പ്രാര്‍ഥന
സത്യചന്ദ്രന്‍ പൊയില്‍ക്കാവ്
പ്രിയ സുഹൃത്തേ,
ഈ വെളിച്ചം അണയാതിരിക്കട്ടെ
തെരുവുകളില്‍നിന്നും
പരസ്പരം പോരടിക്കുന്നവര്‍
വെളിച്ചത്തിന്റെ കാരുണ്യം
അറിയാത്തവരായിരിക്കാം
ജീവിതമെന്ന സമ്മാനം
ഭദ്രമായി തിരികെ കൊടുക്കാന്‍
ബാധ്യതയില്ലാത്തവരായിരിക്കാം
ദൈവത്തെ കാണാത്തവര്‍
നമുക്ക് ഈ വെളിച്ചം
അണയാതിരിക്കാന്‍
പ്രാര്‍ഥിക്കാം.
Comments