രയാസത്തിനു ശേഷം എളുപ്പം എന്നല്ല ഖുര്‍ആന്‍ പറഞ്ഞത്. പ്രയാസത്തോടൊപ്പമാണ് എളുപ്പം എന്നാണ്. ജീവിതത്തില്‍ വിജയം കൈവരിച്ച എല്ലാവരുടെയും ചരിത്രത്തില്‍ ഇത് കാണാം. ഇതൊരു പൊതു തത്ത്വമാണ്.
കിണറ്റിലിടപ്പെടുക പ്രയാസകരമായത്, രക്ഷപ്പെടല്‍ എളുപ്പമാക്കിക്കൊടുത്തത്, വീണ്ടും വില്‍ക്കപ്പെടുക എന്നത് പ്രയാസകരം, കൊട്ടാരത്തിലെത്തുക എന്നത് വീും എളുപ്പമാക്കല്‍, പിന്നെ ജയിലില്‍ അടക്കപ്പെടുക എന്നതും പ്രയാസകരമായ അവസ്ഥ. അതിനു ശേഷം അതാ വരുന്നു, വീും അനുകൂലമായ അവസ്ഥയും സാഹചര്യവും. ഭരണം വരെ യൂസുഫ് (അ) കൈയേല്‍ക്കുന്നു.
ഇനി യൂനുസ് നബിയുടെ ചരിത്രം പരിശോധിക്കുക. അല്ലാഹുവിനു മാത്രമേ മനുഷ്യജീവനുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാന്‍ കഴിയൂ എന്നതാണ് ഒന്നാമത്തേത്. കടലില്‍ എറിയപ്പെട്ട പ്രവാചകന്‍ മത്സ്യത്തിന്റെ ഉള്ളില്‍ ജീവിക്കുന്നു, പിന്നീട് അല്ലാഹു രക്ഷപ്പെടുത്തുന്നു. ഏതു പ്രതികൂല സാഹചര്യത്തിലും അല്ലാഹുവിനോട് സഹായം തേടേണ്ട വിധത്തില്‍ സഹായം തേടിയാല്‍ അവന്‍ സ്വീകരിക്കും എന്ന് ഈ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നു. മത്സ്യത്തിന്റെ ഉള്ളില്‍ കുടുങ്ങിയ മനുഷ്യന്‍ ഒരിക്കലും ജീവനോടെ ഇരിക്കില്ല എന്നാണ് ഈ സംഭവം കേവല യുക്തിയുടെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ കിട്ടുന്ന ഉത്തരം. പക്ഷേ പ്രാര്‍ഥനകള്‍ക്ക് ഉത്തരം ലഭിക്കുമ്പോള്‍ ഈ യുക്തിചിന്ത അട്ടിമറിയും. അല്ലാഹുവിന്റെ ഇടപെടലുകള്‍ മനുഷ്യന്റെ വളരെ പരിമിതമായ സങ്കല്‍പങ്ങള്‍ക്കും യുക്തിചിന്തകള്‍ക്കും ഭൗതികമായ മാനദണ്ഡങ്ങള്‍ക്കും അപ്പുറമായിരിക്കും. പ്രാര്‍ഥനയല്ലാതെ മറ്റൊന്നും ഒരാളുടെ ഭാഗധേയത്തെ, ഖദ്റിനെ മാറ്റുകയില്ല എന്ന പ്രവാചക വചനം ഇവിടെ പ്രസക്തമാണ്.
