Prabodhanm Weekly

Pages

Search

2018 ജൂണ്‍ 29

3057

1439 ശവ്വാല്‍ 14

ആര്‍ത്തനാദങ്ങളില്‍ അടിപതറാതെ ഐ.ആര്‍.ഡബ്ല്യു

എം.എ.എ കരീം എടവനക്കാട്

2018 ജൂണ്‍ പതിനാലിന്റെ പുലരി ഒരു ദുരന്ത ദിനത്തിന്റേതാകുമെന്ന്  കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ നിവാസികള്‍ ഒരിക്കലും നിനച്ചിരുന്നില്ല. പുലര്‍ച്ചെ 5 മണിയോടെ ഭീകര ശബ്ദത്തോടെ ഉണ്ടായ ഉരുള്‍പൊട്ടലും വെള്ളപ്പാച്ചിലും പ്രദേശത്തെ 6 വീടുകള്‍ തകര്‍ത്തു, 14 മനുഷ്യ ജീവനുകളെ അപഹരിച്ചു. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഹസ്സന്റെ വീട്ടിലെ എട്ടു പേരെയും അബ്ദുര്‍റഹ്മാന്റെ വീട്ടിലെ നാലു പേരെയും അബ്ദുല്‍ കരീമിന്റെ വീട്ടിലെ രു പേരെയുമാണ് മരണം തട്ടിയെടുത്തത്.

കാട്ടാന ശല്യമുള്ള പ്രദേശമായതിനാല്‍ ആദ്യമാദ്യം കേട്ട ശബ്ദങ്ങള്‍ ആരും അത്ര ശ്രദ്ധിച്ചില്ല. ആനയുടെ ആക്രമണം ഭയന്ന് വാതിലുകള്‍ ഒന്ന് കൂടി വലിച്ചടച്ചു. പിന്നീടുണ്ടായ മലവെള്ളപ്പാച്ചിലില്‍  എല്ലാം മണ്ണിനടിയിലായിപ്പോകുമെന്ന് ആര്‍ക്ക് കണക്കുകൂട്ടാനാകും!

ദുരന്തത്തിന്റെ ഗൗരവം മനസ്സിലാക്കിയ ജമാഅത്തെ ഇസ്‌ലാമി കേരളയുടെ ജന സേവന വിഭാഗമായ ഐ.ആര്‍. ഡബ്ല്യു (ഐഡിയല്‍ റിലീഫ് വിംഗ്) സ്റ്റേറ്റ് ലീഡര്‍ ശമീറിന്റെ നിര്‍ദേശപ്രകാരം വളന്റിയര്‍മാരായ സിദ്ദീഖ്, മുഹമ്മദ്, ഇസ്ഹാഖ് എന്നിവരടങ്ങിയ പൈലറ്റ് ടീം ദുരന്തബാധിത പ്രദേശത്തേക്ക് പുറപ്പെട്ടു. ഇവരുടെ അറിയിപ്പ് പ്രകാരം മേഖലാ ലീഡര്‍ അശ്‌റഫ് വയനാടിന്റെ നേതൃത്വത്തില്‍ കൂടുതല്‍ വളന്റിയര്‍മാര്‍ അവിടെ എത്തിച്ചേര്‍ന്നു. പ്രദേശമാകെ ചെളി നിറഞ്ഞ് തീരെ നടക്കാന്‍ പറ്റാതായിത്തീര്‍ന്നിരുന്നു. വെള്ളം കുത്തിയൊഴുകിക്കൊണ്ടിരിക്കുന്നു. ഫയര്‍ ഫോഴ്‌സും നാട്ടുകാരും പോലീസുമൊക്കെ ഉണ്ടെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഇതിനിടയില്‍ ഐ.ആര്‍.ഡബ്ല്യു വളന്റിയേഴ്‌സ് വെള്ളപ്പാച്ചില്‍ തടുത്തുനിര്‍ത്താന്‍ അതി സാഹസികമായി കുത്തൊഴുക്കിന് കുറുകെ പാറക്കല്ലുകളും മണ്ണും ഉപയോഗിച്ച് കൂറ്റന്‍ തടയിണ നിര്‍മിച്ചു. വെള്ളത്തിന്റെ ഒഴുക്ക് അത്ഭുതകരമാംവിധം നിയന്ത്രണവിധേയമായതോടെ ഫയര്‍ ഫോഴ്‌സടക്കം കര്‍മനിരതരായി. അപ്പോഴേക്കും നാട്ടുകാര്‍ കമ്പയും  മറ്റുമായി എത്തിയിരുന്നു. മണ്ണിനടിയിലായ വീടിന്റെ പൊങ്ങി നിന്നിരുന്ന ബീമില്‍ കമ്പ കെട്ടി  ഇളക്കിയപ്പോള്‍ എട്ടു പേര്‍ മരണപ്പെട്ട ആ വീട്ടിലെ ആദ്യത്തെ മയ്യിത്ത് കത്തെി. 

പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഉച്ചക്ക് ഒരു മണിയോടെ ചഉഞഎ(ചമശേീിമഹ ഉലളലിലെ ഞലരൌല എീൃരല) ഉം എത്തിച്ചേര്‍ന്നു. പിന്നീടങ്ങോട്ട് എല്ലാവരും ചേര്‍ന്ന് നടത്തിയ ധീരമായ രക്ഷാ പ്രവര്‍ത്തനങ്ങളിലൂടെ മരണപ്പെട്ട പതിനാല് മയ്യിത്തുകളും കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ നിസ്വാര്‍ഥ സേവനം പ്രശംസിക്കാതെ വയ്യ. പതിനാല് മയ്യിത്തുകള്‍ ലഭിച്ചതും ഏകാംഗ സേവകനായ മജീദിക്കയുടെ സാന്നിധ്യത്തിലായിരുന്നുവെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതു തന്നെ. 

പതിമൂന്ന് മയ്യിത്തുകള്‍ ലഭിച്ച ശേഷം നിരവധി തെരച്ചിലുകള്‍ നടത്തുകയുണ്ടായി. ആധുനിക ശാസ്ത്രീയ സൗകര്യങ്ങള്‍ ഉപയോഗിച്ച് തന്നെയായിരുന്നു തെരച്ചില്‍. എന്നിട്ടും 14-ാമത്തെ മയ്യിത്ത് കിട്ടാതായതോടെ സ്ഥലം എം.എല്‍.എ ദുരന്ത നിവാരണ പ്രവര്‍ത്തകരുടെ സര്‍വകക്ഷി യോഗം വിളിച്ചു; ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അന്വേഷിച്ചു.

പലതരം അഭിപ്രായങ്ങള്‍ ഉയര്‍ന്നു. മൊത്തത്തില്‍ ഒന്നുകൂടി ഇളക്കിമറിച്ച് അവസാനിപ്പിക്കാമെന്നായി. ഐ.ആര്‍.ഡബ്ല്യു ലീഡറുടെ അഭിപ്രായം വ്യത്യസ്തമായിരുന്നു. സ്‌കാനറും ഡിറ്റക്റ്ററും എത്തിച്ചേരാന്‍ സാധ്യതയില്ലാത്ത, മരണപ്പെട്ടവരുടെ തകര്‍ന്ന വീടിന്റെ കുറച്ചകലെ മൂന്ന് കൂറ്റന്‍ പാറകള്‍  ചേര്‍ന്ന് ചെളി മൂടി കിടക്കുന്നുണ്ട്. ആ പാറകള്‍ക്കിടയില്‍ ഒന്ന് നോക്കാം. ഈ അഭിപ്രായപ്രകാരം മൂന്ന് ജെ.സി.ബികളുടെ സഹായത്തോടെ പാറ തകര്‍ത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അവസാന മയ്യിത്ത് ലഭിച്ചത്. ഈ സമയത്തും മജീദിക്ക ജെ.സി.ബിയുടെ മുകളിലിരുന്ന് ഓപ്പറേറ്ററെ സഹായിക്കുന്നുണ്ടായിരുന്നു.

അവസാനത്തെ മൃതദേഹവും അവകാശികള്‍ക്ക് കൈമാറിയ ശേഷമാണ്, കോഴിക്കോട് കട്ടിപ്പാറ ദുരന്തഭൂമിയില്‍നിന്ന് ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍മാര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയത്. 29-ാമത്തെ നോമ്പ് നോറ്റ് ദുരന്ത ഭൂമിയില്‍ സേവന പ്രവര്‍ത്തനത്തില്‍ നിരതരായ ഇവര്‍ക്ക് ശവ്വാല്‍ പിറവിയിലെ നിലാവ് കാണാന്‍ ആകാശത്തേക്ക് നോക്കാന്‍ സമയം ലഭിച്ചത് 18-ാം തീയതി വൈകുന്നേരം നാല് മണിയോടെ.

