അഭയാര്‍ഥി ക്യാമ്പ് പറഞ്ഞത്
ശാഹിന തറയില്‍
അഭയാര്‍ഥി ക്യാമ്പിലെ
അതിജീവനത്തിന്റെ
പായയില്‍
അന്തിയുറങ്ങാന്‍
കിടന്നപ്പോഴാണ്
പശിയടങ്ങാത്ത
വയറിന്റെ പൊരിച്ചില്‍
ഞാനറിഞ്ഞത്
ഉടുതുണിക്ക് മറുതുണിയില്ല
എന്ന വാക്കിന്റെ
പൊരുളറിഞ്ഞത്
പലായനം ചെയ്യുന്നവന്റെ
നെഞ്ചിനുള്ളിലെ
വേവറിഞ്ഞത്
അഭയം തേടി വരുന്നവന്റെ
നെടുവീര്‍പ്പിന്റെ
ചൂടറിഞ്ഞത്
പേമാരിയോടൊപ്പം
ഇരച്ചുവന്ന തണുപ്പ്
ഉടലിനെ ചൂഴവെ
ആരോ വെച്ചുനീട്ടിയ പുതപ്പ്
എന്റെ പ്രളയക്കെടുതിയിലേക്ക്
ഊര്‍ന്നു വീണപ്പോള്‍ മാത്രമാണ്
ഗസ്സയും സിറിയയും
റോഹിങ്ക്യകളുമെല്ലാം
ഒരു നോവായി
എന്നിലേക്ക് പെയ്തിറങ്ങിയത്.
Comments