ലിവര്‍പൂള്‍ ആരാധകന്‍ പറയുന്നു; സലാഹ് പോകുന്ന പള്ളിയില്‍ എനിക്കും പോകണം
''ഇവന്‍ നിങ്ങള്‍ക്ക് നല്ലവനെങ്കില്‍, എനിക്കും നല്ലവന്‍.
ഇവനിങ്ങനെ ഗോളടി തുടര്‍ന്നാല്‍ ഞാനും ഒരു മുസ്‌ലിമാവും
സലാഹ് പോകുന്ന പള്ളിയില്‍ എനിക്കും പോകണം
മോ-സാ-ലാ-ലാ-ലാ-ലാഹ്...
മോ-സാ-ലാ-ലാ-ലാ-ലാഹ്...''
മുഹമ്മദ് സലാഹിനെ പുകഴ്ത്തി ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് ആരാധകനായ ഏയീഹമവമി ഛയശലെമെി എഴുതിയ വരികള്‍.
2017 ഒക്‌ടോബര്‍ 6 ബുര്‍ജുല്‍ അറബ് സ്റ്റേഡിയത്തില്‍ ഈജിപ്തും കോംഗോയും ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏറ്റുമുട്ടുന്നു. 63-ാം മിനിറ്റില്‍ മുഹമ്മദ് സലാഹ് ഈജിപ്തിനു വേണ്ടി ആദ്യ ഗോള്‍ നേടി. കാണികള്‍ മതിമറന്ന് ആഘോഷിച്ചു. എന്നാല്‍ ആവേശം അധിക നേരം നീണ്ടുനിന്നില്ല. കോംഗോ 86-ാം മിനിറ്റില്‍ സമനില പിടിച്ചു. സ്‌കോര്‍ 1-1. ഈജിപ്തിന്റെ 28 വര്‍ഷത്തെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്കു മേലായിരുന്നു ആ ഗോള്‍ അടിച്ചുകയറ്റിയത്. ദൈവനിശ്ചയം എന്നല്ലാതെ എന്തുപറയാന്‍, കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ 95-ാം മിനിറ്റില്‍ റഫറി ഈജിപ്തിന് പെനാല്‍റ്റി അനുവദിച്ചു. പെനാല്‍റ്റി എടുക്കുന്നത് ഈജിപ്തിന്റെ ദേശീയ നായകന്‍ മുഹമ്മദ് സലാഹ്. സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 85,000-ത്തോളം കാണികള്‍ ശ്വാസമടക്കിപ്പിടിച്ചു. ഗാലറി ഒരു ആത്മീയ സദസ്സ് പോലെ ദൈവനാമം ഉച്ചരിച്ചുകൊണ്ടേയിരുന്നു. പെനാല്‍റ്റി എടുക്കുന്നതിന് തൊട്ടുമുമ്പ് കമന്റേറ്റര്‍ ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം എന്ന് പറയുന്നുണ്ടായിരുന്നു. സലാഹ് സമ്മര്‍ദങ്ങള്‍ക്ക് തെല്ലും വഴങ്ങാതെ, പന്തിനെ തന്റെ ഇടതുകാലു കൊണ്ട് വലത് മൂലയിലേക്ക് പറഞ്ഞയച്ചു. പന്ത് സുന്ദരമായി തന്നെ കോംഗോ വല ചുംബിച്ചു. ഫുട്‌ബോള്‍ ചരിത്രം കണ്ടതില്‍ ഏറ്റവും വികാരനിര്‍ഭരമായ നിമിഷങ്ങളിലൊന്ന്. കമന്റേറ്റര്‍മാര്‍ അല്ലാഹ് എന്നും അല്ലാഹു അക്ബര്‍ എന്നും തൊണ്ട കീറെ ശബ്ദത്തില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. രാഷ്ട്രീയ അനിശ്ചിതത്വം ഇനിയും മാറിയിട്ടില്ലാത്ത മുല്ലപ്പൂ വിപ്ലവം നടന്ന നാട് കാലങ്ങള്‍ക്കു ശേഷം എല്ലാം മറന്ന് ആനന്ദനൃത്തമാടി. നിറഞ്ഞു തുളുമ്പിയ സ്റ്റേഡിയം ഇളകിമറിഞ്ഞു. 28 വര്‍ഷത്തിനു ശേഷം ഈജിപ്തിന് ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ ടിക്കറ്റ്. അതും മിസ്‌റിന്റെ മാന്ത്രികനായ മുഹമ്മദ് സലാഹിന്റെ തോളിലേറി.
