മാരിടൈം യൂനിവേഴ്‌സിറ്റിയില്‍ ബി.ടെക്ക്
Indian Maritime University ബി.ടെക്ക് ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നേവല്‍ ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഓഷ്യന്‍ എഞ്ചിനീയറിംഗ്, മറൈന്‍ എഞ്ചിനീയറിംഗ്, ബി.എസ്.സി നോട്ടിക്കല്‍ സയന്‍സ് എന്നീ കോഴ്‌സുകള്‍ക്ക് കൊച്ചി, വിശാഖപട്ടണം, കൊല്‍ക്കത്ത, മുംബൈ കാമ്പസുകളിലെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യത: ത്രി വര്‍ഷ ഡിപ്ലോമ ഇന്‍ മറൈന്‍/മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ചതുര്‍ വര്‍ഷ ഡിപ്ലോമ ഇന്‍ ഷിപ്പ് ബില്‍ഡിംഗ് എഞ്ചിനീയറിംഗ്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15. വിശദവിവരങ്ങള്‍ക്ക് www.imu.edu.in
******************************************
സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലനം
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള ത്രിവത്സര സിവില്‍ സര്‍വീസ് പരിശീലനത്തിന് ജൂണ്‍ 28 വരെ അപേക്ഷിക്കാം. അക്കാദമിയുടെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, പൊന്നാനി, കല്യാശ്ശേരി, മൂവാറ്റുപുഴ കേന്ദ്രങ്ങളിലെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. വിശദ വിവരങ്ങള്‍ www.ccek.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. രണ്ടാം ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതത് കേന്ദ്രങ്ങളില്‍ ജൂലൈ ഒന്നിന് നടക്കുന്ന എന്‍ട്രന്‍സ് ടെസ്റ്റിന് ഹജരാവണം. ഫോണ്‍: 04712313065, 2311654, 8182098867
******************************************
പി.എച്ച്.ഡി പ്രവേശന പരീക്ഷ
കേരള യൂനിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് (KUHS) ഫുള്‍ടൈം/പാര്‍ട്ട് ടൈം പി.എച്ച്.ഡി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദമോ ആരോഗ്യ സര്‍വകലാശാല അംഗീകരിച്ച തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം www.kuhs.ac.in എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം Registrar, Kerala University Of Health Science, Medical college (P.O) , Thrisure - 680 596 എന്ന വിലാസത്തിലേക്ക് അയക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 14.
******************************************
ഒ.ബി.സിക്കാര്‍ക്ക് വിദേശ പഠനത്തിന് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ്
ഒ.ബി.സി വിഭാഗത്തില്‍പെട്ട, ഉന്നത പഠന നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ്/പ്യുവര്‍ സയന്‍സ്/അഗ്രികള്‍ച്ചര്‍/സോഷ്യല്‍ സയന്‍സ്/നിയമം/മാനേജ്‌മെന്റ് കോഴ്‌സുകളില്‍ (പി.ജി, പി.എച്ച്. ഡി കോഴ്‌സുകള്‍ക്ക് മാത്രം) ഉപരിപഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. അപേക്ഷാ ഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും വിശദ വിവരങ്ങള്‍ ഉള്‍പ്പെടുന്ന നോട്ടിഫിക്കേഷനും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി ജൂണ്‍ 30.
******************************************
നാഷ്‌നല്‍ പവര്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.ജി ഡിപ്ലോമ
ഫരീദാബാദ് നാഷ്‌നല്‍ പവര്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (NPTI) പി.ജി ഡിപ്ലോമ ഇന്‍ പവര്‍ പ്ലാന്റ്് എഞ്ചിനീയറിംഗ്, ട്രാന്‍സ്മിഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പവര്‍ പ്ലാന്റ് എഞ്ചിനീയറിംഗിന് ജൂണ്‍ 29 വരെയും, ട്രാന്‍സ്മിഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ കോഴ്‌സിന് ആഗസ്റ്റ് ഒന്ന് വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് https://npti.gov.in
******************************************
വാക്-ഇന്‍- ഇന്റര്‍വ്യൂ
കാലിക്കറ്റ് സര്‍വകലാശാലയുടെ വിവിധ പഠന വകുപ്പുകളില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് വാക്-ഇന്‍- ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ കാണുന്ന ദിവസങ്ങളില്‍ അഭിമുഖത്തിന് ഹാജരാവണം. ഒഴിവുകള്‍, റിസര്‍വേഷന്‍ ടേണ്‍, ഇന്റര്‍വ്യൂ തീയതി എന്നിവ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. www.universityofcalicut.info
******************************************
സി.എച്ച് ചെയര്‍ ഫെലോഷിപ്പ്
സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് സി.എച്ച് ചെയറിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബറില്‍ സംഘടിപ്പിക്കുന്ന സെമിനാറിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലെ സി.എച്ചിന്റെ സമഗ്ര സംഭാവനകളെകുറിച്ച് പഠനം നടത്തുന്നതിന് ഫെലോഷിപ്പ് നല്‍കുന്നു. ഗവേഷണത്തില്‍ താല്‍പര്യമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 25. വിവരങ്ങള്‍ക്ക് സി.എച്ച് ചെയര്‍ ഡയറക്ടറുമായി ബന്ധപ്പെടുക. Ph:9633902944,9544316419 E-mail:[email protected]
******************************************
സെറ്റ് പരീക്ഷക്ക് തയാറെടുക്കാം
ഹയര്‍ സെക്കന്ററി, നോണ്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്ററി അധ്യാപക നിയമനത്തിനുള്ള 'സെറ്റ്' (സ്റ്റേറ്റ് എളിജിബിലിറ്റി ടെസ്റ്റ്)ന് ജൂണ്‍ 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷാ പ്രിന്റൗട്ടും ഒറിജിനല്‍ ഡിമാന്റ് ഡ്രാഫ്റ്റും തിരുവനന്തപുരം എല്‍.ബി.എസ് സെന്ററില്‍നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് www.lbskerala.com, www.lbscentre.org
******************************************
എം.എന്‍ വിദ്യാര്‍ഥി പുരസ്‌കാരം
ലക്ഷം വീട് നിവാസികളില്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് ഏറ്റവും ഉയര്‍ന്ന വിജയം നേടിയവര്‍ക്ക് നല്‍കുന്ന 25000 രൂപയുടെ എം.എന്‍ വിദ്യാര്‍ഥി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും ലക്ഷം വീട് കോളനി നിവാസി ആണെന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ അധികൃതരുടെ സാക്ഷ്യപത്രവുമായി ജൂലൈ 15-നകം സെക്രട്ടറി, എം.എന്‍ ഫാമിലി ഫൗണ്ടേഷന്‍, മുളയ്ക്കല്‍, 9-സുഭാഷ് നഗര്‍, തിരുവനന്തപുരം 965008 എന്ന വിലാസത്തില്‍ അയക്കണം.
Comments