നര
അന്നത്തെ ഉറക്കം
മുള്‍ക്കാട്ടിലൂടെയുള്ള
ഒരു സഞ്ചാരമായിരുന്നു
ദുഃസ്വപ്‌നങ്ങള്‍
കാരമുള്ളുപോലെ
കടിച്ചു പറിച്ചു
അതിനിടയിലെപ്പോഴോ
ശുഭ്രവസ്ത്രധാരിയായി
കാലം, കടന്നുവന്നു...
കൈയില്‍ ഒരു ബ്രഷും
ഒരു പാത്രത്തില്‍ ചായവും...
ഉപബോധത്തോട്
കാലം മന്ത്രിച്ചു:
'ജ്ഞാനിയുടെ
അതീത ജന്മത്തിലേക്ക്
കടക്കുകയാണു നീ
മടുപ്പിന്റെയും
ആസക്തിയുടെയും
നിറമായ കറുപ്പിനെ
ഞാനിതാ
വെളുപ്പിക്കാന്‍ പോകുന്നു...'
കാലം ശിരസ്സുമുഴുക്കെ
വെളുത്ത ചായം പൂശി
കടന്നുപോയതും
ഞെട്ടിയുണര്‍ന്നു
ഉടന്‍തന്നെ
കറുപ്പിക്കാനുള്ള
മരുന്നന്വേഷിച്ച്
യാത്രയായി....
വിധേയന്‍
-കെ.എച്ച് നസീര്‍, കാതിയാളം-
രക്തം ചൊരിഞ്ഞിട്ടില്ല,
ഹൃദയം ഉച്ചത്തില്‍
നിലവിളിക്കുന്നു
കണ്ണുകള്‍ മൂടിയിരിക്കുന്നു
വിറയല്‍ അധരങ്ങളെ
പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നില്ല.
ഓരോ നിമിഷവും കൊണ്ടുവരാന്‍ കഴിയുന്ന
മെര്‍ക്കുറി നക്ഷത്രത്തില്‍
ഉയര്‍ന്ന ഉറവയിലെ പുതിയ സൂര്യോദയം,
ഇരുണ്ട ഗര്‍ത്തങ്ങളില്‍ കുഴിച്ചുമൂടുന്നു
നമ്മളുടെ ഹൃദയങ്ങളും
ശബ്ദങ്ങളും നമ്മളും
ഊമയായിരിക്കണമോ!
തിരുശേഷിപ്പുകള്‍
-ജാസ്മിന്‍ വാസിര്‍-
മണ്ണിനടിയിലേക്ക് അരിച്ചിറങ്ങുന്ന തെളിനീരുണ്ട്
ഉന്നതങ്ങളിലേക്ക് ഉയര്‍ത്തപ്പെടുന്ന
നിഷ്‌കളങ്കമായ പ്രാര്‍ഥനകളാല്‍
ഹൃദയങ്ങളില്‍നിന്ന് ഹൃദയങ്ങളിലേക്ക്
പടരുന്ന പവിത്രമായ
പ്രണയമാണത്..
കാത്തിരിക്കുന്നിടത്തേക്ക് ഉദിച്ചെത്തുന്ന
പ്രതീക്ഷയുടെ കിരണങ്ങളും
തെന്നല്‍ തഴുകുന്നതും
കൊതിച്ചിരിക്കുന്ന
പൂക്കളും..
നീറ്റിലലിയാന്‍ പുഴയിറമ്പിലേക്കിറങ്ങി നില്‍ക്കുന്ന വേരുകളും
തിരത്തലോടലേറ്റ് രോമാഞ്ചം കൊള്ളുന്ന
തീരങ്ങളുമായി
ബാക്കിയാകുന്നത്
പ്രതീക്ഷയുടെ ശേഷിപ്പുകള്‍ മാത്രം.
Comments