ഇബ്‌റാഹീം നബിയെ അഗ്നിയില്‍നിന്ന് രക്ഷപ്പെടുത്തിയതിലും മൂസാ നബിയെയും അനുയായികളെയും ചെങ്കടല്‍ വഴി രക്ഷപ്പെടുത്തിയതിലും നമുക്ക് ഈ പാഠങ്ങള്‍ അനുവര്‍ത്തിക്കുന്നത് കാണാം. മൂസാ നബിയുടെയും അനുയായികളുടെയും സംഭവമെടുക്കാം. ചെങ്കടല്‍ തീരത്തു വെച്ച് അവരും ശത്രുക്കളും കണ്ടുമുട്ടിയപ്പോള്‍ മൂസായുടെ അനുയായികള്‍ പറഞ്ഞു: ''ഉറപ്പായും നാമിതാ പിടികൂടപ്പെടാന്‍ പോവുകയാണ്.'' മൂസ പറഞ്ഞു: ''ഒരിക്കലുമില്ല, എന്നോടൊപ്പം എന്റെ നാഥനുണ്ട്. അവന്‍ എനിക്കു രക്ഷാമാര്‍ഗം കാണിച്ചുതരികതന്നെ ചെയ്യും'' (അശ്ശുഅറാഅ്: 61,62). ഇവിടെ 'ഒരിക്കലുമില്ല എന്റെ കൂടെ എന്റെ നാഥനുണ്ട്' എന്ന മറുപടി നിരവധി കാര്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ഒന്ന്, വിശ്വാസി എപ്പോഴും ഉറച്ചു വിശ്വസിക്കുന്നു, അവന്റെ കൂടെ അവന്റെ നാഥനുണ്ട് എന്ന്. അവന്‍ എപ്പോഴും നാഥനുമായി ബന്ധമുള്ളവനായിരിക്കും. അല്ലാതെ പ്രശ്‌നങ്ങളും പ്രയാസങ്ങളും ഉണ്ടാകുമ്പോള്‍ മാത്രം അല്ലാഹുവിനെ ഓര്‍ത്ത് കേഴുന്നവനായിരിക്കില്ല. രണ്ടാമത്തെ കാര്യം, തന്നെ തന്റെ രക്ഷിതാവ് ഏതു പ്രതികൂലമായ സാഹചര്യങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുമെന്ന വിശ്വാസിയുടെ ഉറച്ച ബോധ്യമാണ്. മൂന്നാമത്തെ കാര്യം, അല്ലാഹുവിന്റെ ഇടപെടലുകളും സഹായങ്ങളും മനുഷ്യന്റെ പരിമിതമായ ചിന്തകള്‍ക്കും സങ്കല്‍പങ്ങള്‍ക്കും അതീതമായിരിക്കും എന്നതാണ്. സമുദ്രം പിളര്‍ന്ന് ഇരുവശവും പടുകൂറ്റന്‍ പര്‍വതം പോലെയായപ്പോള്‍ എന്തുകൊണ്ട് ഫറോവയും കൂട്ടരും ചിന്തിച്ചില്ല, ഹേ, ഇത് ചെങ്കടലായിരുന്നല്ലോ, പിന്നെ ഇതിനെന്തു പറ്റിപ്പോയി എന്നാലോചിച്ച് അവര്‍ പിന്നാക്കം പോയില്ല. ഇതാണ് അല്ലാഹുവിന്റെ ഇടപെടലുകളുടെ രീതിശാസ്ത്രം. ഫറോവയുടെയും സില്‍ബന്ധികളുടെയും മനസ്സ്, ചിന്താശേഷി, ഓര്‍മശക്തി എന്നിവ അല്ലാഹു അവന്റെ പ്ലാന്‍ നടപ്പിലാകുന്നതു വരെ മാറ്റിമറിക്കുകയായിരുന്നു.
അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവന്‍ എന്തു സംഭവിക്കും, എന്താകും എന്ന് ചിന്തിക്കില്ല. മറിച്ച് അല്ലാഹു തന്നെ തീര്‍ച്ചയായും സഹായിക്കും എന്ന് മാത്രമായിരിക്കും അവന്റെ ചിന്ത. ഈ വിശ്വാസമാണ് ഇന്നത്തെ മുസ്‌ലിം ഉമ്മത്തിന് നഷ്ടപ്പെട്ടത്. ഈ വിശ്വാസമുള്ളവരെ അല്ലാഹു ഏതു കാലത്തും സഹായിച്ചിട്ടുണ്ട്, സഹായിക്കുകയും ചെയ്യും, യാതൊരു സംശയവുമില്ല. തുര്‍ക്കിയില്‍ 2016 ജൂലൈ 15-ല്‍ നടന്ന പരാജയപ്പെട്ട പട്ടാള വിപ്ലവം, യഥാര്‍ഥത്തില്‍ നടക്കേണ്ടിയിരുന്നത്, ജൂലൈ പതിനാറിന് മൂന്ന് മണി പ്രഭാത സമയത്തായിരുന്നു. പക്ഷേ ചില സാങ്കേതിക കാരണങ്ങളാല്‍ അത് കുറച്ച് നേരത്തേ ആക്കേിവന്നു എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്തായിരുന്നു സാങ്കേതിക കാരണങ്ങള്‍? കാര്യങ്ങളെ ഭൗതിക അര്‍ഥത്തില്‍ വിശകലനം ചെയ്യുന്നവര്‍ക്ക് ഈ ചോദ്യത്തിന് ഉത്തരം ലഭിക്കില്ല. അല്ലാഹുവില്‍ ഉറച്ച വിശ്വാസമുള്ളവര്‍ക്ക് അതിന് കൃത്യമായ ഉത്തരം ലഭിക്കുകയും ചെയ്യും.
Comments