ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ്-സയന്‍സ് / ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ഒന്നാം വര്‍ഷ എയ്ഡഡ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍നിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ബിസിനസ് സ്റ്റഡീസ്, ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പിന്റെ 27% OBC ക്കാര്‍ക്കും, 10% BPL വിഭാഗക്കാര്‍ക്കും വകയിരുത്തിയിട്ടുണ്ട്. ബിരുദ പഠനത്തിന് യഥാക്രമം 12000/ 18000/ 24000 എന്നിങ്ങനെയും, പി.ജി തുടര്‍പഠനത്തിന് 40000/ 60000 എന്നിങ്ങനെയുമാണ് സ്‌കോളര്‍ഷിപ്പ് തുക. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി 2019 ജനുവരി 5. രജിസ്ട്രേഷന്‍ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് ജനുവരി 8-നകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക്: http://www.kshec.kerala.gov.in/
ഐ.ഐ.ടിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാം
ഐ.ഐ.ടി ഗാന്ധിനഗറില്‍ (ഗുജറാത്ത്) സ്‌കോളര്‍ഷിപ്പോടെ എം.എ, എം.എസ്.സി കോഴ്‌സുകള്‍ പഠിക്കാം. 2019-20 വര്‍ഷത്തെ എം.എ (സൊസൈറ്റി & കള്‍ച്ചര്‍), എം.എസ്.സി (കോഗ്നിറ്റീവ് സയന്‍സ്) കോഴ്‌സുകള്‍ക്ക് 2019 ജനുവരി 11 വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രതിമാസം 5000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും. കൂടാതെ ദേശീയ/ അന്തര്‍ദേശിയ കോണ്‍ഫറന്‍സുകളില്‍ റിസര്‍ച്ച് വര്‍ക്ക് അവതരിപ്പിക്കുന്നതിനും സ്‌കോളര്‍ഷിപ്പ് ലഭിക്കും. 55% മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ https://www.iitgn.ac.in/ എന്ന വെബ്സൈറ്റില്‍ അറാശശൈീി ലിങ്കില്‍ ലഭ്യമാണ്. ഫെബ്രുവരിയിലാണ് അഡ്മിഷന്‍ ടെസ്റ്റ് നടക്കുക. വിവരങ്ങള്‍ക്ക് ഇ-മെയില്‍ അയക്കാം: [email protected], [email protected].
മൗലാനാ ആസാദ് ഫെലോഷിപ്പ്
മൗലാനാ ആസാദ് ഫെലോഷിപ്പിന് യു.ജി.സി അപേക്ഷ ക്ഷണിച്ചു. സയന്‍സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, എഞ്ചിനീയറിംഗ് & ടെക്‌നോളജിയില്‍ റെഗുലര്‍, ഫുള്‍ ടൈം എം.ഫില്‍/ പി.എച്ച്.ഡി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 2.5 ലക്ഷത്തില്‍ കൂടാന്‍ പാടില്ല. എം.ഫില്ലിന് രണ്ടും, പി.എച്ച്.ഡിക്ക് അഞ്ചും വര്‍ഷമാണ് കാലാവധി. 30% ഫെലോഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്ക് റിസര്‍വ് ചെയ്തതാണ്. വിവരങ്ങള്‍ക്ക് https://www.ugc.ac.in/manf/. അവസാന തീയതി ഡിസംബര്‍ 31.
Build India Scholarship
L & T Construction Â-I‑p-¶ Build India Scholarship (BIS)-ന് അപേക്ഷ ക്ഷണിച്ചു. M.Tech in Construction Technology & Management -ല്‍ രണ്ടു വര്‍ഷ കോഴ്‌സിനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പ്രതിമാസം 13400 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. 2019 മെയ്-ജൂണില്‍ കോഴ്സ് പൂര്‍ത്തിയാക്കുന്ന അവസാന വര്‍ഷ ബി.ഇ/ ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് http://www.lntecc.com/ > Career page സന്ദര്‍ശിക്കുക. അവസാന തീയതി ഡിസംബര്‍ 31.
പെണ്‍കുട്ടികള്‍ക്ക് യു.ജി.സി സ്‌കോളര്‍ഷിപ്പ്
സോഷ്യല്‍ സയന്‍സില്‍ റിസര്‍ച്ച് ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കുള്ള യു.ജി.സിയുടെ സ്വാമി വിവേകാനന്ദ ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷ നല്‍കാം. സോഷ്യല്‍ സയന്‍സില്‍ റെഗുലര്‍, ഫുള്‍ടൈം പി.എച്ച്.ഡി പ്രോഗ്രാം ചെയ്യുന്ന നാല്‍പ്പതു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത (ഒ.ബി.സി വിഭാഗങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ ഇളവുണ്ട്). അവസാന തീയതി 2019 ജനുവരി 6. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.ugc.ac.in/ugc_schemes/
റാസി സ്‌കോളര്‍ഷിപ്പ്
റാസി ഹ്യുമന്‍ കെയര്‍ ഫൗണ്ടേഷന്‍ ഇന്ത്യ (RHCFI) പത്താം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന റാസി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.rchfi.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഡിസംബര്‍ 30 വരെ അപേക്ഷ നല്‍കാം. ജനുവരി 6-നാണ് അഭിരുചി പരീക്ഷ നടക്കുക.
മാനവിക വിഷയങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ്
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ മുതല്‍ പി.ജി വരെ പഠിക്കാന്‍ ഇസ്ലാമിക് യൂത്ത് സെന്റര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. യോഗ്യതാ പരീക്ഷയില്‍ 60% മാര്‍ക്ക് നേടിയ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. വിവരങ്ങള്‍ക്ക് ഇസ്ലാമിക് യൂത്ത് സെന്റര്‍ 5/3274, ബാങ്ക് റോഡ്, കോഴിക്കോട് - 1, 9746481291, 9388899100
ഇന്ത്യന്‍ മാരിടൈം യൂനിവേഴ്സിറ്റിയിലേക്ക് അപേക്ഷിക്കാം
ഇന്ത്യന്‍ മാരിടൈം യൂനിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് നോട്ടിക്കല്‍ സ്റ്റഡീസ്, മറൈന്‍ എഞ്ചിനീയറിംഗ് & ടെക്‌നോളജി, മാരിടൈം മാനേജ്മെന്റ്, നേവല്‍ ആര്‍ക്കിടെക്ച്ചര്‍ & ഓഷ്യന്‍ എഞ്ചിനീയറിംഗ് എന്നിവക്ക് കീഴില്‍ പി.എച്ച്.ഡി & എം.എസ് (ബൈ റിസര്‍ച്ച്) പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം, യോഗ്യതാ മാനദണ്ഡങ്ങള്‍, പരീക്ഷാ രീതി സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ജനുവരി 19-ന് നടക്കുന്ന എന്‍ട്രന്‍സ് ടെസ്റ്റിന് കൊച്ചിയില്‍ സെന്റര്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.imu.edu.in/ സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.
കെ-മാറ്റ് കേരള
എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്റ് കേരള 2019 അധ്യയന വര്‍ഷത്തെ പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരിയില്‍ നടക്കുന്ന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31. യോഗ്യത ബിരുദം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kmatkerala.in
Comments