മുഹമ്മദ് സലാഹ് ഇന്ന് ഈജിപ്തിന്റെ ദേശീയ ഹീറോ ആണ്. ഇസ്‌ലാമിക പ്രബോധന സാധ്യതകളുടെ വലിയ വാതിലുകള്‍ അദ്ദേഹം മലര്‍ക്കെ തുറന്നിട്ടു. ഊതിവീര്‍പ്പിച്ച ഇസ്‌ലാമോഫോബിയ ബലൂണുകള്‍ അദ്ദേഹം പന്തു കൊണ്ട് കുത്തിപ്പൊട്ടിച്ചു. ട്വിറ്ററില്‍ മുഹമ്മദ് സലാഹ് എന്ന ഹാഷ് ടാഗില്‍ ഒരു ലണ്ടന്‍ സ്വദേശി കുറിച്ചതിങ്ങനെ -’Mo Salah is gonna stop Islamophobia' (മുഹമ്മദ് സലാഹ് ഇസ്‌ലാമോഫോബിയ അവസാനിപ്പിക്കാന്‍ പോകുന്നു). സലാഹ് ഇനി ഗോളടിച്ചാല്‍ ഞാനും മുസ്‌ലിമാവും, സലാഹ് ഇരിക്കുന്ന പള്ളിയില്‍ എനിക്കും പോകണം എന്നു വരെ ലിവര്‍പൂള്‍ ആരാധകര്‍ ആന്‍ഫീള്‍ഡില്‍ ഒരേ സ്വരത്തില്‍ കൈ കൊട്ടി പാടാന്‍ തുടങ്ങിയിരിക്കുന്നു. മാക്കബി തെല്‍അവീവ് എന്ന ഇസ്രയേല്‍ ക്ലബുമായുള്ള കളിയില്‍ ഇസ്രയേല്‍ ക്രൂരതക്ക് ഇരയാവുന്ന ഫലസ്ത്വീനികള്‍ക്ക് ഐക്യദാര്‍ഢ്യം എന്ന നിലയില്‍ എതിര്‍ടീമിലെ കളിക്കാരുമായുള്ള ഹസ്തദാനം സലാഹ് ഉപേക്ഷിച്ചു. ഹസ്തദാനം ചെയ്യാതിരിക്കല്‍ യുവേഫ ചട്ടലംഘനമായതിനാല്‍ തെല്‍അവീവ് കളിക്കാര്‍ക്ക് ചുരുട്ടിപ്പിടിച്ച കൈ നല്‍കാന്‍ സലാഹ് നിര്‍ബന്ധിതനായി. മറ്റൊരു മത്സരത്തില്‍ ഗോള്‍ നേടിയതിനു ശേഷം സലാഹ് ആഹ്ലാദപ്രകടനം ഉപേക്ഷിച്ചു. കൈകളുയര്‍ത്തി നിശ്ശബ്ദത പാലിച്ചത് ഈജിപ്തിലെ പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 305-ഓളം വരുന്ന ആളുകളുടെ മരണത്തില്‍ അനുശോചനം അറിയിക്കാനാണെന്ന് സലാഹ് പിന്നീട് വെളിപ്പെടുത്തി. ചാരിറ്റി ഹോസ്പിറ്റലും പ്രവര്‍ത്തനങ്ങളുമായി കളത്തിനു പുറത്തും സജീവമാണ് സലാഹ്. അതു കൊണ്ടാവണം ഋഴ്യു'േ ൊീറലേെ ൗെുലൃ േെമൃ എന്ന് അദ്ദേഹത്തെ ബി.സി.സി ലേഖകന്‍ വിശേഷിപ്പിച്ചത്. ഗോള്‍ അടിച്ചാല്‍ കൈകള്‍ മേലോട്ടുയര്‍ത്തി പ്രാര്‍ഥിച്ചും സുജൂദ് ചെയ്തും അഭിവൃദ്ധിയിലും നാഥനെ ഓര്‍ക്കാന്‍ പഠിപ്പിക്കുന്നു അദ്ദേഹം. ലിവര്‍പൂള്‍ ടീമിന്റെ യാത്രക്കിടയില്‍ സഹകളിക്കാര്‍ ബീറ്റ്‌സിന്റെയും ജെ.