ഒരുപറ്റം ഐ.ആര്‍.ഡബ്ല്യു പ്രവര്‍ത്തകരുടെ പെരുന്നാള്‍ ദുരന്തഭൂമിയില്‍ തന്നെയായിരുന്നു. പിന്നീട് അവര്‍ വീടുകളില്‍ തിരിച്ചെത്തിയതോടെ ഒരു പ്രത്യേക പെരുന്നാളാണ് കുടുംബത്തോടൊപ്പം ആഘോഷിച്ചത്. കണ്ട കാഴ്ചകളും ചെയ്ത കഠിനാദ്ധാനവും ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ വേദനയും ഓരോ മയ്യിത്ത് കണ്ടുകിട്ടിയപ്പോഴും അതിന്റെ അവകാശികളുടെയും നാട്ടുകാരുടെയും അടക്കാനാകാത്ത തേങ്ങലുകളും വീട്ടുകാരുമായി പങ്കുവെച്ചതോടെ, വാങ്ങിത്തന്ന പുതിയ ഉടുപ്പുമിട്ട് കൈ പിടിച്ച് തക്ബീര്‍ ചൊല്ലി പള്ളിയിലും പിന്നീട് ബന്ധുക്കളുടെ വീടുകളിലും കൊണ്ടുപോകാന്‍ എത്താതിരുന്ന ബാപ്പയോട് പറയാന്‍ വെച്ച എല്ലാ പരിഭവങ്ങളും മറന്ന് കണ്ണീരോടെ ബാപ്പയെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്ന രംഗമാണ് ഓരോ ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍ക്കും പറയാനുായിരുന്നത്.

കഴിഞ്ഞ 26 വര്‍ഷമായി രാജ്യത്തിനകത്തും പുറത്തുമുായ നിരവധി പ്രകൃതിദുരന്ത മേഖലകളിലും, വംശീയ കലാപങ്ങള്‍ക്കിരയായ പ്രദേശങ്ങളിലും പറന്നെത്തി ചടുലമായ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്ത് പരിചയമുള്ളവരാണ് ഐ.ആര്‍.ഡബ്ല്യു സന്നദ്ധ പ്രവര്‍ത്തകര്‍.

1992-ല്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കാരണമായി കുളത്തൂപ്പുഴയിലും മറ്റും ഇപ്പോള്‍ കട്ടിപ്പാറ പ്രദേശത്ത് സംഭവിച്ചതിന് സമാനമായ ദുരന്തമാണ് ഉണ്ടായത്. അവിടെ നിന്നാരംഭിച്ചതാണ് ഐ.ആര്‍.ഡബ്ല്യുവിന്റെ സേവനഗാഥ. ശേഷം പല സന്ദര്‍ഭങ്ങളിലായി, ഗുജറാത്തിലെ ഭുജിലും മറ്റുമുണ്ടായ ഭൂമികുലുക്കം, അസമില്‍ ബോഡോകള്‍ അഴിച്ചുവിട്ട വംശീയ ആക്രമണം, ഒഡീഷയിലെ സൈക്ലോണ്‍ ദുരന്തം, ബിഹാറില്‍ കോസി ഡാം പൊട്ടിയൊഴുകിയുണ്ടായ പ്രളയം, കേരളത്തിലും ആന്തമാനിലുമുണ്ടായ സുനാമി, യു.പി.യിലെ മുസഫര്‍ നഗര്‍ കലാപം,

കശ്മീരില്‍ 2005-ലുായ ഭൂകമ്പം, 2014-ലെ ജലപ്രളയം, നേപ്പാളിലെ ഭൂമികുലുക്കം തുടങ്ങിയ ദുരന്ത ഭൂമികളിലെല്ലാം ഐ.ആര്‍. ഡബ്ല്യു സജീവ സാന്നിധ്യമായിരുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (71-75)
എ.വൈ.ആര്‍

ഹദീസ്‌

ആശ്വാസദായകമാകണം രോഗിസന്ദര്‍ശനം
അബ്ദുസ്സമദ് രണ്ടത്താണി