ബി.എല്ലിന്റെയും ഹെഡ്‌സെറ്റിന് അടിപ്പെടുമ്പോള്‍ ഖുര്‍ആന്‍ നിവര്‍ത്തി വെച്ച് ഓതുകയായിരിക്കും അപ്പോള്‍ സലാഹ്. കളിക്കളത്തിലെ പക്വമായ പെരുമാറ്റം എതിര്‍ കളിക്കാരന് പോലും സലാഹിനെ പ്രിയങ്കരനാക്കുന്നു. താങ്കള്‍ അവസാനമായി പറഞ്ഞ കളവ് എന്താണ് എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ കൗതുകത്തോടെ ചോദിച്ചപ്പോള്‍ നിഷ്‌കളങ്കമായ ചിരിയോടെ അദ്ദേഹം പറഞ്ഞത് ഞാന്‍ കളവ് പറയാറില്ല എന്നായിരുന്നു.
ഈജിപ്ഷ്യന്‍ ജനതക്ക് സലാഹും ഫുട്‌ബോളും ഏറ്റവും പ്രിയപ്പെട്ടതാണ്. സലാഹ് രാജ്യത്തിന്റെ പ്രസിഡന്റാവണം എന്ന് അഭിപ്രായപ്പെട്ട് വോട്ട് രേഖപ്പെടുത്തിയവര്‍ നിരവധി. ഈജിപ്ഷ്യന്‍ ചെറുപ്പത്തിന് ഇന്ന് ഒരൊറ്റ ആഗ്രഹമേയുള്ളൂ. സലാഹിനെ പോലെ ലോകമറിയുന്ന ഫുട്‌ബോള്‍ താരമാവണം. കയ്‌റോയിലെ യൂത്ത് സെന്ററുകളുടെ പേര് മാറ്റി മുഹമ്മദ് സലാഹ് യൂത്ത് സെന്ററുകള്‍ എന്നാക്കിയിരിക്കുന്നു.
എല്‍ മെക്കവല്ലൂന്‍ എന്ന ഈജിപ്ഷ്യന്‍ ക്ലബിലൂടെയാണ് സലാഹിന്റെ സീനിയര്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് സ്വിസ് ക്ലബായ എഫ്.സി ബേസലില്‍ എത്തി; പിന്നീട് ചെല്‍സിയിലും. അവസാനം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂള്‍ 50 ദശലക്ഷം യൂറോ മുടക്കി സലാഹിനെ സ്വന്തമാക്കി. മുന്‍നിര ക്ലബുകളെല്ലാം സലാഹിന്റെ മേല്‍ കണ്ണ് വെച്ചിരിക്കുന്നു. ഇന്ന് ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് സലാഹ്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം. പ്രീമിയര്‍ ലീഗിലെ ഒരു വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ജഎഅ അവാര്‍ഡിന് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന താരമായി മാറിയിരിക്കുന്നു സലാഹ്. സീസണില്‍ ലിവര്‍പൂളിന്റെ കുതിച്ചോട്ടം സലാഹിന്റെ ചിറകിലേറിയാണ് എന്നത് ശ്രദ്ധേയം.
Comments